മിഡു

(Kryptoglanis shajii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂഗർഭ ഉറവകളിൽ മാത്രം കണ്ടു വരുന്ന ഒരു മുഷി കുടുംബത്തിൽ പെട്ട മത്സ്യം ആണ് മിഡു .[2] ഇന്ന് വരെ കണ്ടെത്തിയിട്ടുള്ള ഒരു മുഷി കുടുംബവുമായും ഇവയ്ക്കു ബന്ധമില്ല. ഇവ ഏകദേശം 5.9 സെ.മീ. നീളം വെയ്ക്കുന്നു[3]. കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്[4].

മിഡു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Kryptoglanis

Species:
K. shajii
Binomial name
Kryptoglanis shajii

രൂപ വിവരണം

തിരുത്തുക

ഇവയ്ക്ക് മേൽ ചിറകുകൾ ഇല്ല. അംശീയ ചിറകുകൾ, വിശറിപോലെ യുള്ളതും മുള്ളുകൾ ഇല്ലാത്തതുമാണ് .ഗുദചിറകുകൾ വളരെ നീളം കൂടിയതാണ്. വാൽ ചിറക് വളരെ ലോപിച്ചതാണ്.കീഴ്താടിയിൽ നാലുജോടി തൊങ്ങലുകൾ ഉണ്ട്. കണ്ണുകൾ ചെറുതാണ്. കീഴ്‌താടി, മേൽ താടിയേക്കാൾ ചെറുതാണ്. [5]

  1. http://www.uniprot.org/taxonomy/748428
  2. Vincent, M. & Thomas, J. (2011): Kryptoglanis shajii, an enigmatic subterranean-spring catfish (Siluriformes, Incertae sedis) from Kerala, India. Ichthyological Research, 58 (2): 161-165.
  3. http://www.planetcatfish.com/catelog/species.php?species_id=3712[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.currentscience.ac.in/Volumes/102/02/0161.pdf
  5. മിഡു- അന്വർ അലി/ഡോ. രാജീവ് രാഘവൻ, പേജ്40, കൂട് മാസിക, ജൂൺ 2014

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

മിഡു ചിത്രം

"https://ml.wikipedia.org/w/index.php?title=മിഡു&oldid=3807168" എന്ന താളിൽനിന്ന് ശേഖരിച്ചത്