കുല കാങ്‍ഗ്രി

(Kula Kangri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂട്ടാനിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് കുല കാങ്ഗ്രി. വടക്കൻ ഭൂട്ടാനിലെ ഒരു വിദൂര മേഖലയിൽ, ചൈനയുടെ അതിർത്തിയിലായി ഇതു സ്ഥിതി ചെയ്യുന്നു. സമീപകാലത്ത് ചൈന അവകാശപ്പെടുന്നത് ഈ പർവ്വതം പൂർണ്ണമായും ചൈനയുടെ കൈവശമുള്ള ടിബറ്റിനുള്ളിലാണെന്നാണ്. ചൈനീസ് അധികൃതരുടെ ഈ അവകാശവാദത്തിന് ജപ്പാൻ അധികൃതരുടെ പിന്തുണ നേടാനായിട്ടുണ്ട്. ചൈനീസ്‍ അധികൃതരുടെ ഒരു പരിശോധനയിൽ പർവ്വതത്തിന് 7570 മീറ്റർ ഉയരമുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. പരമ്പരാഗതമായി ഈ പർവ്വതത്തിന് കണക്കാക്കിയിരുന്ന 7541 മീറ്റർ ഉയരമെന്ന കണക്കിന് കടകവിരുദ്ധമാണ് ഇത്. ഭൂട്ടാനും ചൈനയുമായി അതിർത്തി സംബന്ധമായ യാതൊരു ഉടമ്പടികളും ഈ മേഖലയെ സംബന്ധിച്ച് ഒപ്പുവയ്ക്കപ്പെട്ടിട്ടില്ല. ഈ പർവ്വതം ടിബറ്റുകാരുടെയും ബുദ്ധമതക്കാരുടെയും പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. 6,000 മുതൽ 7,000 മീറ്റർ വരെ ഉയരങ്ങളിലുള്ള അനേകം പർവ്വതങ്ങൾ കുല കാങ്‍ഗ്രിയെ വലയം ചെയ്തു നിലകൊള്ളുന്നു. ഇവയൊന്നും പർവ്വതാരോഹകർക്കു് ഇതുവരെ കീഴ്പ്പെടുത്തുവാൻ കഴിയാത്തവയാണ്.

കുല കാങ്‍ഗ്രി
1933 ൽ മൊയ്‌ല കർച്ചുങിൽ നിന്നുള്ള കുല കാംഗ്രി
ഉയരം കൂടിയ പർവതം
Elevation7,538 മീ (24,731 അടി) [1][2]
Ranked 46th
Prominence1,654 മീ (5,427 അടി) [1][2]
ListingUltra
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കുല കാങ്‍ഗ്രി is located in China
കുല കാങ്‍ഗ്രി
കുല കാങ്‍ഗ്രി
(Location in question if on, or which side of China/Bhutan border)
സ്ഥാനംTibet, People's Republic of China (/ Kingdom of Bhutan)
Parent rangeHimalaya
Climbing
First ascent1986
  1. 1.0 1.1 "Kula Kangri, China" on Peakbagger.com. Retrieved 2011-11-24.
  2. 2.0 2.1 2.2 "High Asia II: Himalaya of Nepal, Bhutan, Sikkim and adjoining region of Tibet" Peaklist.org. Retrieved 2011-11-24.
"https://ml.wikipedia.org/w/index.php?title=കുല_കാങ്‍ഗ്രി&oldid=3419184" എന്ന താളിൽനിന്ന് ശേഖരിച്ചത്