ലാമൈഡ് അക്കിന്റോബി

നൈജീരിയൻ മാധ്യമ പ്രവർത്തക
(Lamide Akintobi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നൈജീരിയൻ പത്രപ്രവർത്തകയും മാധ്യമ പ്രവർത്തകയുമാണ് ലാമൈഡ് അക്കിന്റോബി. ചാനൽസ് ടിവിയിൽ ന്യൂസ് അവതാരകയായി ജോലി ചെയ്തു. 2017 മധ്യത്തിൽ പ്രദർശനം പൂർത്തിയാകുന്നതുവരെ സൈനബ് ബാലൊഗൺ, എബുക ഒബി-ഉചെന്ദു എന്നിവരോടൊപ്പം ദി സ്പോട്ട് ഓൺ എബോണി ലൈഫ് ടിവി എന്ന പരിപാടിയിൽ സഹ-ഹോസ്റ്റായും സഹ-സ്രഷ്ടാവായും പ്രവർത്തിച്ചു.

ലാമൈഡ് അക്കിന്റോബി
ലാമൈഡ് അക്കിന്റോബി
ദേശീയതനൈജീരിയൻ
തൊഴിൽപത്രപ്രവർത്തക, ടെലിവിഷൻ വ്യക്തിത്വം
സജീവ കാലം2006-ഇന്നുവരെ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ഓഗൺ സ്റ്റേറ്റിലെ അബിയോകുട്ടയിൽ നിന്നാണ് അക്കിന്റോബി.[1] ടെന്നസിയിലെ വൊളണ്ടിയർ സ്റ്റേറ്റ് കമ്മ്യൂണിറ്റി കോളേജിൽ നിന്ന് ബ്രോഡ്കാസ്റ്റ് ജേണലിസത്തിലും സ്പാനിഷിലും ആർട്സ് ബിരുദവും ടെക്സസ് എ & എം യൂണിവേഴ്സിറ്റി-കൊമേഴ്‌സിൽ നിന്ന് മേൽപ്പറഞ്ഞ പഠന മേഖലകളിൽ ബിരുദവും നേടി.[2] മാത്രമല്ല, ലണ്ടനിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി.[3] ലാമൈഡ് 2004-ൽ ഡെൽറ്റ സിഗ്മ തീറ്റ സോറിറ്റിയിൽ അംഗമായി. ടെന്നസിയിലും ടെക്സാസിലും കുറച്ചു കാലം താമസിച്ചു.[4]

ചാനൽസ് ടിവിയിൽ വാർത്താ അവതാരകനായി അക്കിന്റോബി പ്രവർത്തിച്ചു.[5] സൈനബ് ബൊലോഗുൻ, എബുക ഒബി-ഉചെന്ദു[3] എന്നിവർക്കൊപ്പം എബോണി ലൈഫ് ടിവിയിൽ ദ സ്പോട്ട് എന്ന പേരിൽ ഒരു ഷോ അവതരിപ്പിച്ചു.[6] കൂടാതെ എൽ നൗ എന്ന സീരീസ് നിർമ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. 40-ലധികം രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന ആഫ്രിക്കയിലെ ആഗോളതലത്തിലുള്ള ആദ്യത്തെ ബ്ലാക്ക് ന്യൂസ് ടെലിവിഷൻ ശൃംഖലയാണ് എബോണി ലൈഫ് ടിവി.[4][7]

വ്യക്തിഗത ജീവിതം

തിരുത്തുക

നൈജീരിയൻ സംഗീതജ്ഞനും നിർമ്മാതാവുമായ ലാവോലു അക്കിൻസിന്റെ മകളാണ് അക്കിന്റോബി.

  1. "Secret lives of Baba segis wives author Lola Shoneyin & the Trio discuss attitudes & their altitudes". Ebonylife Television – via YouTube.
  2. "The 'It-Guys' of Ebonylife TV". EbonyLife TV. Archived from the original on 2017-09-03. Retrieved 2020-05-25.
  3. 3.0 3.1 "5 things you didn't know about Lamide Akintobi". Loudestgist. 30 June 2016. Archived from the original on 2016-10-09. Retrieved 8 October 2016.
  4. 4.0 4.1 "Chats with Nigerian-based presenter and producer, Lamide Akintobi". Thea1tv.com. 8 October 2015. Archived from the original on 2016-10-12. Retrieved 8 October 2016.
  5. "Lamide Akintobi Lands at TVC". TheNet. January 18, 2012. Archived from the original on 7 November 2017. Retrieved 8 October 2016.
  6. https://www.lamidelive.com/about-me#bio
  7. "AY Makun, Dolapo Oni, Bolanle Olukanni, Runtown, Lamide Akintobi are a year older today". Pulse. Archived from the original on 2017-05-10. Retrieved 8 October 2016.
"https://ml.wikipedia.org/w/index.php?title=ലാമൈഡ്_അക്കിന്റോബി&oldid=4140254" എന്ന താളിൽനിന്ന് ശേഖരിച്ചത്