ഖേവ്ര ഉപ്പുഖനി

(Khewra Salt Mine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഝലം ജില്ലയിൽ ഖേവ്ര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപ്പുഖനിയാണ് ഖേവ്ര ഉപ്പുഖനി അഥവാ മേയോ ഉപ്പുഖനി.[1] പാകിസ്താനിലെ ഏറ്റവും വലിയതും പഴക്കം ചെന്നതും,[1] ലോകത്തിൽ വെച്ച് വലിപ്പത്തിൽ രണ്ടാമത്തെയും ആയ ഉപ്പുഖനിയാണിത്.[2][3][4] വർഷംതോറും 250,000-ത്തോളം സന്ദർശകർ എത്തുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണിത്.[5] ബി. സി. 320-ൽ അലക്സണ്ടാറുടെ സൈന്യം ഖനിപ്രദേശത്തെ ധാതുസാന്നിധ്യം കണ്ടെത്തുകയും ഉപ്പു വാണിജ്യം മുഗൾ കാലഘട്ടത്തിൽ പ്രചാരത്തിലാവുകയും ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.[6] തറനിരപ്പിലുള്ള പ്രധാന തുരങ്കം നിർമ്മിച്ചത് 1872-ൽ, ബ്രിട്ടീഷ് ഭരണക്കാലത്തെ ഖനന എൻജിനീയറായിരുന്ന ഡോ.എച്ച്. വാർത് ആണ്. സ്വാതന്ത്രത്തിനുശേഷം, പാകിസ്താൻ മിനറൽ കോപ്പറേഷൻ ഖനി ഏറ്റെടുക്കുകയും പ്രതിവർഷം 350,000 ടൺ[7] (99% ശുദ്ധതയുള്ള ഹാലൈറ്റ്)-നേക്കാൾ കൂടുതൽ ഉല്പാദത്തോടെ, രാജ്യത്തെ പ്രധാന ഉപ്പു സ്ത്രോതസായി നിലനിൽക്കുന്നു. ഖനിയിലെ ഉപ്പിന്റെ കരുതൽ 82 മില്ല്യൺ ടൺ[8] - 600 മില്ല്യൺ ടൺ[9] ആണെന്നാണ് കരുതപ്പെടുന്നത്.

ഖേവ്ര ഉപ്പുഖനി
Khewra Salt Mine tunnel (Crystal Valley)
Location
ഖേവ്ര ഉപ്പുഖനി is located in Pakistan
ഖേവ്ര ഉപ്പുഖനി
ഖേവ്ര ഉപ്പുഖനി
LocationKhewra
ProvincePunjab
CountryPakistan
Coordinates32°38′52.58″N 73°00′30.22″E / 32.6479389°N 73.0083944°E / 32.6479389; 73.0083944
Production
Productsrock salt, brine
History
Opened1872 (1872)
Active140 years
Owner
CompanyPakistan Mineral Development Corporation
WebsiteKhewra Salt Mines
  1. 1.0 1.1 O.H.K. Spate; Andrew T.A. Learmonth; B.H. Farmer (13 July 1972). India, Pakistan and Ceylon: The Regions. Methuen Publishing Ltd. p. 502. ISBN 978-0-416-75530-5. Retrieved 3 April 2012.
  2. Camerapix (July 1998). Spectrum Guide to Pakistan. Interlink Books. p. 150. ISBN 978-1-56656-240-9. Retrieved 8 April 2012.
  3. Masud ul Hasan (1975). Short encyclopaedia of Pakistan (1st ed.). Ferozsons. p. 118. ASIN B007EU8QHS. Retrieved 8 April 2012.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Pete Heiden എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Privatization Commission: PMDC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Sarina Singh; Lindsay Brown; Lindsay Brown; Rodney Cocks; John Mock (1 May 2008). Lonely Planet Pakistan and the Karakoram Highway (7th ed.). Lonely Planet. p. 138. ISBN 978-1-74104-542-0. Retrieved 3 April 2012.
  7. Pennington, Matthew (25 January 2005). "Pakistan salt mined old-fashioned way mine". The Seattle Times. Archived from the original on 25 July 2012. Retrieved 8 April 2012.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; natres എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; U.S. Geological Survey എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഖേവ്ര_ഉപ്പുഖനി&oldid=3343641" എന്ന താളിൽനിന്ന് ശേഖരിച്ചത്