ലാ ഡോണ ഗ്രാവിഡ

റാഫേൽ വരച്ച ചിത്രം
(La donna gravida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1505 നും 1506 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ വരച്ച ചിത്രമാണ് ലാ ഡോണ ഗ്രാവിഡ (അല്ലെങ്കിൽ ലളിതമായി ലാ ഗ്രാവിഡ; "ഗർഭിണിയായ സ്ത്രീ" എന്നതിന്റെ ഇറ്റാലിയൻ). ഈ ചിത്രം ഇറ്റലിയിലെ ഫ്ലോറൻസിൽ റാഫേൽ താമസിച്ച കാലത്ത് വരച്ചതാണ്. ഇപ്പോൾ ഫ്ലോറൻസിലെ പലാസോ പിറ്റിയിലാണ് സംരക്ഷിച്ചിരിക്കുന്നത്.

La donna gravida
കലാകാരൻRaphael
വർഷം1505–1506
MediumOil on panel
അളവുകൾ66 cm × 52 cm (26 ഇഞ്ച് × 20 ഇഞ്ച്)
സ്ഥാനംPalazzo Pitti, Florence

ഛായാചിത്രത്തിൽ ഗർഭിണിയായ ഒരു സ്ത്രീയുടെ ഇടതുകൈ വയറ്റിൽ അമർന്നിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. നവോത്ഥാന കാലഘട്ടത്തിൽ ഗർഭിണികളുടെ പെയിന്റിംഗുകൾ അസാധാരണമായിരുന്നു.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാ_ഡോണ_ഗ്രാവിഡ&oldid=3773872" എന്ന താളിൽനിന്ന് ശേഖരിച്ചത്