ലാ ബെല്ല പ്രിൻസിപ്പെസ്സ

ലിയോനാർഡോ ഡാവിഞ്ചി വരച്ചതാണെന്ന് കരുതുന്ന ചിത്രം
(La Bella Principessa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിറമുള്ള ചോക്കുകളും മഷികളും ഉപയോഗിച്ച് എഴുതാനുള്ള ഒരു വസ്തുവായ വെല്ലത്തിൽ ചിത്രീകരിച്ച 1490 കളിലെ മിലാനീസിന്റെ ഫാഷനബിൾ വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലുമുള്ള ഒരു യുവതിയുടെ ചായാചിത്രമാണ് ലാ ബെല്ല പ്രിൻസിപ്പെസ്സ (English: "The Beautiful Princess").[1]ഈ ചിത്രം പോർട്രെയ്റ്റ് ഓഫ് ബിയാങ്ക സ്‌ഫോർസ, യങ് ഗേൾ ഇൻ പ്രൊഫൈൽ ഇൻ റെനെയിസൻസ് ഡ്രെസ്, പോർട്രെയ്റ്റ് ഓഫ് എ യങ് ഫിയാൻസ് എന്നും അറിയപ്പെടുന്നു. ചില പണ്ഡിതന്മാർ ഇത് ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രമാണെന്ന് അനുമാനിക്കുന്നുണ്ടെങ്കിലും ആട്രിബ്യൂഷനും സൃഷ്ടിയുടെ ആധികാരികതയും തർക്കത്തിലാണ്.[2]

La Bella Principessa
English: The Beautiful Princess
A young woman in profile, looking to the left.
കലാകാരൻUncertain. Disputed attribution to Leonardo da Vinci
വർഷം1495-6[A]
തരംTrois crayons (black, red and white chalk), heightened with pen and ink on vellum, laid on oak panel
SubjectBianca Sforza[B]
അളവുകൾ33 cm × 23.9 cm (13 in × 9.4 in)
ConditionRestored
ഉടമPrivate collection

ഇറ്റാലിയൻ നവോത്ഥാന ശൈലി അനുകരിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാല ജർമ്മൻ കലാകാരന്റേതാണ് ഈ ചിത്രമെന്ന് ലിയോനാർഡോയുടെ ചിത്രമാണെന്ന് വിയോജിക്കുന്ന ചിലർ വിശ്വസിക്കുന്നു. റേഡിയോകാർബൺ ഡേറ്റിംഗ് പരിശോധനകൾ വെല്ലത്തിന് വളരെ മുമ്പുള്ള തീയതി കാണിക്കുന്നുണ്ടെങ്കിലും ഈ ചിത്രത്തിലെ ഒപ്പ് വ്യാജമാണെന്ന് ആരോപിക്കപ്പെടുന്നു. വെളുത്ത ഈയത്തിന് 225 വർഷമെങ്കിലും പഴക്കമുണ്ട്. 1998-ൽ ലേലത്തിൽ 22,000 ഡോളറിൽ താഴെ വിലയ്ക്ക് വിറ്റ ഈ ചിത്രം അതിന്റെ നിലവിലെ ഉടമ പീറ്റർ സിൽവർമാൻ 2007-ൽ വാങ്ങി. ലിയോനാർഡോയുടെ ആട്രിബ്യൂഷനിൽ അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം അക്കാദമിക് വിദഗ്ദ്ധരായ മാർട്ടിൻ കെംപിന്റെയും പാസ്കൽ കോട്ടെയുടെയും വിശകലനം പിന്തുണയ്ക്കുന്നു.

2010-ൽ സ്വീഡനിൽ നടന്ന ഒരു എക്സിബിഷനിൽ ഡ്രോയിംഗ് ലിയോനാർഡോയുടേത് ആയി കാണിച്ചിരുന്നു. വിവിധ പത്ര റിപ്പോർട്ടുകൾ പ്രകാരം 160 മില്യൺ ഡോളറിലധികം ഈ ചിത്രത്തിന് വിലമതിച്ചിട്ടുണ്ട്. ലാ ബെല്ല പ്രിൻസിപ്പെസ്സ സ്വിസ് രഹസ്യ സ്ഥലത്ത് ഒരു നിലവറയിൽ സൂക്ഷിച്ചിരിക്കുകയാണ്.[3]

കുറിപ്പുകൾ തിരുത്തുക

  1. The vellum has been carbon dated to between 1440 – 1650, within a 95 % confidence interval. The 1495–96 is the dating by Kemp.
  2. If by Leonardo; see text.

അവലംബം തിരുത്തുക

  1. Kemp, Martin; Cotte, Pascal (2010). La Bella Principessa: The Story of the New Masterpiece by Leonardo da Vinci. London: Hodder & Stoughton. ISBN 978-1-4447-0626-0.
  2. Grann, David (July 12–19, 2010). "The Mark of a Masterpiece". The New Yorker. LXXXVI (20). ISSN 0028-792X.
  3. Mystery of a Masterpiece (Television production). PBS/WGBH. January 25, 2012. Retrieved July 15, 2018.

ഗ്രന്ഥസൂചിക തിരുത്തുക

  • Centro di Conservazione e Restauro (2014). La Bella Principessa. Dossier tecnico di consegna. Turin: Centro di Conservazione e Restauro, Venaria Reale.
  • Geddo, Cristina. "Il pastello ritrovato: un nuovo ritratto di Leonardo?", Artes, 14, 2008-9: 63–87 [1][പ്രവർത്തിക്കാത്ത കണ്ണി] (with French abstract and the English version "The “Pastel” found: a new Portrait by Leonardo da Vinci?" [2]).
  • Geddo, Cristina, Leonardo da Vinci: la découverte extraordinaire du dernier portrait. Les pourquoi d’une authentification. Conférence, Société genevoise d’études italiennes, Genève, Palais de l’Athénée, Salle des Abeilles, 2 octobre 2012, Paris-Genève, Lumière-Technology, 2012 [3] (with the English version Leonardo da Vinci: the extraordinary discovery of the last portrait. The rationale for authentication. A Lecture [4]).
  • Gnignera, Elisabetta La Bella Svelata, Bologna, 2016.
  • Kemp, Martin (2015). Bianca and the Book: The Sforziada and Leonardo's Portrait of Bianca Sforza. Bologna: Scripta Maneant. ISBN 9788895847412.
  • Kemp, Martin, with Pascal Cotte and Peter Paul Biro (2010). La Bella Principessa: The Story of the New Masterpiece by Leonardo da Vinci. London: Hodder & Stoughton. ISBN 978-1-4447-0626-0
  • Kemp, Martin and Pascal Cotte (2012). La Bella Principessa di Leonardo da Vinci. Ritratto di Bianca Sforza, Florence; Mandragora.
  • Kemp, Martin, with Mina Gregori, Cristina Geddo et alii (2015). La Bella Principessa di Leonardo da Vinci: ritratto di Bianca Sforza, Introduction by Vittorio Sgarbi (Monza, Villa Reale), exhibition catalogue, Reggio Emilia, Scripta Maneant (with English, French, Spanish, Polish, Russian and Japanese versions)
  • Kline, Fred R. (2016). Leonardo's Holy Child: The Discovery of a Leonardo da Vinci Masterpiece—A Connoisseur's Search for Lost Art in America. New York & London: Pegasus Books. ISBN 978-1-60598-979-2
  • O'Neill, Tom; Colla, Gianluca. Lady with a Secret: A Chalk-And-Ink Portrait May Be a $100 Million Leonardo Archived 2012-01-20 at the Wayback Machine., National Geographic Magazine, February 2012.
  • Ragai, Jehane (2015). The Scientist and the Forger: Insights into the Scientific Detection of Forgery in Paintings. London: Imperial College Press. ISBN 9781783267392
  • Silverman, Peter (2012). Leonardo's Lost Princess: One Man's Quest to Authenticate an Unknown Portrait by Leonardo da Vinci. Hoboken: John Wiley & Sons. ISBN 978-0-470-93640-5
  • Vezzosi, Alessandro. Nuptial Portrait of a Young Woman, Abstract of the monograph Leonardo Infinito, [5] (accessed 22-05-2014)
  • Wozniak, Katarzyna (Kasia). The Warsaw Sforziad. The Leonardo da Vinci Society, Birkbeck College, London, http://www.bbk.ac.uk/hosted/leonardo/#MM
  • Wozniak, Katarzyna (Kasia). La Bella Principessa and the Warsaw Sforziad. Circumstances of Rebinding and Excision of the Portrait, The Leonardo da Vinci Society, Birkbeck College, London: http://www.bbk.ac.uk/hosted/leonardo/

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Hewitt, Simon (2019). Leonardo Da Vinci and the Book of Doom: Bianca Sforza, The Sforziada and Artful Propaganda in Renaissance Milan. ISBN 9781912690572 .

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക