വ്യക്തിവാദം

(Laissez-faire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യക്തികളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും രാഷ്ട്രത്തിന്റെ നിയന്ത്രണത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണം എന്നുവാദിക്കുന്ന ഒരു സാമ്പത്തിക സിദ്ധാന്തമാണ് വ്യക്തിവാദം . ലേസേഫേർ (laissez-faire) എന്ന പേരിലാണിത് പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നത്. വ്യക്തികൾ പൂർണമായും സ്വതന്ത്രരാണ്. അവരുടെ പ്രവർത്തനങ്ങളിൽ സർക്കാർ യാതൊരു തരത്തിലും ഇടപെടാൻ പാടില്ല. വ്യവസായം,കച്ചവടം മുതലായ പ്രവൃത്തികൾ വ്യക്തികളുടെ തന്നിഷ്ടപ്രകാരം നടത്തേണ്ടതാണ്, രാജ്യത്തിനകത്ത് സമാധാനം കാത്തു സൂക്ഷിക്കുകയും അന്യരാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുകയും ചെയ്യുക എന്നതു മാത്രമാണ് സർക്കാരിന്റെ കടമ. എന്നിങ്ങനെയായിരുന്നു വ്യക്തിയുടെ പൂർണമായ സ്വാതന്ത്രത്തിനുവേണ്ടി വാദിച്ചിരുന്ന ചിന്തകന്മാരുടെ വീക്ഷണം. ഇവരുടെ സിദ്ധാന്തമാണ് വ്യക്തിവാദം എന്നറിയപ്പെട്ടത്. പരസ്‌പരം മത്സരിക്കുന്നവരുടെ കൂട്ടത്തിൽ കഴിവുള്ളവർ വിജയിക്കുമെന്നും അല്ലാത്തവർ പരാജയപ്പെടുന്നത് പ്രകൃതി നിയമമാണെന്നുമായിരുന്നു ഇക്കൂട്ടരുടെ വിശ്വസം.

ലാഭകരമായ പ്രവൃത്തികൾ മാത്രം നിലനിൽക്കും നഷ്ടം വരുത്തുന്നവ താനെ ഇല്ലാതായിക്കൊള്ളുമെന്നും വ്യക്തിവാദികൾ വിശ്വസിച്ചു. ആഡം സ്മിത്ത്, ഡേവിഡ് റിക്കാർഡോ, മാൽത്തൂസ്, ജെ.എസ്. മിൽ തുടങ്ങിയ ചിന്തകന്മാർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നവരാണ്.[1]

  1. സാമൂഹ്യശാസ്ത്രം, എട്ടാം ക്ലാസ് പാഠ പുസ്തകം ഭാഗം 2. കേരള സർക്കാർ. 2009. p. 137.
"https://ml.wikipedia.org/w/index.php?title=വ്യക്തിവാദം&oldid=3719796" എന്ന താളിൽനിന്ന് ശേഖരിച്ചത്