തീവണ്ടി എഞ്ചിൻ
തീവണ്ടിക്കു സഞ്ചരിക്കുവാൻ ആവശ്യമായ പ്രേരകശക്തി (motive power) നൽകുന്ന വാഹനമാണ് ലോക്കോമോട്ടീവ് (Locomotive) അഥവാ തീവണ്ടി എഞ്ചിൻ. ഭാരം വഹിക്കുവാൻ ശേഷിയുള്ള തീവണ്ടി എഞ്ചിനുകളെ മൾട്ടിപ്പിൾ യൂണിറ്റ്സ്, മോട്ടോർ കോച്ചസ്, റെയിൽ കാറുകൾ, പവർ കാറുകൾ എന്നൊക്കെ വിളിക്കാറുണ്ട്. യാത്രാ തീവണ്ടികളിൽ സർവ്വസാധാരണമായി കാണുന്ന ഇത്തരം സ്വയം ചലിക്കുന്ന വാഹനങ്ങൾ ചരക്കു തീവണ്ടികളിൽ അപൂർവ്വമായാണ് കാണപ്പെടുന്നത്. തീവണ്ടികളുടെ മുൻവശത്താണ് ലോക്കോമോട്ടീവുകൾ ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ മുൻവശത്തും പിൻവശത്തും ലോക്കോമോട്ടീവുകൾ ഘടിപ്പിച്ചിരിക്കുന്ന തീവണ്ടികളും നിലവിലുണ്ട്.
പദോൽപ്പത്തി
തിരുത്തുക'ലോക്കോ' (ഒരു സ്ഥലത്തു നിന്ന്), 'മോട്ടീവസ്' (ചലിപ്പിക്കുന്നത്) എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നാണ് 'ലോക്കോമോട്ടീവ്' എന്ന പദമുണ്ടായത്.[1] ഒരു സ്ഥലത്തു സ്ഥിരമായി ഇരിക്കുന്ന ആവിയന്ത്രങ്ങളെയും ചലിക്കുന്ന ആവിയന്ത്രങ്ങളെയും വേർതിരിച്ചറിയുന്നതിനായി പത്തൊമ്പതാം നൂറ്റാണ്ടിലാണ് 'ലോക്കോമോട്ടീവ് എഞ്ചിൻ' എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഇപ്പോൾ ഈ വാക്കിന്റെ ചുരുക്കെഴുത്തായി 'ലോക്കോമോട്ടീവ്' എന്ന പദം ഉപയോഗിച്ചുവരുന്നു.
വിവിധതരം തീവണ്ടി എഞ്ചിനുകൾ
തിരുത്തുകമനുഷ്യശക്തി, കുതിരശക്തി, ഭൂഗുരുത്വം, സ്റ്റേഷണറി എഞ്ചിൻ എന്നിവ ഉപയോഗിച്ചാണ് ആദ്യകാലങ്ങളിൽ തീവണ്ടി ഓടിച്ചിരുന്നത്. ഇതിൽ ചില സംവിധാനങ്ങൾ ഇന്നും ഉപയോഗിക്കുന്നുണ്ട്.
പ്രവർത്തകശക്തി
തിരുത്തുകതടി, കൽക്കരി, പെട്രോളിയം അല്ലെങ്കിൽ പ്രകൃതിവാതകം എന്നീ ഇന്ധനങ്ങളിൽ നിന്നോ വൈദ്യുതിയിൽ നിന്നോ ആണ് തീവണ്ടി എഞ്ചിനുകൾ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ ലോക്കോമോട്ടീവുകളെ പലതായി തരംതിരിച്ചിട്ടുണ്ട്.
നീരാവി
തിരുത്തുകആവിയന്ത്രം ഉപയോഗിച്ചു പ്രവർത്തിക്കുന്ന തീവണ്ടി എഞ്ചിനാണ് സ്റ്റീം ലോക്കോമോട്ടീവ്. കൽക്കരി, തടി, എണ്ണ എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ. ജ്വലനഫലമായി ഉണ്ടാകുന്ന നീരാവിയുടെ ശക്തിയാൽ ലോക്കോമോട്ടീവിന്റെ ചക്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന പിസ്റ്റൺ മുകളിലേക്കും താഴേക്കും ചലിക്കുകയും ലോക്കോമോട്ടീവ് മുന്നേട്ടു നീങ്ങുകയും ചെയ്യുന്നു.
1802-ൽ റിച്ചാർഡ് ട്രെവിതിക്ക് ആണ് പൂർണ്ണതോതിൽ പ്രർത്തനസജ്ജമായ ആദ്യത്തെ റെയിൽവേ സ്റ്റീം ലോക്കോമോട്ടീവ് നിർമ്മിച്ചത്.[2] 1804 ഫെബ്രുവരി 21-ന് സൗത്ത് വെയിൽസിൽ ആവിയന്ത്രം ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടിയാത്ര നടക്കുകയുണ്ടായി.[3][4][5]
1812-ൽ മാത്യു മുറെ നിർമ്മിച്ച സലമാങ്കയും[6] 1813-14 കാലഘട്ടത്തിൽ വില്യം ഹെഡ്ലി നിർമ്മിച്ച പഫിങ് ബില്ലിയും ആദ്യകാല സ്റ്റീം ലോക്കോമോട്ടീവുകൾക്ക് ഉദാഹരണങ്ങളാണ്. ലണ്ടനിലെ ശാസ്ത്ര മ്യൂസിയത്തിൽ പഫിങ് ബില്ലി സ്റ്റീം എഞ്ചിൻ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പൊതുഗതാഗത രംഗത്തെ ലോകത്തിലെ ആദ്യ റെയിൽ ശൃംഖലയായ ഇംഗ്ലണ്ടിലെ സ്റ്റോക്ടൺ ആൻഡ് ഡാർലിങ്ടൺ റെയിൽവേക്കുവേണ്ടി ജോർജ്ജ് സ്റ്റീഫൻസൺ 'ലോക്കോമോഷൻ നം. 1' എന്ന സ്റ്റീം ലോക്കോമോട്ടീവ് നിർമ്മിച്ചു.
ആവിയന്ത്രം ഉപയോഗിച്ചുള്ള ലോക്കോമോട്ടീവുകൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ സർവ്വസാധാരണമായിരുന്നു.[7] സ്റ്റീം ലോക്കോമോട്ടീവുകളെ പിന്തള്ളിക്കൊണ്ട് ഡീസൽ-ഇലക്ട്രിക് ലോക്കോമോട്ടീവുകൾ പ്രചാരം നേടി.[8][9] സ്റ്റീവ് ലോക്കോമോട്ടീവുകളെക്കാൾ കാര്യശേഷി കൂടിയവയാണ് ഡീസൽ-ഇലക്ട്രിക് ലോക്കോമോട്ടീവുകൾ.[10]
മറ്റ് ഇന്ധനങ്ങൾ
തിരുത്തുകഎണ്ണ ഉപയോഗിച്ചു പ്രവർത്തിക്കുന്ന തീവണ്ടി എഞ്ചിനുകളിൽ ആദ്യത്തേത് മണ്ണെണ്ണ ഉപയോഗിച്ചുള്ളവയാണ്. 1894-ൽ പ്രീസ്റ്റ്മാൻ സഹോദരങ്ങളാണ് ആദ്യത്തെ കെറോസിൻ (മണ്ണെണ്ണ) ലോക്കോമോട്ടീവ് നിർമ്മിച്ചത്.[11] 1902-ൽ മുണ്ട്സ്ലെ മോട്ടോർ കമ്പനി ആദ്യമായി പെട്രോൾ ലോക്കോമോട്ടീവ് നിർമ്മിച്ചു. ഇതിനുശേഷം ഡീസൽ, വൈദ്യുതി, പ്രകൃതി വാതകം എന്നിവ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലോക്കോമോട്ടീവുകൾ രംഗത്തെത്തി.
അവലംബം
തിരുത്തുക- ↑ "Locomotive". (etymology). Online Etymology Dictionary. Retrieved 2 June 2008.
- ↑ Francis Trevithick (1872). Life of Richard Trevithick: With an Account of His Inventions, Volume 1. E.&F.N.Spon.
- ↑ "Richard Trevithick's steam locomotive | Rhagor". Museumwales.ac.uk. Archived from the original on 15 ഏപ്രിൽ 2011. Retrieved 3 നവംബർ 2009.
- ↑ "Steam train anniversary begins". BBC. 2004-02-21. Retrieved 2009-06-13.
A south Wales town has begun months of celebrations to mark the 200th anniversary of the invention of the steam locomotive. Merthyr Tydfil was the location where, on 21 February 1804, Richard Trevithick took the world into the railway age when he set one of his high-pressure steam engines on a local iron master's tram rails
- ↑ Payton, Philip (2004). Oxford Dictionary of National Biography. Oxford University Press.
- ↑ Young, Robert (2000) [1923]. Timothy Hackworth and the Locomotive (reprint ed.). Lewes, UK: The Book Guild.
- ↑ Ellis, p. 355
- ↑ Meiklejohn, Bernard (January 1906). "New Motors on Railroads: Electric and Gasoline Cars Replacing the Steam Locomotive". The World's Work: A History of Our Time. XIII: 8437–54. Retrieved 2009-07-10.
{{cite journal}}
: Cite has empty unknown parameter:|coauthors=
(help) - ↑ "The Construction of and Performance Obtained from the Oil Engine".
- ↑ "Diesel Locomotives. The Construction of and Performance Obtained from the Oil Engine". 1935.
- ↑ Webb, Brian (1973). The British Internal Combustion Locomotive 1894–1940. David & Charles. ISBN 0715361155.
പുസ്തകങ്ങൾ
തിരുത്തുക- Ellis, Hamilton (1968). The Pictorial Encyclopedia of Railways. The Hamlyn Publishing Group.
പുറം കണ്ണികൾ
തിരുത്തുക- An engineer's guide from 1891
- Locomotive cutaways and historical locomotives of several countries ordered by dates Archived 2017-08-29 at the Wayback Machine.
- Pickzone Locomotive Model[പ്രവർത്തിക്കാത്ത കണ്ണി]
- International Steam Locomotives
- Turning a Locomotive into a Stationary Engine, Popular Science monthly, February 1919, page 72, Scanned by Google Books: https://books.google.com/books?id=7igDAAAAMBAJ&pg=PA72