കൊറ്റന്പള്ളി മാർ ഏലിയാ ഓർത്തോഡോക്സ് ചർച്ച്‌

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ വവ്വാക്കാവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സുറിയാനി പള്ളിയാണ് കൊറ്റൻപള്ളി മാർ ഏലിയാ ഓർത്തോഡോക്സ് ചർച്ച്‌. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ മാർ ഏലിയാ ദീർഘദർശ്ശിയുടെ നാമധേയത്തിലുള്ള പള്ളിയാണിത്. മാവേലിക്കര ഭദ്രാസനത്തിന്റെ കീഴിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ദേവാലയ സ്ഥാപനം മുതൽ 2002 ൽ മാവേലിക്കര ഭദ്രാസനം നിലവിൽ വരുന്നത് വരെയും ഈ ഇടവക കൊല്ലം ഭദ്രസനത്തിൽ ഉൾപ്പെട്ടിരുന്നു.

ചരിത്രംതിരുത്തുക

കൊറ്റൻപള്ളി, കുറുങ്ങപള്ളി, കടത്തൂർ, ചങ്ങൻകുളങ്ങര, മഠത്തിൽകാരാഴ്‌മ, തഴവ എന്നി ഭാഗങ്ങളിൽ ഏതാനം ക്രൈസ്തവ കുടുംബങ്ങൾ സ്ഥിരമായി താമസിച്ചു വന്നിരുന്നു. ഈ ഭാഗങ്ങളിൽ ഉള്ള ക്രൈസ്തവ കുടുംബങ്ങൾ കായംകുളം കാദീശാ ഇടവക അഗങ്ങളായി ചേർന്ന് നടന്നു വന്നിരുന്നു. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനും മറ്റ് കൂദാശ പരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും തദ്ദേശീയരായ ക്രിസ്താനികൾക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ഇവിടത്തുകാർ സഭാ കേന്ദ്രത്തെ നേരിട് ബോധ്യപ്പെടുത്തുക ഉണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ സഭാ കേന്ദ്രം കൊറ്റൻപള്ളി ആസ്ഥാനമാക്കി ഒരു ദേവാലയം നിർമ്മിക്കുവാനുള്ള അനുവാദം നൽകിയെന്നും പറയപ്പെടുന്നു. തുടർന്ന് രാജാവിൽ നിന്നും അനുവാദ കൽപ്പന ലഭിച്ചു. അതിനുശേഷം കുറുങ്ങപള്ളി വാർഡിൽ ഒരു ചെറിയ ദേവാലയം സ്ഥാപിക്കപ്പെട്ടു. പ. മാർ ഏലിയാ ദിർഘദർശ്ശിയുടെ നാമത്തിൽ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത കൊറ്റൻപള്ളി എന്ന മാർ ഏലിയാ ഓർത്തഡോക്സ് സുറിയാനി പള്ളി സ്ഥാപിച്ചു. 1905 ജൂൺ 3 നു ആണ് ഈ പള്ളി സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു.

ഇടവകയിൽ ശ്രുശ്രുഷ നടത്തിട്ടുള്ള ആദ്യകാല വൈദികരിൽ തേവലക്കര ഇടവക വീട്ടിലെ കോശി കത്തനാർ ,കായംകുളം പൊൻവാണിഭത്ത് പി . ജെ . ഇടിച്ചാണ്ടി കത്തനാർ എന്നിവരുണ്ട്. മണക്കാട് എം . ഐ .ഡാനിയേൽ കത്തനാർ, തയ്യിൽ എം. ജോൺ കത്തനാർ, തറയിൽ ( ലെബനോൻ ബംഗ്ലാവിൽ ) റ്റി. എ . വർഗ്ഗീസ്സ്‌ ശാസ്ത്രി കത്തനാർ എന്നിവർ ദേശത്തു പട്ടക്കാരായിരുന്നു. കുറച്ചു കാലം മണക്കാട് എം . ഐ .ഡാനിയേൽ കത്തനാരും തുടർന്ന് ദീർഘകാലം തയ്യിൽ എം. ജോൺ കത്തനാരും ഇടവക വികാരിമാരായിരുന്നിട്ടുണ്ട്. തയ്യിൽ എം. ജോൺ കത്തനാർ ഇടവക വികാരി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പത്തിച്ചിറ മാംമ്മൂട്ടിൽ ദിവ്യശ്രീ. എം. എ. അലക്‌സാണ്ടർ അച്ചൻ ഇടവക വികാരിയായും കൊല്ലകടവിൽ മാങ്കോയിക്കൽ കോശി അച്ചൻ അസിസ്റ്റന്റ് വികാരിയായും നിയമിക്കപ്പെട്ടു. ഇവരുടെ കാലത്ത് ഒന്നിടവിട്ടുള്ള ആഴ്ചകളിൽ വി, കുർബാന നടത്തി വന്നിരുന്നു.

എം. എ. അലക്‌സാണ്ടർ അച്ചൻ, ദിവ്യശ്രീ. കോശി അച്ചൻ എന്നിവരുടെ കാലത്താണ് ഇപ്പോൾ നിലവിലുള്ള പള്ളിയുടെ പണി ആരംഭിച്ചത്. ഇപ്പോളത്തെ ദേവാലയം മൂന്നാമത്തേതാണ്. എം.ഡാനിയേൽ അച്ചന്റെ കാലത്ത് പുതിയ ദേവാലയത്തിന്റെ പണി പൂർത്തികരിച്ച ശേഷം, 1981 ജൂലൈ 20, 21 തിയതികളിലായി ദേവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിക്കപ്പെട്ടു. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രപോലീത്തയുമായിരുന്ന പ. ബസേലിയോസ് മാർത്തോമ മാത്യൂസ് പ്രഥമൻ ബാവയും, കൊല്ലം ഭദ്രാസന അധിപനായിരുന്ന നി. വ. ദി. ശ്രീ. മാത്യൂസ് മാർ കൂറിലോസ് മെത്രാപോലീത്തായും കൂദാശ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

"https://ml.wikipedia.org/w/index.php?title=Kottampally_Mar_Elijah_orthodox_church&oldid=3275000" എന്ന താളിൽനിന്ന് ശേഖരിച്ചത്