ലേക്ക് അർപി ദേശീയോദ്യാനം
(Lake Arpi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേക്ക് അർപി ദേശീയോദ്യാനം,[1] അർമേനിയയിലെ നാല് സംരക്ഷിത ദേശീയോദ്യാനങ്ങളിലൊന്നാണ്.[2] 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം വടക്കുപടിഞ്ഞാറൻ ഷിറാക് പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. 2009 ൽ സ്ഥാപിതമായ ഇത് സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ ഷിറാക്, ജാവ്ഖെട്ടി പീഠഭൂമിയിലെ അർപി തടാകത്തിന് ചുറ്റുമായാണ് സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറൻ ഭാഗം യെഗ്നഖാഗ് പർവതങ്ങളാലും വടക്കുപടിഞ്ഞാറൻ ഭാഗം ജാവ്ഖെട്ടി പർവതനിരകളാലും വലയം ചെയ്യപ്പെട്ടിരിക്കുന്നു.
ലേക്ക് അർപി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Shirak Province, Armenia |
Coordinates | 41°03′16″N 43°38′35″E / 41.05444°N 43.64306°E |
Area | 250 കി.m2 (97 ച മൈ) |
Established | 2009 |
Governing body | Ministry of Nature Protection, Armenia |
അവലംബം
തിരുത്തുക- ↑ Hunter, Danny (2012-06-25). Crop Wild Relatives: A Manual of in situ Conservation (in ഇംഗ്ലീഷ്). Routledge. ISBN 9781136538230.
- ↑ "Lake Arpi in Armenia". Archived from the original on 2020-08-03. Retrieved 2019-10-27.