കസബ

(Kasaba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കസബ എന്ന അറബ് പദത്തിൻറെ അർത്ഥം ചെറുപട്ടണം, നഗരത്തിൻറെ കേന്ദ്രഭാഗം എന്നൊക്കെയാണ്. ടർക്കി, സെർബിയ, ക്രൊയേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും അതതു ഭാഷകളിൽ ഇതേ പദം ഉപയോഗിക്കുന്നുണ്ട്. കസബ എന്ന പേരിൽ തുർക്കിയിൽ ഒരു ഗ്രാമവും ഉണ്ട്.

കസബ പോലിസ് സ്റ്റേഷനുകൾ

തിരുത്തുക

നഗരത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമായ പ്രദേശങ്ങളിലോ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലോ നഗരത്തിൻറെ പ്രാന്തപ്രദേശങ്ങളിലോ സ്ഥാപിക്കുന്ന പോലിസ് സ്റ്റേഷനുകൾക്ക് കസബ പോലീസ് സ്റ്റേഷൻ എന്ന് പറയാറുണ്ട്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ, കോഴിക്കോട് ബീച്ച് പോലീസ് സ്റ്റേഷൻ, പാലക്കാട് പുതുശ്ശേരി പോലീസ് സ്റ്റേഷൻ എന്നിവയാണ് കേരളത്തിലെ നിലവിലുള്ള കസബ പോലീസ് സ്റ്റേഷനുകൾ. [1]

"https://ml.wikipedia.org/w/index.php?title=കസബ&oldid=3942266" എന്ന താളിൽനിന്ന് ശേഖരിച്ചത്