ലോംസ്‍ഡാൽ-വിസ്റ്റെൻ ദേശീയോദ്യാനം

(Lomsdal–Visten National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോംസ്‍ഡാൽ-വിസ്റ്റെൻ ദേശീയോദ്യാനം (NorwegianLomsdal–Visten nasjonalparkSouthern SamiNjaarken vaarjelimmiedajve) 2009 ജൂൺ 26 നു സ്ഥാപിതമായ ഒരു നോർവീജിയൻ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിലെ ആകെ സംരക്ഷിത പ്രദേശം 1,102 ചതുരശ്ര കിലോമീറ്ററാണ് (425 ചതുരശ്ര മൈൽ). ഇത് സ്ഥിതിചെയ്യുന്നത് നോർവേയിലെ നോർഡ്‍ലാൻഡ് കൌണ്ടിയിലാണ്. ബ്രോണ്ണോയ്, വെവെൽസ്റ്റാഡ്, ഗ്രെയിൻ, വെഫ്‍സൻ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിലുൾക്കൊള്ളുന്നു.[1][2]

Lomsdal–Visten National Park
LocationNordland, Norway
Coordinates65°29′00″N 13°00′00″E / 65.48333°N 13.000°E / 65.48333; 13.000
Area1,102 കി.m2 (1.186×1010 sq ft)
Established26 June 2009
Governing bodyNorwegian Directorate for Nature Management

ഈ പ്രദേശത്തെ ഭൂപ്രകൃതി വലിയ വൈവിധ്യമാർന്നതും നിരവധി നദികൾ നിറഞ്ഞതാണ്. കുത്തനെയുള്ള വശങ്ങളുള്ള ഫ്‍ജോർഡ്‍സുകളും ഇലപൊഴിയും കാടുകളും, കോണിഫറസ് വനങ്ങളും പർവ്വതമേഖലകളും ആൽപൈൻ കൊടുമുടികളും ഉൾപ്പെടുന്നതാണ് ഈ ദേശീയോദ്യാനം. സമ്പന്നമായതും വ്യത്യസ്തമായതുമായ ഭൂശാസ്ത്രമാണ് ഈ മേഖലയെ സംരക്ഷിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. ചുണ്ണാമ്പു ഗുഹകൾ, ഭൂഗർഭ നദികൾ, ആർച്ചുകൾ, അസാധാരണമായ കാലാവസ്ഥ എന്നിവ ഇവിടെ കാണുവാൻ സാധിക്കുന്നു.[3]

  1. "Forskrift om Lomsdal-Visten nasjonalpark/Njaarken vaarjelimmiedajve, Brønnøy, Vevelstad, Vefsn og Grane kommuner, Nordland". Norsk Lovtidend (in Norwegian). 2009. Retrieved 23 August 2011.{{cite journal}}: CS1 maint: unrecognized language (link)
  2. Askheim, Svein. "Lomsdal–Visten nasjonalpark". Store norske leksikon (in Norwegian). Oslo: Kunnskapsforlaget. Retrieved 23 August 2011.{{cite encyclopedia}}: CS1 maint: unrecognized language (link)
  3. "Lomsdal-Visten: The Treasured Land". Norwegian Directorate for Nature Management. Retrieved 2011-11-03. {{cite journal}}: Cite journal requires |journal= (help)[പ്രവർത്തിക്കാത്ത കണ്ണി]