കാന്തിലാൽ ഭുരിയ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Kantilal Bhuria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഞ്ച് തവണ വീതം ലോക്സഭാംഗമായും നിയമസഭാംഗമായും രണ്ട് തവണ വീതം സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും ഒന്ന്, രണ്ട് യു.പി.എ സർക്കാരുകളിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി പദവിയിലും പ്രവർത്തിച്ച മധ്യ പ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് കാന്തിലാൽ ഭൂരിയ.(ജനനം : 1 ജൂൺ 1950)[1][2][3]

കാന്തിലാൽ ഭൂരിയ
നിയമസഭാംഗം, മധ്യപ്രദേശ്
ഓഫീസിൽ
2019-2023, 1993, 1990, 1985, 1980
മണ്ഡലം
  • ജബുവ
  • തണ്ട്ല
ലോക്‌സഭാംഗം
ഓഫീസിൽ
2015-2019, 2009, 2004, 1999, 1998
മണ്ഡലംരത്‌ലം
കേന്ദ്രമന്ത്രി(സംസ്ഥാന ചുമതല)
ഓഫീസിൽ
2009-2011, 2004-2009
പ്രധാനമന്ത്രിഡോ. മൻമോഹൻ സിംഗ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-06-01) 1 ജൂൺ 1950  (74 വയസ്സ്)
ജബുവ ജില്ല, മധ്യപ്രദേശ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളികൽപ്പന
കുട്ടികൾ2 daughters
As of ജൂലൈ 11, 2024
ഉറവിടം: digital sansad

ജീവിത രേഖ

തിരുത്തുക

മധ്യ പ്രദേശിലെ ജബുവ ജില്ലയിലെ ഒരു ദളിത് കുടുംബത്തിൽ നാണു റാം ഭൂരിയയുടേയും ലഡ്കി ദേവിയുടേയും മകനായി 1950 ജൂൺ ഒന്നിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചന്ദ്ര ശേഖർ ആസാദ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. എം.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1977 ൽ മധ്യ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയ പ്രവേശനം. പിന്നീട് നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. 2019, 2024 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ രത്‌ലം മണ്ഡത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പ്രധാന പദവികളിൽ

  • 2019-2023 : നിയമസഭാംഗം, മധ്യപ്രദേശ്
  • 2015-2019 : ലോക്‌സഭാംഗം, രത്‌ലം
  • 2009-2011 : കേന്ദ്ര, ആദിവാസി ക്ഷേമവകുപ്പ് മന്ത്രി
  • 2009 : ലോക്‌സഭാംഗം, രത്‌ലം
  • 2004-2009 : കേന്ദ്രമന്ത്രി, സംസ്ഥാനചുമതല (ഭക്ഷ്യ പൊതുവിതരണ വകുപ്പ്)
  • 2004 : ലോക്‌സഭാംഗം, രത്‌ലം
  • 1999 : ലോക്‌സഭാംഗം, രത്‌ലം
  • 1998 : ലോക്‌സഭാംഗം, രത്‌ലം
  • 1993-1998 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1987-1990 : സംസ്ഥാന മന്ത്രി
  • 1987-1990 : പാർലമെൻ്ററി പാർട്ടി സെക്രട്ടറി, നിയമസഭ
  • 1980,1985,1990,1993 : നിയമസഭാംഗം, മധ്യപ്രദേശ്
  • 1978 : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, റാണാപ്പൂർ
  • 1977 : സെക്രട്ടറി, മധ്യ പ്രദേശ് കോൺഗ്രസ് കമ്മിറ്റി
  • 1976-1977 : കോൺഗ്രസ് സേവാദൾ, ജില്ലാ പ്രസിഡൻ്റ്

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : കൽപ്പന
  • മക്കൾ : 2 daughters[4]
  1. Kantilal bhuria lost at ratlam 2024 loksabha election
  2. Controversial Statement
  3. Ratlam loksabha seat BJP wins 2024 elections
  4. Political Profile
"https://ml.wikipedia.org/w/index.php?title=കാന്തിലാൽ_ഭുരിയ&oldid=4097706" എന്ന താളിൽനിന്ന് ശേഖരിച്ചത്