ലോവർ പൊലീസിയ ദേശീയോദ്യാനം

(Lower Polissia National Nature Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോവർ പൊലീസിയ ദേശീയോദ്യാനം (Ukrainian: Національний природний парк «Мале Полісся») എന്നത് യുക്രൈനിലെ ഖ്മെൽനൈറ്റ്സ്ക്കി മേഖലയിലുള്ള ഒരു ദേശീയോദ്യാനമാണ്. ഇത് സ്ഥാപിതമായത് 2013ൽ ആണ്.

Lower Polissia National Nature Park
Національний парк «Мале Полісся»
Map showing the location of Lower Polissia National Nature Park
Map showing the location of Lower Polissia National Nature Park
LocationKhmelnitsky Oblast, Ukraine
Nearest citySlavuta
Coordinates50°13′4″N 26°50′13″E / 50.21778°N 26.83694°E / 50.21778; 26.83694
Area8,762 ഹെക്ടർ (87.62 കി.m2)
Established2013

8,762 ഹെക്റ്റർ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം പോലീസിയയുടെ ഒരു ഭാഗമാണ്. ഇതിൽ അനേകം തടാകങ്ങളും ചതുപ്പുനിലങ്ങളും അതോടൊപ്പം ഗോരിൻ, വിലിയ, ഗ്നൈല്യി രി എന്നീ നദീതാഴ്വരകളുടെ ഭാഗങ്ങളും ഉൾപ്പെടുന്നു.

ലോവർ പൊലീസിയ പക്ഷികളുടെ ഒരു സ്വർഗ്ഗമാണ്. ഇവിടെ മാത്രം കാണുന്നവയുൾപ്പെടെ 186 സ്പീഷീസുകളിൽപ്പെട്ട പക്ഷികളുണ്ടിവിടെ. 33 സ്പീഷൂകളിപ്പെട്ട സസ്തനികളുണ്ട്. അവയിൽത്തന്നെ 4 സ്പീഷീസുകൾ യൂറോപ്യൻ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്. ബെർണെ കൺ വെൻഷനിലെ 2ആം അനുബന്ധത്തിലുള്ള 101 സ്പീഷിസുകളും ബാഡ്ജർ, ഗ്രേ ക്രെയൻ, റിവർ ഓറ്റർ എന്നിവയുൾപ്പെടെ റെഡ് ബുക്ക് ഓഫ് യുക്രൈനിലുള്ള 11 സ്പീഷീസുകൾ എന്നിവ ഇവിടെയുണ്ട്.

18 സ്പീഷീസുകളിലുള്ള മൽസ്യങ്ങളും അതോടൊപ്പം ഉഭയജീവികളും നിറഞ്ഞതാണ് ഇവിടുത്തെ ജലാശയങ്ങൾ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

50°13′04″N 26°50′13″E / 50.2178°N 26.8369°E / 50.2178; 26.8369