ആതിര കൃഷ്ണ

(L. Athira Krishna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജ്യന്തര ശ്രദ്ധ നേടിയ ഒരു വയലിൻ കലാകാരിയാണ് ആതിര കൃഷ്ണ. 32 മണിക്കൂർ നീണ്ട വയലിൻ യജ്ഞത്തിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്[1]. പ്രശസ്ത സംഗീതജ്ഞൻ ശ്രീ. കോടമ്പള്ളി ഗോപാലപിള്ളയുടെ ചെറുമകളാണ്. കോടമ്പള്ളി കൃഷ്ണപിള്ളയുടെയും എസ്. ലീലയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ഒൻപതാം വയസ്സു മുതൽ കച്ചേരികൾ നടത്തിപ്പോരുന്ന ആതിര രണ്ടു തവണ രാഷ്ട്രപതിഭവനിലും വയലിൻ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]. യഹൂദി മെനൂഹിൻ, ഉസ്താദ് ബിസ്മില്ലാ ഖാൻ, ബാലമുരളീകൃഷ്ണ, പണ്ഡിറ്റ് ജസ്‌രാജ് തുടങ്ങിയവരോടൊപ്പം സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്[അവലംബം ആവശ്യമാണ്].

ആതിര കൃഷ്ണ
പുറമേ അറിയപ്പെടുന്നആതിര/ എൽ. ആതിര/ആതിര കോടമ്പള്ളി
ഉത്ഭവംകേരളം, തിരുവനന്തപുരം, ഇന്ത്യ
വിഭാഗങ്ങൾകർണാടക സംഗീതം, ഭാരതീയ ശാസ്ത്രീയ സംഗീതം, വയലിൻ, ജാസ്, ഫ്യൂഷൻ
തൊഴിൽ(കൾ)വയലിനിസ്റ്റ്, ഗായിക, കമ്പോസർ
ഉപകരണ(ങ്ങൾ)വയലിൻ, വയോള
വെബ്സൈറ്റ്athira.in

അവാർഡുകൾ

തിരുത്തുക

കെ സി കൃഷ്ണപിള്ളയുടെയും ലീല കുറുപ്പിന്റെയും മകളായി ജനിച്ചു. മുത്തച്ഛൻ ഗോപാല പിള്ളയായിരുന്നു ആദ്യ ഗുരു. വീണ വിദ്വാനും വായ്പ്പാട്ടുകാരനുമായ അച്ഛൻ കൃഷ്ണനും ആതിരയുടെ സംഗീതവാസന പ്രോത്സാഹിപ്പിച്ചു.

സംഗീതത്തിലേക്ക്

തിരുത്തുക

8ആം വയസ്സിൽ വായ്പ്പാട്ടിൽ നിന്ന് വയലിൻ വാദനത്തിലേക്ക് ദിശമാറ്റം നടത്തിയ ആതിര പെട്ടെന്നു തന്നെ പ്രശസ്തയായി. 9 വയസ്സു മുതൽ തന്നെ വേദികളിൽ കർണ്ണാട്ടിക് വയലിൻ കച്ചേരികൾ അവതരിപ്പിക്കുന്നു.[5] ഇന്ത്യൻ വയലിന്റെ രാജകുമാരി എന്ന വിശേഷണവും ആതിരക്കുണ്ട്.[5]

  1. ഇന്ത്യടുടെ
  2. 2.0 2.1 2.2 "പ്ലാനറ്റ്റേഡിയോസിറ്റി.കോം". Archived from the original on 2009-12-31. Retrieved 2012-08-09.
  3. "ബെസ്റ്റ് മീഡിയ ഇൻഫോ". Retrieved 5 സെപ്റ്റംബർ 2012.
  4. "ഐബിഎൻ അവാർഡ്സ്". Retrieved 5 സെപ്റ്റംബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-24. Retrieved 2012-09-05.
"https://ml.wikipedia.org/w/index.php?title=ആതിര_കൃഷ്ണ&oldid=3624177" എന്ന താളിൽനിന്ന് ശേഖരിച്ചത്