ക്ലിംഗോൺ ഭാഷ

(Klingon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്റ്റാർ ട്രെക്ക് പ്രപഞ്ചത്തിലെ ക്ലിംഗോൺ വംശക്കാരുടെ സംസാരഭാഷയാണ് ക്ലിംഗോൺ ഭാഷ. ഈ ഭാഷ ഈ പരമ്പരയ്ക്ക് വേണ്ടി മാർക്ക് ഒക്രാണ്ട് എന്ന ഒരു അമേരിക്കൻ ഭാഷാവിദഗ്ദ്ധൻ കൃത്രിമമായി നിർമിച്ചതാണ്.  

Klingon
 
tlhIngan Hol
ഉച്ചാരണം[ˈt͡ɬɪ.ŋɑn xol]
സൃഷ്ടിച്ചത്Marc Okrand, James Doohan, Jon Povill
Setting and usageStar Trek films and television series (TNG, DS9, Voyager, Enterprise, Discovery), the opera ‘u‘ and the Klingon Christmas Carol play.
Users(Around a dozen fluent speakers cited 1996)[1]
ലക്ഷ്യം
Latin alphabet, Klingon alphabets (pIqaD)
സ്രോതസ്സ്Constructed languages
 A priori languages
ഔദ്യോഗിക സ്ഥിതി
Regulated byMarc Okrand
ഭാഷാ കോഡുകൾ
ISO 639-2tlh
ISO 639-3tlh
ഗ്ലോട്ടോലോഗ്klin1234[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

മാർക്ക് ഒക്രാണ്ട് 1985-ൽ പ്രസിദ്ധീകരിച്ച "ദി ക്ലിംഗോൺ ഡിക്ഷണറി" എന്ന പുസ്തകത്തിൽ വിവരിച്ച ഈ ഭാഷ . "അന്യഗ്രഹ ജീവികളുടെ" ശബ്ദം പോലെ തോന്നിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണ്. ഭാഷയുടെ അടിസ്ഥാന ശബ്ദവും, ഏതാനും വാക്കുകളും, സ്റ്റാർ ട്രെക്ക്: ദി മോഷൻ പിക്ചറിനു വേണ്ടി നടനായ ജെയിംസ് ഡോഹാൻ, നിർമ്മാതാവായ ജോൻ പവിൽ എന്നിവർ ചേർന്ന് രൂപം നൽകി. ഈ ചിത്രത്തിലാണ് ഈ ഭാഷ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. മുൻ ചിത്രങ്ങളിൽ എല്ലാം ക്ലിംഗോൺ കഥാപാത്രങ്ങൾ ഇംഗ്ലീഷിൽ ആണ് സംസാരിച്ചിരുന്നത്. പിന്നീട് മാർക്ക് ഒക്രാണ്ട് പൂർണ്ണരൂപത്തിലുള്ള ഒരു ഭാഷയായി ഇതിനെ വികസിപ്പിച്ചു. 

ഒരു ചെറിയ വിഭാഗം ആളുകൾക്ക് ക്ലിംഗോൺ ഭാഷയിൽ സംസാരിക്കാൻ കഴിയും. ഇതിന്റെ പദസഞ്ചയം സ്റ്റാർ ട്രെക്ക്-ക്ലിംഗോൺ സങ്കല്പങ്ങളായ ബഹിരാകാശവാഹനം, യുദ്ധം തുടങ്ങിയ വിഷയങ്ങളിൽ വല്ലാതെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ദൈനംദിന ഉപയോഗത്തിന് പ്രയാസകരമാണ്. 

കുറിപ്പുകൾ

തിരുത്തുക
  1. According to Lawrence Schoen, director of the KLI. Wired 4.08: Dejpu'bogh Hov rur qablli!*
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Klingon". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ലിംഗോൺ_ഭാഷ&oldid=3796638" എന്ന താളിൽനിന്ന് ശേഖരിച്ചത്