ലേത്ത്
കേരളത്തിൽ പൊതുവെ ലെയ്ത്ത് എന്നു കൂടി പറഞ്ഞു വരാറുള്ള കടച്ചിൽ യന്ത്രം ആണ് ലേത്ത്. തടിയോ, ലോഹ ഭാഗങ്ങളോ കടഞ്ഞ് നിശ്ചിത രൂപത്തിലാക്കുന്നതിനുപയോഗിക്കുന്ന യന്ത്രമാണിത്. തടിക്കഷണങ്ങൾ കടഞ്ഞ് മേശ, കസേര, ഡൈനിംഗ് റ്റേബിൾ തുടങ്ങിയവയുടെ കാലുകളും, ഇരുമ്പ് ഉൾപ്പെടെയുള്ള ലോഹങ്ങൾ കടഞ്ഞ് യന്ത്ര ഭാഗങ്ങളും മറ്റും തയ്യാറക്കുന്നത് ഉദാഹരണം. ലേത്ത് നിർമ്മിക്കുന്നതിൽ ഏറ്റവും പ്രമുഖ സ്ഥാനമുള്ള കമ്പനി ഇൻഡ്യയിലെ മുൻ നിര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മഷീൻ റ്റൂൾസ് (H.M.T.) ആണ് . എച്ച്. എം. റ്റി . യുടെ ലേത്തുകൾ പല വിദേശ രാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യുന്നു.
പ്രവർത്തനം
തിരുത്തുകകടഞ്ഞ് കിട്ടേണ്ട രൂപത്തേക്കാൾ വണ്ണം കൂടിയ ലോഹഭാഗം തിരശ്ചീന ദിശയിൽ തിരിയുന്ന വിധം യന്ത്രത്തിന്റെ ഒരു ഭാഗത്ത് ഉറപ്പിച്ച ശേഷം കൂടുതൽ കാഠിന്യമുള്ള ലോഹം കൊണ്ടുള്ള ഉളി, കറങ്ങുന്ന വസ്തുവിനോട് ചേർത്ത് ലോഹത്തിന്റെ ആവശ്യമില്ലാത്ത ഭാഗങ്ങൾ കുറേശ്ശെ ചീകിക്കളഞ്ഞാണ് ആവശ്യമുള്ള രൂപത്തിലേയ്ക്ക് മാറ്റിത്തീർക്കുന്നത്. ലേത്ത് എന്ന യന്ത്രത്തിൽ ജോലി ചെയ്യുന്ന ആളിനെ റ്റർണർ (Turner) എന്നാണു് വിളിക്കുന്നത്. കമ്പ്യൂട്ടർ സംയോജിപ്പിച്ചിട്ടുള്ള പുതു തലമുറ ലേത്തുകളുടെ രംഗപ്രവേശം ഏറ്റവും കൃത്യതയോടെയുള്ള ജോലിക്ക് സഹായകരമായിട്ടുണ്ട്.