കലേവല

(Kalevala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിന്നിഷ് ദേശീയ മഹാകാവ്യമാണ് കലേവല.[1] 1835ൽ പ്രസിദ്ധീകരിച്ച ആദ്യപതിപ്പിൽ 12,078 വരികളുള്ള 32 കവിതകളും 1849ലെ പരിഷ്കൃത പതിപ്പിൽ 22,795 വരികളുള്ള 50 കവിതകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഏലിയാസ് ലോൺറോട്ട് എന്ന ഭിഷഗ്വരനാണ് ഫിൻലൻഡ്, കരേലിയ, ഇൻഗ്രിയ തുടങ്ങിയ പ്രദേശങ്ങളിൽ പ്രചരിച്ചിരുന്ന നാടോടിപ്പാട്ടുകൾ, കവിതകൾ, മാന്ത്രിക കവിതകൾ തുടങ്ങിയവ സമാഹരിച്ച് കലേവല ആയി പ്രസിദ്ധീകരിച്ചത്. ഇതിലെ കവിതകളും പാട്ടുകളും വ്യത്യസ്ത കാലഘട്ടങ്ങളിൽ രൂപം കൊണ്ടവയാണ്. ലോകസാഹിത്യത്തിലെ തന്നെ ഉത്കൃഷ്ട കൃതികളിലൊന്നായി ഇത് വാഴ്ത്ത പ്പെടുന്നു.

കലേവല
കലേവല
കർത്താവ്ഏലിയാസ് ലോൺറോട്ട്
യഥാർത്ഥ പേര്കലേവല
പരിഭാഷJohn Addison Porter, John Martin Crawford, William Forsell Kirby, Francis Peabody Magoun, Jr., Eino Friberg & Keith Bosley
രാജ്യംGrand Duchy of Finland now Republic of Finland
ഭാഷFinnish, translated multiple times.
സാഹിത്യവിഭാഗംEpic poetry, National epic
പ്രസാധകർJ. C. Frenckell ja Poika and many others.
പ്രസിദ്ധീകരിച്ച തിയതി
Old Kalevala: 1835 – New Kalevala: 1849
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1888, 1907, 1963 & 1989
ഏടുകൾOld Kalevala: vol 1, 208pp. vol 2, 334pp – New Kalevala: ~500pp.

ഉള്ളടക്കം

തിരുത്തുക

പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചും പ്രാകൃതിക പ്രതിഭാസങ്ങളെക്കുറിച്ചുമുള്ള കവിതകളാണ് ഇവയിൽ ഏറ്റവും പഴക്കമുള്ളവയായി കണക്കാക്കപ്പെടുന്നത്. പ്രകൃത്യാരാധനാ സങ്കല്പങ്ങൾ, മന്ത്രവാദം, കടൽക്കൊള്ളക്കാരുടെയും മറ്റും സാഹസികകഥകൾ, ക്രിസ്തുമതത്തിന്റെ ആവിർഭാവം, ചരിത്രസംഭവങ്ങളെക്കുറിച്ചുള്ള നാടോടി ആഖ്യാനങ്ങൾ തുടങ്ങി ഓരോ കാലഘട്ടത്തിന്റെയും പ്രത്യേകതകൾ സൂചിപ്പിക്കുന്ന നിരവധി കവിതകൾ കലേവലയിലുണ്ട്. ലോൺറോട്ട് ഇവയെ ആഖ്യാനരൂപത്തിൽ സംവിധാനം ചെയ്തതോടൊപ്പം ഉദ്ദേശം 600 ഓളം വരികൾ സ്വന്തമായി എഴുതിച്ചേർത്തിട്ടുമുണ്ട്. പല കഥാപാത്രങ്ങളുടെയും സവിശേഷതകൾ സമന്വയിപ്പിച്ച് ഒരു നായകനിലേക്ക് സന്നിവേശിപ്പിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു. നായകനായ വൈയ് നാമൊയ് നന്റെ ജനനം, പ്രപഞ്ചസൃഷ്ടി തുടങ്ങിയവയെക്കുറിച്ചുള്ള വിവരണത്തോടുകൂടിയാണ് കലേവല ആരംഭിക്കുന്നത്. കലേവല (കവിഭാവനയിലെ ഫിൻലൻഡ്)യിലെയും പൊഹ് ജൊല ("വടക്കുള്ള ദേശം')യിലെയും ജനസമൂഹങ്ങൾ തമ്മിലുള്ള ബന്ധമാണ് പിന്നീട് കേന്ദ്രവിഷയമാകുന്നത്. പൊഹ് ജൊലയിലെ ഭരണകർത്താവ് രൂപം മാറാൻ കഴിവുള്ള ലോഹി എന്ന സ്ത്രീയാണ്. അപൂർവ സിദ്ധികളുള്ള ഗായകനും കാന്റീൻ (ഫിന്നിഷ് സംഗീതോപകരണം) വാദകനുമായ വൈയ് നാമൊയ്ൻ ആണ് കലേവലയിലെ രാജാവ്. വിദഗ്ദ്ധ ലോഹപ്പണിക്കാരനായ ഇൽമറിനെൻ, സാഹസികയോദ്ധാവായ ലെമ്മിൻകൈയ് നിൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. വൈയ് നാമൊയ്ൻ, ഇൽമറിനെൻ, ലെമ്മിൻകെയ്നിൻ എന്നിവർ വധുവിനായി നടത്തുന്ന അന്വേഷണങ്ങൾ അവരെ പൊഹ് ജോലൻ ജനതയുമായി നിരന്തര പോരാട്ടത്തിലേക്കു നയിക്കുന്നു. കൃതിയുടെ അന്ത്യത്തിൽ വൈയ് നാമൊയ്ൻ തന്റെ അധികാരങ്ങൾ ഒരു കന്യകാപുത്രന് കൈമാറിയ ശേഷം ഫിൻലൻഡ് വിടുന്നു. ക്രിസ്തുമതത്തിന്റെ ആവിർഭാവത്തെയായിരിക്കാം ഇത് സൂചിപ്പിക്കുന്നത്. തന്റെ സംഗീതം ഫിന്നിഷ് ജനതയ്ക്ക് ക് സംഭാവന ചെയ്തുകൊണ്ടാണ് വൈയ്നാമൊയ് നൻ വിരമിക്കുന്നത്. ഫിൻലൻഡിന്റെ എല്ലാ കലകളിലും കലേവലയുടെ സ്വാധീനം ദൃശ്യമാണ്. സാഹിത്യത്തിലും നിരവധി കൃതികൾക്ക് ഈ ഇതിഹാസകാവ്യം പ്രചോദനമായിട്ടുണ്ട്. കലേവലയിലെ വൃത്തവും ഛന്ദസ്സം വികസിച്ച് ആധുനിക കവിതയുടെ വൈവിധ്യമാർന്ന ഭാഷയ്ക്ക് അടിത്തറ പാകി. മലയാളവും തമിഴും ഉൾപ്പെടെ മുപ്പതിലേറെ ഭാഷകളിലേക്ക് കലേവല തർജമ ചെയ്യപ്പെട്ടിട്ടുണ്ട്.

  1. Asplund, Anneli; Sirkka-Liisa Mettom (ഒക്ടോബർ 2000). "Kalevala: the Finnish national epic". Archived from the original on 23 നവംബർ 2010. Retrieved 15 ഓഗസ്റ്റ് 2010.
"https://ml.wikipedia.org/w/index.php?title=കലേവല&oldid=3262467" എന്ന താളിൽനിന്ന് ശേഖരിച്ചത്