പഠനവൈകല്യം

Luxy K L
(Learning disability എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഠനവൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം.[2]

പഠനവൈകല്യം
സ്പെഷ്യാലിറ്റിസൈക്യാട്രി, clinical psychology Edit this on Wikidata

വായനവൈകല്യം

തിരുത്തുക

തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിർത്താതെ തുടർച്ചയായി വായിക്കുക. ചില വാക്കുകൾ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോൾ ചില വരികൾ വിട്ടുപോകുക. വാചകങ്ങൾ അപൂർണമായി പറയുക.

രചനാവൈകല്യം

തിരുത്തുക

നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങൾപോലും എഴുതുമ്പോൾ തെറ്റുക. അപൂർണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാൻ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തിൽ പല പേജിലും പലതരത്തിൽ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയിൽ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകൾ കുറവായതുകൊണ്ട് എഴുതുമ്പോൾ അനുയോജ്യ വാക്കുകൾ കിട്ടാതിരിക്കുക.

ഗണിതശാസ്ത്ര വൈകല്യം

തിരുത്തുക

കണക്കിൽ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ൽനിന്ന് ഒമ്പത് കുറയ്ക്കാൻ പറഞ്ഞാൽ, ഒമ്പതിൽനിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോൾ 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാർജിനിൽ കണക്കുകൂട്ടി എഴുതിയശേഷം പേജിൽ എടുത്തെഴുതുമ്പാൾ ചില അക്കങ്ങൾ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.

നാമ വൈകല്യം

തിരുത്തുക

പേരുകൾ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓർമയിൽ ഉണ്ടെങ്കിലും അവയുടെ പേര് ഓർക്കാതിരിക്കുക. തെറ്റായി ഓർത്തിരിക്കുക. പേര് എഴുതുമ്പോൾതന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്സിങ് എന്നാണ് ഉത്തരമെങ്കിൽ രാജീവ്ധവാൻ എന്നോ മറ്റോ എഴുതുക.

പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും

തിരുത്തുക

ഇത്തരം കുട്ടികൾക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാൻ കഴിയാതെ വരിക. ഇരിക്കുമ്പോൾ എഴുന്നേൽക്കാൻ തോന്നും. ഒരുകാര്യം ചെയ്യുമ്പോൾ മറ്റൊന്ന് ചെയ്യാൻതോന്നും. ഇത്തരം കുട്ടികൾക്ക് ഒരുകാര്യം ഓർമിച്ചുവച്ച് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാൽ ഒരുകാര്യം മറന്നുപോകും. കേൾവിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളിൽ ഉണ്ടാകാം. നേഴ്സറി ക്ലാസ്മുതൽ കണ്ടുവരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കിൽ പഠനവൈകല്യമായും പെരുമാറ്റവൈകല്യമായും മാറാനിടയുണ്ട്. പഠനവൈകല്യമുള്ളവർക്ക് ശ്രദ്ധാവൈകല്യവും ശ്രദ്ധാവൈകല്യമുള്ളവർക്ക് പഠനവൈകല്യവും ഉണ്ടാകാനിടയുണ്ട്.

  1. Kate Adams (September 30, 2012). "October Is Learning Disabilities Awareness Month in Canada!". baytoday.ca. LDAO – North Bay and Area News Release. Retrieved 28 April 2015.
  2. "പഠനവൈകല്യം കണ്ടെത്താം; പരിഹരിക്കാം". Retrieved 6 ഒക്ടോബർ 2015.
"https://ml.wikipedia.org/w/index.php?title=പഠനവൈകല്യം&oldid=2346617" എന്ന താളിൽനിന്ന് ശേഖരിച്ചത്