കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന

(Kishore Vaigyanik Protsahan Yojana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിദ്യാർഥികളിൽ അടിസ്ഥാനശാസത്രം, എഞ്ചിനീയറിംഗ്, മെഡിസിൻ മേഖലകളിൽ ഗവേഷണാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സർക്കാരിനു കീഴിലുള്ള ശാസ്ത്രസാങ്കേതിക വകുപ്പ് 1999 മുതൽ നല്കിവരുന്ന ഒരു സ്കോളർഷിപ്പാണ് കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (KVPY). തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പിഎച് ഡി വരെ സ്കോളർഷിപ്പ് നല്കി വരുന്നു.[1] ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ് /ബയോളജി എന്നീ വിഷയങ്ങൾ തിരഞ്ഞെടുത്ത, പതിനൊന്നാം തരം മുതൽ ഒന്നാം വർഷ B.Sc./B.S./B.Stat./B.Math./Int. M.Sc./M.S വരെയുള്ള വിദ്യാർഥികളിൽ നിന്നാണ് സ്കോളർഷിപ്പിനർഹരായവരെ തിരഞ്ഞെടുക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിനും പ്രത്യേകം പരീക്ഷ നടത്താറുണ്ട്‌. രാജ്യത്താകമാനമുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന അഭിരുചി പരീക്ഷയിൽ(എഴുത്തുപരീക്ഷ) മികച്ച പ്രകടനം നടത്തുന്നവരെ തുടർന്ന് ഇന്റർവ്യൂ നടത്തിയാണ് സ്കോളർഷിപ്പിനർഹരായവരെ തിരഞ്ഞെടുക്കുന്നത്. ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് പരീക്ഷയും ഇന്റർവ്യൂവും നടത്തുന്നത്.[2] അഭിരുചിപരീക്ഷക്ക്‌ 75 ശതമാനുവും ഇന്റർവ്യൂവിനു 25 ശതമാനവും വെയിട്ടേജ് നല്കിയാണ് വിജയികളെ തീരുമാനിക്കുന്നത്.[3] ശാസ്ത്രഗവേഷണമേഖലയുടെ പ്രോത്സാഹനത്തിനു വേണ്ടി ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച മുൻനിര വിദ്യാഭ്യാസസ്ഥാപനമായ ഐസറിലേക്കുള്ള(IISER) പ്രവേശന മാനദണ്ഡങ്ങളിലൊന്നു കെവിപിവൈ ആണ്.[4]

KVPY

എല്ലാ വർഷവും, സാങ്കേതികവിദ്യാ ദിവസമായ(technology day) മെയ്‌ 11നും ജൂലൈയിലെ രണ്ടാം ഞായറാഴ്ചയും ഇന്ത്യയിലെ എല്ലാ പത്രങ്ങളിലും കെവിപിവൈ പരസ്യം പ്രസിദ്ധീകരിക്കാറുണ്ട്.[5]

ലക്ഷ്യങ്ങൾ

തിരുത്തുക
  1. ഗവേഷണാഭിരുചിയും കഴിവുമുള്ള വിദ്യാർഥികളെ കണ്ടെത്തുകയും അഭിരുചി വളർത്തുകയും ചെയ്യുക.
  2. ഗവേഷണത്തിനും അതുവഴി രാജ്യത്തിന്റെ വികസനത്തിനും വീദ്യാർഥികളെ പ്രാപ്തരാക്കുക.

ഇതും കൂടി കാണുക

തിരുത്തുക
  1. http://www.dst.gov.in/scientific-programme/ser-kvpy.htm
  2. http://www.kvpy.org.in/‎[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.iisc.ernet.in/currsci/may102006/1293.pdf[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.iisc.ernet.in/currsci/may102006/1293.pdf[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-08. Retrieved 2014-02-25.

പുറമെയുള്ള കണ്ണികൾ

തിരുത്തുക