കുഞ്ചത്തൂർ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Kunjathur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ചത്തൂർ കാസറഗോഡ് ജില്ലയിലെ ഒരു അതിർത്തിഗ്രാമമാണ്. ഉത്തരഭാഗം കർണ്ണാടക സംസ്ഥാനവും തെക്ക് മഞ്ചേശ്വരവും കിഴക്ക് ഗേറുകട്ടെയും പടിഞ്ഞാറ് കണ്വതീർഥയും ആകുന്നു.
ജനസംഖ്യ
തിരുത്തുക2001ലെ സെൻസസ് പ്രകാരം കുഞ്ചത്തൂരിൽ 10613 ജനങ്ങളുണ്ട്. ഇതിൽ 5216 പേർ പുരുഷന്മാരും 5397 പേർ സ്ത്രീകളും ആണ്.
ഗതാഗതം
തിരുത്തുകമിക്ക പ്രാദേശിക റോഡുകളും ദേശീയപാത 66 ലേയ്ക്കു ബന്ധിച്ചിരിക്കുന്നു. മാംഗളൂറുവിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം മാംഗളൂർ ആകുന്നു.
ഭാഷ
തിരുത്തുകകുഞ്ചത്തൂർ ഒരു ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികാവശ്യങ്ങൾക്കുപയോഗിക്കുന്നു. തുളു, ബ്യാരി, മറാത്തി എന്നീ ഭാഷകൾ സംസാരഭാഷയായി ഉപയൊഗിക്കുന്നു.
വിദ്യാഭ്യാസം
തിരുത്തുക- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ചത്തൂർ ആണ് പ്രധാന സ്കൂൾ.
- കുഞ്ചത്തൂർ അപ്പർ പ്രൈമറി സ്കൂൾ
- ജി. എൽ. പി. സ്കൂൾ കുഞ്ചത്തൂർ
സ്ഥാപനങ്ങൾ
തിരുത്തുക- കേരള ഗ്രാമീൺ ബേങ്ക് കുഞ്ചത്തൂർ ശാഖ [1]
ഭരണക്രമം
തിരുത്തുകമഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽപ്പെട്ട ഗ്രാമമാണ്. കാസറഗോഡ് ലോകസഭാ മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ് കുഞ്ചത്തൂർ.[2]