കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ്‌

(Kerala State Industrial Development Corporation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ ഇടത്തര - വൻകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പനിയാണ്‌ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ്‌ അഥവാ കെ.എസ്.ഐ.ഡി.സി. 1961-ലാണ് കെ.എസ്.ഐ.ഡി.സി. സ്ഥാപിതമായത്. കേരളത്തിൽ ആഭ്യന്തരവും വിദേശീയവുമായ വ്യവസായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയെന്ന നിലയിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നു. അതോടൊപ്പം മറ്റു പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, സർക്കാരും വ്യവസായ മേഖലകളും തമ്മിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുക എന്നിവയും കമ്പനിയുടെ ലക്ഷ്യങ്ങളാണ്.

കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങൾ

തിരുത്തുക
  • വ്യവസായ നിക്ഷേപാശയങ്ങൾ കണ്ടെത്തുക
  • ആശയങ്ങളെ മൂർത്തമായ പദ്ധതികളായി നടപ്പിലാക്കുക
  • സാദ്ധ്യതാ പഠനം, പദ്ധതികളുടെ മൂല്യനിർണ്ണയം
  • സാമ്പത്തികാടിത്തറ ഉറപ്പിക്കൽ, സംയുക്ത വായ്‌പാ പദ്ധതി
  • കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതികൾ ലഭ്യമാക്കുക
  • വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക
  • വ്യവസായ വികസനവും അടിസ്ഥാന സൗകര്യ വികസനവും ത്വരിതപ്പെടുത്തുക.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക