ലിച്ചാവി (രാജവംശം)

കാഠ്മണ്ഡു താഴ്‍വരയിലെ പുരാതന രാജവംശം
(Licchavi (kingdom) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേപ്പാളിലെ ഒരു പുരാതന രാജവംശമാണ് ലിച്ചാവി രാജവംശം (ലിചച്ചാവി, ലിചവി എന്നെല്ലാം അറിയപ്പെടുന്നു). കാഠ്മണ്ഡു താഴ്‍വരയിൽ 400 സിഇ മുതൽ 750 സിഇ വരെയാണ് ഈ രാജവംശം നിലനിന്നിരുന്നത്. ലിച്ചാവി ഗോത്രം ഇന്നത്തെ വടക്കൻ ബീഹാറിൽ സ്ഥിതിചെയ്തിരുന്ന വൈശാലി എന്ന പൗരാണിക നഗരത്തിലാണ് രൂപംകൊണ്ടത് എന്ന് വിശ്വസിക്കുന്നു. പിന്നീട് ഇവർ നേപ്പാൾ താഴ്‍വരയിലേക്ക് നീങ്ങുകയും കാഠ്മണ്ഡു കീഴടക്കുകയും അവിടെ ഒരു സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.[1]

ലിച്ചാവി ലിഖിതങ്ങളിലെയെല്ലാം ഭാഷ സംസ്കൃതമാണ്. ഔദ്യോഗിക ഗുപ്ത അക്ഷരങ്ങളുമായി വളരെ സാമ്യമുള്ള അക്ഷരങ്ങളാണ് ഇവയിലുള്ളത്. ക്ലാസിക്കൽ കാലഘട്ടത്തിൽ നിലനിന്നിരുന്ന മറ്റ് തെക്കൻ രാജവംശങ്ങൾക്കെല്ലാം കാര്യമായ സാംസ്കാരിക സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് ഇത് തെളിയിക്കുന്നു. ഇത് മിഥില പ്രവിശ്യ (ഭൂരിഭാഗവും ഇന്ത്യയിലും ചെറിയ പ്രദേശം നേപ്പാളിലുമാണ്) വഴിയാണ് സംഭവിച്ചിട്ടുള്ളത്. ഗൗതമവജ്ര വജ്രാചാര്യൻ രൂപപ്പെടുത്തിയ ലിച്ചാവി ലിഖിതങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ഗുപ്ത അക്ഷരങ്ങളുടെ പരിണാമത്തിന്റെ പട്ടിക ഓൺലൈനിൽ ലഭ്യമാണ്.[2]

ലിച്ചാവി ഗോത്രത്തിലെ ഒരു ശാഖ അതിന്റെ ബീഹാറിലെ രാഷ്ട്രീയത്തിലെ ഭാഗ്യം നഷ്ടപ്പെട്ട് കാഠ്മണ്ഡുവിലെത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു[3]. ഇവർ കാഠ്മണ്ഡുവിലെ അവസാന കിരാത രാജാവായ ഗസ്തി എന്ന രാജാവിനെ ആക്രമിച്ച് കീഴടക്കി. ലിച്ചാവിയെപ്പറ്റി ഒന്നിലധികം സ്ഥലത്ത് ബുദ്ധിസ്റ്റ് പാലി കാനോനിൽ പരാമർശിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി ലിച്ചാവി സുട്ട[4], വളരെ പ്രചാരത്തിലുള്ള രത്ന സുട്ട[5], പെടവട്തുവിലെ നാലാമദ്ധ്യായം  തുടങ്ങിയവയിലെല്ലാം ലിച്ചാവി പരാമർശമുണ്ട്.[6] മഹായാന വിമലാകൃതി സൂത്രത്തിലും വൈശാലി നഗരത്തെപ്പറ്റി പരാമർശമുണ്ട്. വൈശാലി എന്ന പുരാതന നഗരത്തിൽ ബോധിസത്വ വിമലാകൃതി ഒരു സാധാരണക്കാരനായി താമസിച്ചിരുന്നു.[7]

464 ൽ രചിച്ചതെന്നു കരുതപ്പെടുന്ന മാനദേവ ലിഖിതമാണ് ലിച്ചാവി സാമ്രാജ്യത്തെപ്പറ്റി ഇന്ന് ലഭ്യമായ ഏറ്റവും പഴയ രേഖ. ഇതിൽ മൂന്ന് മുൻ രാജാക്കന്മാരെപ്പറ്റി പരാമർശിക്കുന്നു. കൂടാതെ ലിച്ചാവി സാമ്രാജ്യം നാലാം നൂറ്റാണ്ടിൽ ആരംഭിച്ചു എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

 
Copper coin of Jishnu Gupta (c. 622-633) of the Nepalese Licchhavi Dynasty. Obverse. The inscription above the winged horse is Sri Jishnu Guptasya
 
Copper coin of Jishnu Gupta (c. 622-633) of the Nepalese Licchhavi Dynasty. Reverse

മഹാരാജാവാണ് ലിച്ചാവി ഭരിച്ചിരുന്നത്. അദ്ദേഹത്തിന് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. പ്രധാനമന്ത്രിക്കായിരുന്നു മറ്റുമന്ത്രിമാരുടെയും മുഴുവൻ സേനയുടെയും നിയന്ത്രണം.

ചെറിയ നാട്ടുസേനകളെയും ഭൂമിയുടെ ഉടമസ്ഥതയെയും സ്വാധീനിക്കുകയും നിയന്ത്രിക്കുയും ചെയ്യുന്ന കൂട്ടമായിരുന്നു സമന്ത എന്നറിയപ്പെടുന്ന ആഢ്യന്മാർ.

605 നും 641 നും ഇടയിൽ ഒരു കാലഘട്ടത്തിൽ പ്രധാനമന്ത്രിയായിരുന്ന അംശുവർമ്മ സ്വയം രാജാവായി പ്രഖ്യാപിച്ചു.

ജനങ്ങൾ സർക്കാരിനെ പിൻതുണക്കാനായി നികുതിയും നിർബന്ധിത ജോലിയും നൽകിയിരുന്നു. ഗ്രാമങ്ങളുടെ ഭരണം ഗ്രാമത്തലവന്മാരോ ഗ്രാമത്തിലെ പ്രമുഖ കുടുംബങ്ങളോ ആഢ്യന്മാരോ നടത്തിയിരുന്നു.

സമ്പദ്‌ഘടന

തിരുത്തുക

അരിയുടെയും മറ്റ് ധാന്യങ്ങളുടെയും ഉത്പാദനത്തിലധിഷ്ഠിതമായ കൃഷിയായിരുന്നു ലിച്ചാവിയിലെ സമ്പദ്ഘടന. ഭരണനിർവ്വഹണത്തിനായി ഗ്രാമങ്ങൾ കൂട്ടിച്ചേർത്ത് ഡ്രാങ്ക നിർമ്മിച്ചിരുന്നു. രാജകുടുംബങ്ങളും, ആഢ്യന്മാരും, ക്ഷേത്രങ്ങളും, ബ്രാഹ്മണ സമൂഹവുമായിരുന്നു ഭൂമിയുടെ ഉടമകൾ. വ്യാപാരം വളരെ പ്രധാനപ്പെട്ടതായിരുന്നു. വിവിധ ഗ്രാമങ്ങൾ വ്യാപാരപാതകളിലായിരുന്നു ഉണ്ടായിരുന്നത്. ടിബറ്റും ഇന്ത്യയുമായിരുന്നു പ്രധാന വ്യാപാര ബന്ധങ്ങൾ.

ഭൂപ്രകൃതി

തിരുത്തുക

ഭൂസ്വത്ത്‌

തിരുത്തുക

ലിച്ചാവി ഭരണകാലത്ത് താഴ്‍വര മുഴുവനും ഗ്രാമങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. കിഴക്ക് ബാനെപ വരെയും പടിഞ്ഞാറ് ടിസ്റ്റിങ്ങ് വരെയും വടക്ക് പടി‍ഞ്ഞാറ് (ഇന്നത്തെ ഗോർഖ) വരെയും ഗ്രാമങ്ങൾ കൂടുതലായി ഉണ്ടായിരുന്നു.

ഭരണാധികാരികൾ

തിരുത്തുക

ലിച്ചാവി സാമ്രാജ്യത്തിൽ ഭരണം നടത്തിയ രാജാക്കന്മാരുടെ പട്ടിക ചുവടെ നൽകിയിരിക്കുന്നു. ടാമോടും അല്സോപുമാണ് ഇത് തയ്യാറാക്കിയത്. രാജാക്കന്മാരുടെ ഭരണ കാലഘട്ടം ഏകദേശമായാണ് നൽകിയിരിക്കുന്നത്. ചില രാജാക്കന്മാരെപ്പറ്റി വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിരുന്നുള്ളു. ചില പേരുകൾ രാജാക്കന്മാരുടേതല്ല.

  • 185 ജയവർമ്മ (ജയദേവ I)
  •      വസുരാജ (വസുദത്താ വർമ എന്നറിയപ്പെട്ടിരുന്നു, കാലഘട്ടം വ്യക്തമല്ല)
  •      c. 400 വൃസദേവ (വിശവദേവ എന്നറിയപ്പെട്ടിരുന്നു)
  •      c. 425 ശങ്കരാദേവ 1
  •      c. 450 ധർമദേവ
  •      464-505 മാനദേവ 1
  •      505-506 മഹിദേവ (കുറച്ച് തെളിവുകൾ മാത്രം)
  •      506-532 വസന്തദേവ
  •      മനുദേവ (ഏകദേശ ഭരണ കാലം)
  •      538 വാമദേവ (വർദ്ധമാനദേവ എന്നറിയപ്പെട്ടിരുന്നു)
  •      545 രമാദേവ
  •      അമരദേവ
  •      ഗുണകമാദേവ
  •      560-565 ഗണദേവ
  •      567-c. 590 ഭൗമഗുപ്ത (ഭുമിഗുപ്തൻ, ഒരുപക്ഷേ ഒരു രാജാവാവില്ല)
  •      567-573 ഗണഗദേവ
  •      575/576 മാനദേവ രണ്ടാമൻ (കുറച്ച് തെളിവുകൾ മാത്രമേ ലഭ്യമായുള്ളൂ)
  •      590-604 ശിവദേവ ഒന്നാമൻ
  •      605-621 അംശുവർമ്മ
  •      621 ഉദയദേവ
  •      624-625 ധ്രുവദേവ
  •      631-633 ഭീമാജുനദേവ, ജിഷ്ണുഗുപ്ത
  •      635 വിഷ്ണുഗുപ്ത - ജിഷ്ണുഗുപ്ത
  •      640-641 ഭീമാജുനദേവ / വിഷ്ണുഗുപ്ത
  •      643-679 നരേന്ദ്രദേവ
  •      694-705 ശിവദേവ രണ്ടാമൻ
  •      713-733 ജയദേവ രണ്ടാമൻ
  •      748-749 ശങ്കരദേവ രണ്ടാമൻ
  •      756 മാനദേവ മൂന്നാമൻ
  •      826 ബലിരാജ
  •      847 ബാലദേവ
  •      877 മാനദേവ നാലാമൻ

ഇതും കാണുക

തിരുത്തുക
  1. https://books.google.co.uk/books?id=4ff2gk27p9oC&pg=PA437&dq=Licchavis+conquered+Nepal+bihar&hl=en&sa=X&redir_esc=y#v=onepage&q=Licchavis%20conquered%20Nepal%20bihar&f=false
  2. "Gautamavajra Vajrācārya, "Recently Discovered Inscriptions of Licchavi Nepal", Kathmandu Kailash - Journal of Himalayan Studies. Volume 1, Number 2, 1973. (pp. 117-134)". Archived from the original on 2008-09-27. Retrieved 2017-11-30.
  3. https://books.google.co.uk/books?id=4ff2gk27p9oC&pg=PA437&dq=Licchavis+conquered+Nepal+bihar&hl=en&sa=X&redir_esc=y#v=onepage&q=Licchavis%20conquered%20Nepal%20bihar&f=false
  4. "Licchavi Sutta," translated from the Pali by Thanissaro Bhikkhu (2004).
  5. "Ratana Sutta: The Jewel Discourse," translated from the Pali by Piyadassi Thera (1999).
  6. Petavatthu, Fourth Chapter, in Pali.
  7. Thurman, Robert. "VIMALAKIRTI NIRDESA SUTRA". Retrieved 17 September 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിച്ചാവി_(രാജവംശം)&oldid=3643773" എന്ന താളിൽനിന്ന് ശേഖരിച്ചത്