കൃഷ്ണ ചൈതന്യ
(Krishna Chaithanya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലാ സംഗീത നിരൂപകനും സാഹിത്യ ചരിത്രകാരനും ചിന്തകനുമായിരുന്നു കൃഷ്ണ ചൈതന്യ എന്ന തൂലികാ നനാത്തിലെഴുതിയിരുന്ന കെ. കൃഷ്ണൻ നായർ(24 നവംബർ 1918 - 05 ജൂൺ 1994). നാല്പതോളം ഗ്രന്ഥങ്ങൾ രചിച്ചു.
കൃഷ്ണ ചൈതന്യ | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
തൊഴിൽ | കലാ സംഗീത നിരൂപകൻ സാഹിത്യ ചരിത്രകാരൻ |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം സ്വദേശിയാണ്. കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ പരസ്യപ്രചാരണ വിഭാഗം ഡയറക്ടറായും പത്രപ്രവർത്തകനായും ജോലി ചെയ്തു. മലയാള സാഹിത്യത്തെപ്പറ്റി 'എ ഹിസ്റ്ററി ഓഫ് മലയാളം ലിറ്ററേച്ചർ' എന്ന ഗ്രന്ഥം ഇംഗ്ലീഷിലെഴുതി. ഹിന്ദുസ്ഥാൻ ടൈംസിന്റെ കലാ നിരൂപകനായിരുന്നു. രൂപലേഖ എന്ന കലാമാസികയുടെ പത്രാധിപരായിരുന്നു. ദേശീയ ഫിലിം അവാർഡു ജൂറിയായും പ്രവർത്തിച്ചു.[1]
കൃതികൾ
തിരുത്തുക- യവന സാഹിത്യ ചരിത്രം,
- റോമൻ സാഹിത്യ ചരിത്രം
- സംസ്കൃത സാഹിത്യ ചരിത്രം
- അറബിസാഹിത്യ ചരിത്രം തുടങ്ങി 8 സാഹിത്യ ചരിത്രങ്ങൾ
- സംസ്കൃതത്തിലെ സാഹിത്യ തത്ത്വചിന്ത
- ശാസ്ത്രത്തിന്റെ വിശ്വാവലോകനം
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ
- കേരള സാഹിത്യ അക്കാഡമി അവാർഡ്
- ജവഹർലാൽ നെഹ്രു ഫെലോഷിപ്പ്.