കാൻടറ കാസിൽ
സൈപ്രസിലെ ഒരു കോട്ടയാണ് കാൻടറ കാസിൽ (ഗ്രീക്ക്: Κάστρο της Καντάρας ടർക്കിഷ്: കാൻടറ കലേസി) . ഇതിന്റെ നിർമ്മാണത്തിന്റെ കൃത്യമായ തീയതി അജ്ഞാതമാണെങ്കിലും ഏറ്റവും വിശ്വസനീയമായ സിദ്ധാന്തം ബൈസന്റൈൻ കാലഘട്ടമാണ്. ഇതിൽ ബൈസന്റൈൻ, ഫ്രാങ്കിഷ് വാസ്തുവിദ്യാ ഘടകങ്ങൾ സംയോജിപ്പിച്ചിരിക്കുന്നു. 1525-ൽ ഉപേക്ഷിച്ച നിലയിലായിരുന്ന ഈ കോട്ടയെ 1560-ൽ പൊളിച്ചുമാറ്റി. അടുത്തുള്ള കാൻടറ ആശ്രമത്തിന്റെ പേരാണ് ഇതിന് നൽകിയിരിയ്ക്കുന്നത്.
Kantara Castle | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Medieval |
രാജ്യം | de jure Cyprus de facto Northern Cyprus |
നിർദ്ദേശാങ്കം | 35°24′23″N 33°55′24″E / 35.4064°N 33.9233°E |
ചരിത്രം
തിരുത്തുകബഫവെന്റോ കാസിലിന്റെ കിഴക്ക് ഭാഗത്താണ് കാൻടറ സ്ഥിതി ചെയ്യുന്നത്. സൈപ്രസിലെ കൈറേനിയ പർവതനിരയിൽ ഒരു സംരക്ഷിത അച്ചുതണ്ടായി പടിഞ്ഞാറോട്ട് കൂടുതൽ അകലെയായി സെന്റ് ഹിലാരിയൻ കാസിൽ നിലകൊള്ളുന്നു . മറ്റ് രണ്ട് കോട്ടകളും ബഫവെന്റോയിൽ നിന്ന് ദൃശ്യമാകുന്നതിനാൽ, അവയ്ക്കിടയിൽ സിഗ്നലുകൾ കൈമാറാൻ ഈ കോട്ട ഉപയോഗിച്ചു. ബൈസന്റൈൻ കാലഘട്ടത്തിൽ കോട്ടകൾ ഒരുമിച്ച് നിർമ്മിച്ചതാണ്. എന്നാൽ അവയുടെ നിർമ്മാണത്തീയതി അജ്ഞാതമായി തുടരുന്നു. അവയുടെ ഉത്ഭവം വിശദീകരിക്കാൻ മുന്നോട്ടുവെച്ച മറ്റ് സിദ്ധാന്തങ്ങളിൽ പ്രചാരമുള്ളത് ഇതാണ്: 12-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുരിശുയുദ്ധ രാജ്യങ്ങളുടെ വ്യാപനത്തിനുള്ള ഒരു പ്രതിരോധ നടപടിയായി 1091-ൽ യൂമാത്തിയോസ് ഫിലോകലെസിന്റെ (1091-1094) ഭരണകാലത്ത് വിപ്ലവകാരിയായ റാപ്‌സമേറ്റ്സിനെ 965-ൽ (അറബികളെ ദ്വീപിൽ നിന്ന് പുറത്താക്കിയതിന് ശേഷം), പുറത്താക്കിയതിന് ശേഷമാണെന്ന് പറയപ്പെടുന്നു. 11-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, സിലിഷ്യൻ തീരം സെൽജൂക്ക് സാമ്രാജ്യം കീഴടക്കിയതിനുശേഷം അല്ലെങ്കിൽ 1096-ൽ ഒന്നാം കുരിശുയുദ്ധം മൂലമുണ്ടായ പ്രക്ഷോഭത്തിനുള്ള ഒരു പ്രതിവിധിയായും കോട്ട നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.[1]കൽപ്പാലം എന്നർത്ഥമുള്ള കണ്ടക് എന്ന സൈപ്രിയറ്റ് മരോണൈറ്റ് അറബി പദത്തിൽ നിന്നാണ് കോട്ടയുടെ പേര് വന്നത്.[2]
കോട്ടയിൽ യുദ്ധങ്ങളൊന്നുമില്ലാതിരിക്കുമ്പോൾ കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങൾക്കെതിരായുള്ള ഒരു കാവൽഗോപുരമായും ഒരു ഭരണ കേന്ദ്രമായും ഒരു തടങ്കൽ സ്ഥലമായും ഇത് പ്രവർത്തിച്ചിരുന്നു. 1191-ൽ, ദ്വീപിന്റെ ഭരണാധികാരിയായ സൈപ്രസിലെ ഐസക് കോംനെനോസിനെതിരായ പ്രചാരണത്തിനിടെ റിച്ചാർഡ് ദി ലയൺഹാർട്ട് ഈ കോട്ട പിടിച്ചെടുത്തു. റിച്ചാർഡ് പിന്നീട് ദ്വീപ് നൈറ്റ്സ് ടെംപ്ലറിന് വിറ്റു. നിക്കോസിയയിലെ ഒരു വലിയ കലാപത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഭരണം പെട്ടെന്ന് അവസാനിച്ചു. അങ്ങനെ സൈപ്രസ് 1192-ൽ സൈപ്രസിന്റെ ആദ്യത്തെ രാജാവായി മാറിയ ജറുസലേമിലെ മുൻ രാജാവായ ലുസിഗ്നനിലെ ഗയ്‌ക്ക് വീണ്ടും വിറ്റു. 1218-ൽ സൈപ്രസിലെ ഹ്യൂഗ് I ന്റെ മരണത്തോടെ സമാധാനത്തിന്റെ ഒരു കാലഘട്ടം അവസാനിച്ചു. രാജ്യത്തിന്റെ റീജന്റ് ആയി ആരാണ് പ്രവർത്തിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള പോരാട്ടത്തെ തുടർന്ന് വിശുദ്ധ റോമൻ ചക്രവർത്തിയായ ഫ്രെഡറിക് രണ്ടാമന്റെ പ്രാദേശിക പിന്തുണക്കാരുമായി ഇബെലിൻ ഹൗസ് ഏറ്റുമുട്ടി. 1228-ൽ ഫ്രെഡറിക്കിന്റെ ലിമാസോളിലെ വരവ് സംഘർഷം ഒരു തുറന്ന യുദ്ധത്തിലേക്ക് നയിച്ചു. 1229-ൽ, ഐബെലിൻസ് കോട്ട ഉപരോധിച്ചു. അവർ ട്രെബുഷെറ്റുകൾ ഉപയോഗിച്ച് ബോംബെറിഞ്ഞു, നിരവധി കെട്ടിടങ്ങൾ നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഒരു വർഷത്തിനുശേഷം അതിന്റെ കമാൻഡർ ഗൗവിൻ ഡി ചെനെച്ചെ ക്രോസ്ബോ ബോൾട്ടുകൊണ്ട് കൊല്ലപ്പെട്ടപ്പോൾ കോട്ടയുടെ പട്ടാളം കീഴടങ്ങി. പിന്നീട്, ഇടയ്ക്കിടെയുള്ള കൊട്ടാര അട്ടിമറികളിലൂടെ മാത്രം ലുസിഗ്നൻസ് അവരുടെ ഭരണം തുടർന്നു. 1373-ൽ റിപ്പബ്ലിക് ഓഫ് ജെനോവ സൈപ്രസ് ആക്രമിച്ച് പ്രാദേശിക പ്രഭുക്കന്മാരെ തടവിലാക്കി. നോവാരയുടെ ക്രോണിക്കിളിലെ ഫിലിപ്പ് പറയുന്നതനുസരിച്ച്, അന്ത്യോക്യയിലെ ജോൺ രാജകുമാരൻ തന്റെ പാചകക്കാരന്റെ പരിചാരകനായി വേഷംമാറി ഫമാഗുസ്തയിൽ നിന്ന് രക്ഷപ്പെട്ടു. ജോൺ പിന്നീട് കാൻടറയിലേക്ക് പലായനം ചെയ്തു. അതിൽ നിന്ന് അദ്ദേഹം വിജയകരമായ ഒരു പ്രത്യാക്രമണം സംഘടിപ്പിച്ചു. അത് കാൻടറയെ പിടികൂടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജെനോയിസിനെ പുറത്താക്കി.[3][4]
സൈപ്രസിലെ ജെയിംസ് ഒന്നാമനും സൈപ്രസിലെ പീറ്റർ രണ്ടാമനും മൂന്ന് കൈറേനിയൻ കോട്ടകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരുടെ കോട്ടകൾ വിപുലീകരിച്ചു. അവരുടെ ഭരണകാലത്ത് കാൻടറ ഒരു പട്ടാള കോട്ടയായി രൂപാന്തരപ്പെട്ടു. ബാരക്കുകളും ഒരു വലിയ ജലാശയവും സ്ഥാപിച്ചു. കോട്ടയുടെ നിലവറയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ജലസംഭരണി ജയിലാക്കി മാറ്റുകയും പിന്നീട് പട്ടാളത്തിന്റെ ക്യാപ്റ്റന്റെ മുറികളാക്കി മാറ്റുകയും ചെയ്തു. 1489-ൽ റിപ്പബ്ലിക് ഓഫ് വെനീസ് ദ്വീപ് ഏറ്റെടുത്തു. 1519 ഇറ്റാലിയൻ എഞ്ചിനീയർമാർ കോട്ടയെ കാലഹരണപ്പെട്ടതായി മുദ്രകുത്തി. ആ സമയത്ത് കൈറേനിയൻ പർവത കോട്ടകൾ ഉപയോഗശൂന്യമായി. അവസാന പട്ടാളം 1525-ൽ പുറപ്പെട്ടു. ഒടുവിൽ 1560-ൽ കോട്ട പൊളിച്ചു. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊള്ളയ്ക്ക് വിധേയമാകുന്നതുവരെ കാൻടറയുടെ കെട്ടിടങ്ങൾ താരതമ്യേന നല്ല നിലയിലായിരുന്നു. 1905-ൽ, ഫ്രഞ്ച് പുരാവസ്തു ഗവേഷകനായ കാമിൽ എൻലാർട്ടിന്റെ ശ്രമഫലമായി കോട്ടയെ ചരിത്രപരമായ പൈതൃകമായി തരംതിരിച്ചു. 1914-ൽ, ജോർജ്ജ് ജെഫറിയുടെ കീഴിലുള്ള ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. 1939-ൽ, കുതിരലാട ഗോപുരത്തിന്റെ അടിത്തറ തകരാതിരിക്കാൻ നവീകരിച്ചു.[5][6]
References
തിരുത്തുക- ↑ Petre 2010, pp. 120–123, 126.
- ↑ Morelle 2014, pp. 293–295.
- ↑ Ucar 2004, pp. 87–91.
- ↑ Molin 1995, pp. 18–28.
- ↑ Morelle 2014, pp. 298–300.
- ↑ Ucar 2004, pp. 89–91.
Bibliography
തിരുത്തുക- Molin, Bengt Kristian (1995). The Role of Castles in the Political and Military History of Crusader States and the Levant 1187 to 1380. etheses.whiterose.ac.uk (PhD thesis). Leeds: University of Leeds. pp. 1–448. EThOS uk.bl.ethos.393342. Retrieved 8 May 2017.
- Morelle, Nicolas (2014). "The Castle of Kantara - A Key to the Evolution of Active Defense in the 13th Century Between the Eastern and the Western Worlds". The Castle Studies Group Journal. Exeter: Castle Studies Group: 292–318. ISSN 1741-8828. Retrieved 8 May 2017.
- Petre, James (2010). Crusader Castles of Cyprus: The Fortifications of Cyprus under the Lusignans 1191–1489 (PDF) (PhD). Cardiff: University of Cardiff. pp. 1–413. OCLC 870568051. Retrieved 8 May 2017.
- Ucar, Gulnur (2004). The Crusader Castles of Cyprus and Their Place within Crusader History (PDF). Middle East Technical University (PhD). Ankara. pp. 1–178. OCLC 58466417. Retrieved 8 May 2017.