കപില വത്സ്യായൻ

(Kapila Vatsyayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യംകൊണ്ട് പ്രശസ്തയാണ് ഡോ. കപില വത്സ്യായൻ. (ജനനം: 25 ഡിസംബർ 1928). അവർ മുൻ രാജ്യസഭാ അംഗവുമായിരുന്നു.

കപില വത്സ്യായൻ
Kapila Vatsyayan in 2006
ജനനം(1928-12-25)25 ഡിസംബർ 1928
Delhi
മരണം16 സെപ്റ്റംബർ 2020(2020-09-16) (പ്രായം 91)
കലാലയംDelhi University
University of Michigan
Banaras Hindu University
തൊഴിൽscholar, art historian
ജീവിതപങ്കാളി(കൾ)Sachchidananda Vatsyayan 'Agyeya'

മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തരം ബിരുദം നേടിയ കപില ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നുമാണ് ഗവേഷണബിരുദമെടുത്തത്. സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ അനവധി പ്രസിദ്ധകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സിന്റെ സ്ഥാപക ഡയറക്ടർ, ഭാരതസർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം, കലാ-സാംസ്കാരിക വകുപ്പ് എന്നിവിടങ്ങളിൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. ഈ പദവികളിലിരുന്നുകൊണ്ട് അനവധി പരിപാടികൾ സംഘടിപ്പിക്കുവാനും സ്ഥാപനങ്ങൾ ആരംഭിക്കാനും അവർക്ക് കഴിഞ്ഞു.[1]

2006 -ൽ കുറച്ചുകാലവും 2007 -ഏപ്രിൽ മുതൽ 2012 ഫെബ്രുവരിവരെയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൃതികൾ തിരുത്തുക

  • സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്
  • ഭരത: ദി നാട്യശാസ്ത്ര
  • മാത്രാലക്ഷണം

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മവിഭൂഷൺ (2011)[2]
  • സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1970)
  • രാജീവ്ഗാന്ധി സദ്ഭാവനാ അവാർഡ് (2000)[3]

അവലംബം തിരുത്തുക

  1. http://www.alibris.com/search/books/author/Kapila-Vatsyayan/aid/5210612
  2. "Padma Awards Announced" (Press release). Ministry of Home Affairs. 25 January 2011. Retrieved 25 January 2011.
  3. "Secularism under assault, says Sonia". The Hindu. August 21, 2001. Archived from the original on 2012-11-10. Retrieved 2013-04-01.

പുറം കണ്ണികൾ തിരുത്തുക


Persondata
NAME Vatsyayan, Kapila
ALTERNATIVE NAMES
SHORT DESCRIPTION Indian scholar
DATE OF BIRTH 25 December 1928
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കപില_വത്സ്യായൻ&oldid=3762554" എന്ന താളിൽനിന്ന് ശേഖരിച്ചത്