ലാലു പ്രസാദ് യാദവ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Lalu Prasad Yadav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രി, 1990 മുതൽ 1997 വരെ ബീഹാർ മുഖ്യമന്ത്രി എന്നീ പദവികളിലും, അഞ്ച് തവണ ലോക്സഭാംഗം, ഒരു തവണ രാജ്യസഭാംഗം, നാല് തവണ ബീഹാർ നിയമസഭയിലും 1990 മുതൽ 1995 വരെ നിയമസഭ കൗൺസിലിലും അംഗമായിരുന്ന R.J.Dയുടെ സ്ഥാപക നേതാവാണ് ലാലു പ്രസാദ് യാദവ്.(ജനനം:11 ജൂൺ 1948)[1]കാലിത്തീറ്റ കുംഭകോണ കേസിൽ 2017-ൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 4 വർഷത്തെ ജയിൽവാസം പൂർത്തിയാക്കി 2021 മുതൽ ജാമ്യത്തിലാണ്. വാർധക്യ സഹജമായ അവശതകളെ തുടർന്ന് 2022-ൽ മൂത്ത മകൻ തേജസ്വി യാദവിനെ മുമ്പിൽ നിർത്തി സജീവ രാഷ്ട്രീയത്തിൽ നിന്ന് താത്കാലികമായി ഒഴിഞ്ഞു.[2][3]

ലാലു പ്രസാദ് യാദവ്
ലോക്സഭാംഗം
ഓഫീസിൽ
2009, 2004, 1998, 1989, 1977
മണ്ഡലം
  • സരൺ
  • മധേപുര
  • ചപ്ര
കേന്ദ്ര, റെയിൽവേ മന്ത്രി
ഓഫീസിൽ
2004-2009
മുൻഗാമിനിതീഷ് കുമാർ
പിൻഗാമിമമത ബാനർജി
രാജ്യസഭാംഗം
ഓഫീസിൽ
2002-2004
മണ്ഡലംബീഹാർ
ബീഹാർ, മുഖ്യമന്ത്രി
ഓഫീസിൽ
1995-1997, 1990-1995
മുൻഗാമിജഗനാഥ് മിശ്ര
പിൻഗാമിറാബ്രി ദേവി
ബീഹാർ, നിയമസഭാംഗം
ഓഫീസിൽ
2000-2002, 1995-1998, 1985-1989, 1980-1985
മണ്ഡലം
  • ധൻപുര
  • രഘോപൂർ
  • സോൻപൂർ
നിയമസഭ കൗൺസിൽ അംഗം
ഓഫീസിൽ
1990-1995
മണ്ഡലംബീഹാർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-06-11) 11 ജൂൺ 1948  (76 വയസ്സ്)
ഗോപാൽഗഞ്ച്, ബീഹാർ
രാഷ്ട്രീയ കക്ഷി
  • ആർ.ജെ.ഡി (1997-മുതൽ)
  • ജനതാദൾ (1988-1997)
  • ജനതാ പാർട്ടി (1974-1988)
പങ്കാളിറാബ്രി ദേവി
കുട്ടികൾ9
As of ജനുവരി 14, 2023
ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ്

ജീവിതരേഖ

തിരുത്തുക

ബീഹാറിലെ ഗോപാൽഗഞ്ചിലെ ഫുൽവാരിയയിൽ കണ്ടൻ റായിയുടേയും മരാചിയ ദേവിയുടെയും ആറു മക്കളിൽ രണ്ടാമനായി 1948 ജൂൺ 11 ന് ജനിച്ചു. പട്ന യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസത്തിനു ശേഷം വിദ്യാർത്ഥി നേതാവായി രാഷ്ട്രീയത്തിലിറങ്ങി.

1990-കളുടെ തുടക്കം മുതൽ ഏകദേശം 30 വർഷത്തോളമായി ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തമ്മിലുള്ള ഇണക്കവും പിണക്കവുമാണ് ബീഹാർ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. സോഷ്യലിസ്റ്റ് നേതാവായിരുന്ന രാം മനോഹർ ലോഹ്യയുടെ ശിഷ്യന്മാരായി ബീഹാർ രാഷ്ട്രീയത്തിലെത്തിയ ലാലുവും നിതീഷും അടിയന്തരാവസ്ഥയ്ക്ക് ശേഷം നേതൃനിരയിലേയ്ക്ക് ഉയരുകയായിരുന്നു.

ജയപ്രകാശ് നാരായണൻ്റെ അടുത്ത അനുയായി എന്ന നിലയിൽ ലാലു പ്രസാദ് യാദവ് വളരെ വേഗത്തിൽ പ്രധാനപ്പെട്ട സോഷ്യലിസ്റ്റ് നേതാവായി മാറി. അഭിപ്രായ ഭിന്നതകളെ തുടർന്ന് ജനതാ പാർട്ടി തകർന്നെങ്കിലും 1988-ൽ ജനതാദളിൻ്റെ രൂപീകരണത്തോടെ ലാലു വീണ്ടും ശ്രദ്ധാകേന്ദ്രമായി. 1990-ൽ ആദ്യമായി ബീഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 1990 ഒക്ടോബർ 23ന് സമസ്തിപൂരിൽ വച്ച് ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി നയിച്ച രാം രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തതോടെ ന്യൂനപക്ഷ വോട്ടർമാരുടെ പൂർണ്ണ പിന്തുണ ലാലുവിന് ലഭിച്ചു.

ബീഹാറിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പണ്ടേയുള്ള സ്വീകാര്യതയും വി.പി.സിംഗ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുകയും ചെയ്തതോടെ ഒ.ബി.സി വോട്ടർമാർ പിന്തുണച്ചതും ലാലു പ്രസാദ് യാദവിനെ നേതൃനിരയിലേക്ക് ഉയർത്തിയ പ്രധാന കാരണങ്ങളിലൊന്നാണ്. പ്രസംഗങ്ങളിലൂടെ ബീഹാറിലെ ജനങ്ങളുടെ കൈയടി നേടാനുള്ള കഴിവ് ഈ ബീഹാറി ബാബുവിൻ്റെ തുറുപ്പുചീട്ടായിരുന്നു.

1997-ൽ ബീഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം വന്ന നിരന്തരമായ അഴിമതി ആരോപണങ്ങളും കാലിത്തീറ്റ കുംഭകോണ കേസുകളും ലാലുവിൻ്റെ പഴയ പ്രതാപം ഇല്ലാതാക്കിയ ഘടകങ്ങളാണ്. സമോസ മേ ആലു രഹേഗാ ബീഹാർ മേ ലാലു രഹേഗാ. (സമോസയിൽ ഉരുളക്കിഴങ്ങ് ഉള്ള കാലംവരെ ബീഹാറിൽ ലാലു ഉണ്ടാകും) എന്നാണ് ലാലുപ്രസാദ് യാദവിൻ്റെ അവകാശവാദം. 1996-ലെ കാലിത്തീറ്റ കുംഭകോണ കേസിനെ തുടർന്നുണ്ടായ ജനതാദളിലെ പടലപ്പിണക്കം 1997-ൽ ജനതാദൾ വിട്ട് പുതിയൊരു പാർട്ടിയായ രാഷ്ട്രീയ ജനതാദൾ അഥവാ ആർ.ജെ.ഡി. രൂപീകരിക്കുന്നതിലേയ്ക്ക് ലാലുവിനെ നയിച്ചു.[4]

1997-ൽ ആർ.ജെ.ഡി രൂപീകരിച്ച കാലം മുതലും അതിന് മുൻപും കോൺഗ്രസ് പാർട്ടി നയിക്കുന്ന യു.പി.എയിൽ അംഗമായി തുടരുന്ന ലാലു പ്രസാദ് യാദവ് കടുത്ത ബി.ജെ.പി വിരുദ്ധനായാണ് ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.

പ്രധാന പദവികളിൽ

  • 1970 : പട്ന യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ, ജനറൽ സെക്രട്ടറി
  • 1973 : പട്ന യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ, പ്രസിഡൻറ്
  • 1973 : ജയപ്രകാശ് നാരായണൻ്റെ കൂടെ ചേർന്നു
  • 1974 : ജനതാ പാർട്ടി അംഗം
  • 1977 : ലോക്സഭാംഗം (1) ചപ്ര
  • 1980 : ലോക്സഭയിലേക്ക് ചപ്രയിൽ നിന്ന് മത്സരിച്ച് തോറ്റു
  • 1980-1989 : ബീഹാർ നിയമസഭ അംഗം, സോൻപൂർ
  • 1989 : ബീഹാർ നിയമസഭ പ്രതിപക്ഷ നേതാവ്
  • 1989 : ലോക്സഭാംഗം(2), ചപ്ര
  • 1990-1995 : ബീഹാർ നിയമസഭ കൗൺസിൽ അംഗം
  • 1990-1995, 1995-1997 : ബീഹാർ മുഖ്യമന്ത്രി
  • 1995-1998 : ബീഹാർ നിയമസഭാംഗം, രഘോപ്പൂർ
  • 1996 : കാലിത്തീറ്റ കുംഭകോണ കേസ്
  • 1997 : ആർ.ജെ.ഡി രൂപീകരിച്ചു
  • 1997 മുതൽ സ്ഥാപക പ്രസിഡൻറ്
  • 1998 : ലോക്സഭാംഗം(3), മാധേപുര
  • 1999 : ലോക്സഭയിലേക്ക് മാധേപുരയിൽ നിന്ന് മത്സരിച്ച് തോറ്റു
  • 2000 : ബീഹാർ നിയമസഭയിലേക്ക് രണ്ട് സീറ്റിൽ നിന്നും വിജയിച്ചു. ധൻപുര നിലനിർത്തി. രാഘവ്പൂര് ഭാര്യ റാബ്രി ദേവിക്ക് വേണ്ടി ഒഴിഞ്ഞു.
  • 2002-2004 : രാജ്യസഭാംഗം, ബീഹാർ നിയമസഭാ അംഗത്വം രാജിവച്ചു
  • 2004 : ലോക്സഭാംഗം(4), മധേപുരയിൽ നിന്നും ചപ്രയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മധേപുര ഒഴിഞ്ഞു. ചപ്ര നിലനിർത്തി
  • 2004-2009 : കേന്ദ്ര റെയിൽവേ മന്ത്രി
  • 2005 : റെയിൽവേ ടെണ്ടർ അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നിവയിൽ ആദായ നികുതി വകുപ്പിന് പരാതി
  • 2009 : ലോക്സഭയിലേക്ക് പാടലിപുത്രയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
  • 2009 : സരൺ മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി (5).
  • 2013 : കാലിത്തീറ്റ കുംഭകോണ കേസിൽ കോടതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോക്സഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 6 വർഷത്തെ വിലക്ക് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
  • 2017 : അഴിമതി കേസുകളിൽ വിചാരണ പൂർത്തിയായി.
  • 2017 മുതൽ 2021 വരെ കാലിത്തീറ്റ കുംഭകോണ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ[5][6]
  • 2021 ഏപ്രിൽ 16ന് ലാലുവിന് ആദ്യ 4 കാലിത്തീറ്റ കുംഭകോണ കേസുകളിൽ കോടതി ജാമ്യം അനുവദിച്ചു [7]
  • 2022 ഫെബ്രുവരി 21ന് കോടതി കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിൽ ലാലുവിന് 5 വർഷം തടവ് വിധിച്ചു[8]
  • 2022 ഏപ്രിൽ 21ന് അഞ്ചാമത്തെ കാലിത്തീറ്റ കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചു.[9]

ബീഹാർ മുഖ്യമന്ത്രി

തിരുത്തുക

ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രിയായിരുന്ന ഏഴ് വർഷം 1990 മുതൽ 1997 വരെ ബീഹാറിൽ ക്രമസമാധാനം കുത്തഴിഞ്ഞ നിലയിലായിരുന്നു. ജംഗിൾ രാജ് അഥവാ കാട്ടുഭരണം എന്ന് വിളിക്കാവുന്ന തരത്തിൽ തട്ടിക്കൊണ്ട് പോയി വിലപേശുന്നതും, സംഘം ചേർന്ന് കൊള്ളയടിക്കുന്നതും സർവസാധാരണമായ സംഭവമായി മാറി ബീഹാറിൽ. ലാലുവിനു ശേഷം അധികാരമേറ്റ ഭാര്യ റാബ്രിദേവി ഭരിച്ച 8 വർഷവും 1997 മുതൽ 2005 വരെയും ഇതിന് ഒരുമാറ്റവുമുണ്ടായില്ല[10].

അഴിമതി കേസുകൾ

തിരുത്തുക

അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കണം എന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരം ലോക്സഭാംഗത്വം നഷ്ടപ്പെട്ട ആദ്യ രാഷ്ട്രീയ നേതാവാണ് ലാലു പ്രസാദ് യാദവ്.[11]

  • 1996 : കാലിത്തീറ്റ കുംഭകോണം
  • 1996-ൽ ബീഹാറിൽ നടന്ന അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. കാലിത്തീറ്റ, മരുന്നുകൾ, ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകൾ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളിൽ നിന്നായി 940 കോടിയിലേറെ രൂപ പിൻവലിച്ചതായിട്ടാണ് കണ്ടുപിടിച്ചത്.
  • ഒന്നാം കേസ്
  • രണ്ടാം കേസ്
  • മൂന്നാം കേസ്
  • നാലാം കേസ്
  • അഞ്ചാം കേസ്
  • 1998 : അനധികൃത സ്വത്ത് സമ്പാദനം
  • 2005 : റെയിൽവേ ടെണ്ടർ അഴിമതി കേസ്
  • 2017 : അനധികൃത വസ്തു ഇടപാട് കേസ്
  • 2017 : എ.ബി. കയറ്റുമതി കമ്പനി കേസ്[12]

സ്വകാര്യ ജീവിതം

തിരുത്തുക

ഗോപാൽഗഞ്ച് ടു റെയ്സിന റോഡ്[14]

  1. https://www.manoramaonline.com/news/latest-news/2021/04/19/lalu-prasad-yadav-gets-bail-re-enter-to-politics.html
  2. https://www.republicworld.com/india-news/politics/rjds-shivanand-tiwari-advices-lalu-prasad-yadav-to-hand-over-reins-of-party-to-tejashwi-articleshow.html
  3. https://www.hindustantimes.com/india-news/keen-to-return-to-active-politics-will-contest-ls-elections-says-lalu-prasad-101644345431696.html
  4. https://www.mathrubhumi.com/in-depth/features/bihar-political-crisis-nitish-kumar-1.7770982
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-02. Retrieved 2019-04-02.
  6. https://www.manoramaonline.com/news/india/2018/01/06/06-yadav-the-go-man.html
  7. https://www.manoramaonline.com/news/latest-news/2021/04/17/lalu-yadav-gets-bail-in-case-linked-to-fodder-scam.html
  8. "കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിൽ ലാലുവിന്‌ 5 വർഷം തടവ് , Malayalam News,Lalu Prasad Yadav,Bihar fodder scam,doranda treasury scam case,Bihar,Jharkhand" https://www.mathrubhumi.com/news/india/lalu-prasad-yadav-sentenced-to-five-years-in-jail-in-doranda-treasury-case-1.7280773
  9. "കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവിനു ജാമ്യം | Lalu Prasad Yadav Bail | Manorama News" https://www.manoramaonline.com/news/latest-news/2022/04/22/lalu-prasad-yadav-bail-in-doranda-treasury-case-fodder-scam.html
  10. http://www.catchnews.com/patna-news/why-lalu-rabri-era-is-known-as-jungle-raaj-in-bihar-1443412576.html
  11. https://www.manoramaonline.com/news/latest-news/2022/02/14/what-is-fodder-scam-and-what-is-the-future-of-lalu-prasad-yadav-and-rjd.html
  12. https://www.manoramaonline.com/news/latest-news/2018/01/06/lalu-prasad-yadav-fodder-scam-profile.html
  13. https://www.manoramaonline.com/news/latest-news/2024/03/23/lalu-prasad-yadav-is-likely-to-field-two-of-his-daughters-in-the-upcoming-lok-sabha-elections.html
  14. https://www.amazon.in/Gopalganj-Raisina-Road-PRASAD-YADAV/dp/9353333202#immersive-view_1620758775300
"https://ml.wikipedia.org/w/index.php?title=ലാലു_പ്രസാദ്_യാദവ്&oldid=4088510" എന്ന താളിൽനിന്ന് ശേഖരിച്ചത്