കീ ബുദ്ധവിഹാരം
ഹിമാചൽ പ്രദേശിലെ ലാഹുൽ-സ്പിതി ജില്ലയിൽ സ്പിതി താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരമാണ് കീ ബുദ്ധവിഹാരം (Key Monastery) . ഇത് കീ ഗൊംപാ എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 4,166 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.
കീ ബുദ്ധവിഹാരം | |
---|---|
Coordinates: | 32°17′51.84″N 78°00′43.17″E / 32.2977333°N 78.0119917°E |
Monastery information | |
Location | Spiti Valley, Himachel Pradesh, Lahaul and Spiti district, India |
Founded by | Dromtön |
Founded | 11ആം നൂറ്റാണ്ട് |
Date renovated | 1840s after a fire. 1980s after 1975 Kinnaur earthquake |
Type | Tibetan Buddhist |
Sect | Gelug |
സ്പിതി താഴ്വരയിലെ ഏറ്റവും വലിയ ബുദ്ധവിഹാരമാണ് ഇത്. ബുദ്ധ ഭിക്ഷുക്കളായ ലാമമാരുടെ വിദ്യാഭ്യാസ കേന്ദ്രംകൂടിയാണ് ഇത്.
ചരിത്രം
തിരുത്തുകഎ.ഡി. പതിനൊന്നാം നൂറ്റാണ്ടിൽ , അതീശ എന്ന ബുദ്ധസന്യാസിയുടെ പ്രധാന ശിഷ്യൻ ആയിരുന്ന ദ്രോംടോൻ (Dromtön) ആണ് ഈ ബുദ്ധവിഹാരം നിർമ്മിച്ചത്. പിന്നീട് ഇത് നിരവധി തവണ പുനർ നിർമ്മിക്കപ്പെട്ടു. ഏറ്റവും അവസാനമായി 1840 കളിൽ അഗ്നിബാധയെ തുടർന്നും 1975 ഭൂകമ്പത്തെ തുടർന്നും ഈ ബുദ്ധവിഹാരം പുനർനിർമ്മിക്കപ്പെട്ടു.
സവിശേഷതകൾ
തിരുത്തുകഈ വിഹാരത്തിന്റെ ചുമരുകളിൽ പുരാതന ചുമർ ചിത്രങ്ങൾ കാണാവുന്നതാണ്. ചൈനീസ് സ്വാധീനം കലർന്ന പതിനാലാം ശതകത്തിലെ മൊണാസ്റ്റിക്ക് വാസ്തുവിദ്യ ഇവിടെ പ്രകടമാണ്. ശ്രീ ബുദ്ധന്റെത് അടക്കം നിരവധി ചിത്രങ്ങൾ ഇവിടെ കാണാം. ഈ വിഹാരത്തിന് സമീപത്ത് കൂടെയാണ് സ്പിതി നദി ഒഴുകുന്നത്.
യാത്രാ മാർഗ്ഗം
തിരുത്തുകമണാലിയിൽ നിന്നും റോഡ് മാർഗ്ഗം ഇവിടെ എത്താം. ലേ-മണാലി ഹൈവേയാണ് ഏറ്റവും നല്ലത്. മണാലിയിൽ നിന്നും ഇവിടെയ്ക്ക് 191 കിലോമീറ്റർ ദൂരമുണ്ട്. സമീപത്തുള്ള കാസാ (Kaza) യിൽ താമസ സൗകര്യങ്ങൾ ലഭ്യമാണ്.