ക്ഷിതിമോഹൻ സെൻ
(Kshitimohan Sen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യക്കാരനായ ഒരു എഴുത്തുകാരനും പണ്ഡിതനുമായിരുന്നു ക്ഷിതിമോഹൻ സെൻ (2 ഡിസംബർ 1880 - 12 മാർച്ച് 1960). ബനാറസിലെ ക്വീൻസ് കോളേജിൽ നിന്ന് സംസ്കൃതം എം എ ബിരുദം നേടിയ അദ്ദേഹം സംസ്കൃതം പ്രൊഫസറായി ജോലി ചെയ്തു.
Kshitimohan Sen | |
---|---|
ജനനം | |
മരണം | 12 മാർച്ച് 1960 | (പ്രായം 79)
ദേശീയത | Indian |
തൊഴിൽ | Professor, writer |
ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശിൽ) സോനാരംഗിൽ നിന്നുള്ള ഒരു വൈദ്യ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചമ്പ സംസ്ഥാനത്തിലെ വിദ്യാഭ്യാസ വകുപ്പിലാണ് അദ്ദേഹം തന്റെ പ്രവർത്തന ജീവിതം ആരംഭിച്ചത്. 1908-ൽ രവീന്ദ്രനാഥ ടാഗോറിന്റെ ആഹ്വാനപ്രകാരം അദ്ദേഹം ബ്രഹ്മചാര്യാശ്രമത്തിൽ ചേർന്നു. പിന്നീട് വിദ്യാഭവനിലെ അദ്ധ്യക്ഷൻറെ ചുമതലയും നിർവഹിച്ചു. വിശ്വഭാരതിയുടെ ആദ്യ ദേശികോത്തം (1952) ആയിരുന്നു. വിശ്വഭാരതി സർവ്വകലാശാലയിലെ ആക്ടിംഗ് ഉപാചാര്യനായിരുന്നു (1953-1954). [1] [2] അമർത്യ സെന്നിന്റെ അമ്മയുടെ അച്ഛനാണ് അദ്ദേഹം. [3]
പുസ്തകങ്ങൾ
തിരുത്തുക- കബീർ (1910–11)
- ഭാരതീയ മധ്യയുഗേർ സാധനാർ ധാര (1930)
- ഭാരതേർ സംസ്കൃതി (1943)
- ബംഗ്ലർ സാധന (1945)
- യുഗ ഗുരു റാംമോഹൻ (1945)
- ജാതിഭേദ് (1946)
- ബംഗ്ലാർ ബാവുൾ (1947)
- ഹിന്ദു സംസ്‌കൃതി സ്വരൂപ് (1947)
- ഭാരതേർ ഹിന്ദു-മുസൽമാൻ യുക്ത സാധന (1949)
- പ്രാചിൻ ഭാരതേ നാരി (1950)
- ചിന്മയ് ബംഗ (1957)
- ഹിന്ദുമതം (1961)
- ഒ സാധന (2003)
അവലംബങ്ങൾ
തിരുത്തുക- ↑ "Kshitimohan Sen (1880-1960)". munshigonj.com. Archived from the original on 28 May 2012. Retrieved 18 October 2012.
- ↑ "Kshitimohan Sen (1880-1960)". Visva-Bharati University. Archived from the original on 1 July 2011. Retrieved 18 October 2012.
- ↑ "Honorary Degree Citation: Amartya Sen". University of Witswatersrand. Archived from the original on 13 August 2012. Retrieved 18 October 2012.
പുറം കണ്ണികൾ
തിരുത്തുക- Works by or about Kshitimohan Sen at Internet Archive
- ഔദ്യോഗിക വെബ്സൈറ്റ്