കലഞ്ഞൂർ
സാമൂഹ്യ-സാംസ്കാരികചരിത്രം
തിരുത്തുകഒരു മഹാവ്യാധിബാധയെത്തുടർന്ന് ഊരും ദേശവും വിട്ടോടിപ്പോയവർ തിരികെവന്നു താമസിച്ചിടമാണ് കലഞ്ഞൂരെന്ന ഈ നാടെന്നും അതല്ലാ, കലകളുടെ ഊരാണ് കലഞ്ഞൂരെന്നും പറയപ്പെടുന്നു. ജലപ്രളയത്താൽ ഈ നാടും കാടും ഒക്കെ മുങ്ങിപ്പോവുകയും അന്നുണ്ടായിരുന്ന ക്ഷേത്രവും കുളവും കൂടാതെ മനുഷ്യവാസമുള്ള എല്ലാ സ്ഥലങ്ങളും വളരെക്കാലം ജലത്തിനടിയിലാവുകയും കഠിനമായ രോഗത്താലും ദുരിതത്താലും ഈ പ്രദേശം വിട്ടോടിപ്പോയവർ ഏറെ നാളുകൾക്കുശേഷം തിരികെവരികയും ചെയ്തുവത്രെ. തെക്കുനിന്നും വന്നവർ ഇടത്താവളമായി തിരഞ്ഞെടുത്ത സ്ഥലം പിൽക്കാലത്ത് ഇടത്തറയായും, വടക്കുനിന്നും വന്നവർ കൂട്ടംകൂട്ടമായി കൂടിത്താമസിച്ചിരുന്ന സ്ഥലം ഇന്നത്തെ കൂടലായും കാലക്രമേണ പരിണമിക്കുകയും ചെയ്തുവെന്ന് പറയുന്നതിൽ എത്രമാത്രം യുക്തിഭദ്രതയുണ്ടെന്ന് അറിയില്ല. പിന്നീട് ആദ്യത്തെ ജനവാസസ്ഥലവും ക്ഷേത്രഭൂമിയുമായിരുന്ന അമ്പലത്തുംകാലയിൽ നിന്നും (ഇവിടെ ഇപ്പോഴും കാവും കുളവും കാണാം-ഇന്നത്തെ വെട്ടുവിള ചിറ) മഹാവ്യാധിക്കാലത്തെപ്പോലെ വെള്ളപ്പൊക്കദുരിതം ഉണ്ടായേക്കുമോ എന്ന ഭയത്താൽ താരതമ്യേന ഉയർന്നതും കലഞ്ഞൂരിന്റെ മധ്യഭാഗവുമായ ഇന്നത്തെ ക്ഷേത്രഭൂമിയിലേക്ക് ക്ഷേത്രം മാറ്റി സ്ഥാപിച്ചു. ഏതാണ്ട് 1100 വർഷങ്ങൾക്കുമുമ്പ് മഹാശിവയോഗിയായ ഹരമഹർഷി (ഖരമഹർഷി എന്നും പരാമർശമുണ്ട്) തന്റെ വനാന്തര സഞ്ചാരവേളയിൽ ഈ പ്രദേശത്ത് എത്തിച്ചേരുകയും ശാന്തസുന്ദരവും പവിത്രവുമായ ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു സമീപം ധ്യാനനിരതനാവുകയും ചെയ്തുവത്രെ. തുടർന്ന് മൂന്നു ശിവലിംഗങ്ങൾ ആറാറു മൈൽ അകലത്തിൽ കലഞ്ഞൂർ, അറുകാലിക്കൽ, പെരിങ്ങനാട് എന്നിങ്ങനെ മൂന്നിടങ്ങളിലായി പ്രതിഷ്ഠിക്കുകയും ചെയ്തു. അതിനേത്തുടർന്ന് ഈ ഗ്രാമം അക്കാലത്ത് ഹരനൂർ എന്ന പേരിൽ അറിയപ്പെട്ടുവെന്നും പിൽക്കാലത്ത് കലഞ്ഞൂരായി പരിണമിക്കുകയും ചെയ്തുവെന്നുമുള്ളതാണ് പ്രബലമായ സ്ഥലനാമഐതിഹ്യം. (1115-1116-ൽ കുലശേഖരരാജവാഴ്ചക്കാലത്ത്) വീരകേരളവർമ്മയുടെ (കോതകേരളവർമ്മ) അധീനതയിൽ ആയിരുന്ന വേണാടിന്റെ വടക്കുകിഴക്കൻ ഭൂപ്രദേശങ്ങളും സഹ്യാദ്രിയുടെ താഴ്വരകൾ ഉൾപ്പെട്ടതുമായ എല്ലാ പ്രദേശങ്ങളും അദ്ദേഹം തന്റെ അധീനതയിൽ നിലനിർത്തുവാനും അതുവഴി ഈ പ്രദേശത്തുനിന്നും ലഭിക്കുന്ന സുഗന്ധദ്രവ്യവിളകളെ തൊട്ടടുത്ത നാട്ടൂരാജ്യമായ പാണ്ഡ്യദേശക്കാർ (പാണ്ഡ്യരാജാവിന്റെ മുൻമുറക്കാർ) കൈക്കലാക്കാതിരിക്കാനും, അവിടവിടെയായി കാവൽക്കാരെ ഏർപ്പെടുത്തുകയും ഉയർന്നപ്രദേശങ്ങളിലും ഒറ്റപ്പെട്ട കുന്നിൻചെരിവുകളിലും കൂടാരങ്ങൾ കെട്ടിയും, കാടർ, ഊരാളിമാർ, പണിയർ തുടങ്ങിയ ഗോത്രവർഗ്ഗക്കാരെ സ്ഥിരമായി താമസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പാണ്ഡ്യൻ എന്ന തമിഴുരാജാവിന്റെ കടന്നുകയറ്റത്തെ തടയുവാൻ സാധിച്ചില്ല. പിൽക്കാലത്ത് ഈ പ്രദേശത്തിന്റെ ഭരണാധിപത്യം പാണ്ഡ്യരാജവംശത്തിന്റെ പിൻമുറക്കാരായിരുന്ന പന്തളം രാജകുടുംബത്തിനു വന്നുചേരുകയും ചെയ്തിട്ടുണ്ട്. ഇന്ന് അച്ചൻകോവിൽ മുതൽ വടക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിച്ചുകിടക്കുന്ന സ്ഥലങ്ങളുൾപ്പെട്ട എല്ലാ പ്രദേശങ്ങളും നാട്ടുരാജവാഴ്ചക്കാലത്ത് ഭാഗിക്കപ്പെടുകയും അനന്തരഫലമായി അച്ചൻകോവിൽ രാജകുടുംബത്തിനും അവരുടെ തന്നെ കുടുംബമായ പന്തളം രാജകുടുംബത്തിനും കൂടാതെ തിരുവിതാകൂർ രാജകുടുംബത്തിനും കൊടുമൺ അറുകാലിക്കൽ നാട്ടുരാജകുടുംബങ്ങൾക്കും അധീനപ്പെടുകയും ചെയ്തു. പിന്നെയും ഫലസമൃദ്ധിയുടെയും വനസമ്പത്തിന്റെയും മനുഷ്യാധ്വാനത്തിന്റെയും വിളനിലമായിരുന്ന ഈ പ്രദേശങ്ങൾ കൈക്കലാക്കാനുള്ള പല ശക്തികേന്ദ്രങ്ങളുടേയും ശ്രമങ്ങൾക്കിടെ ഇതൊരു യുദ്ധഭൂമി ആയിത്തീരുകയും ചെയ്തു. തകർക്കപ്പെട്ടതോ കാലാന്തരത്തിൽ തകർന്നടിയപ്പെട്ടതോ ആയ ചരിത്രവസ്തുക്കളും വിലപ്പെട്ട പല ശേഖരങ്ങളും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. കൂടാതെ നാശാവശിഷ്ടമായ പറക്കുളം ക്ഷേത്രസമുച്ചയത്തിന്റെ ബാക്കിപത്രവും ഇവിടെ ദർശിക്കാം. ഇന്നത്തെ പാടം ജംഗ്ഷനിൽനിന്നും ഏകദേശം എട്ട് കിലോമീറ്റർ വടക്കുകിഴക്കായി പുരാതനവും പൂർവ്വരാജവാഴ്ചയുടെ ശവപ്പറമ്പായും കാണാവുന്ന മഹാക്ഷേത്രാവശിഷ്ടങ്ങളും ഏതാണ്ട് അമ്പത് ചതുരശ്രയടി ചുറ്റളവുള്ള ഉറവവറ്റാത്ത കുളവും വിശാലമായ ഇടനാഴിയും ഇടിഞ്ഞുപൊളിഞ്ഞ ചുറ്റമ്പലവും തഞ്ചാവൂർകലകളുടെ മാസ്മരികത വിളിച്ചറിയിക്കുന്ന ഉടഞ്ഞടിഞ്ഞ കൃഷ്ണശിലാശില്പങ്ങളും ഒരു പ്രതാപകാലത്തിന് ബാധിച്ച സർവ്വനാശത്തിന്റെ ദുർഗ്ഗതി പോലെ ഇന്നും കാണാം. കിഴക്കൻപ്രദേശങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ട മൺചീനഭരണികൾ, നാണയശേഖരങ്ങൾ, യോദ്ധാക്കളുടേതെന്ന് കരുതാവുന്ന ശവശരീരങ്ങൾ അടക്കം ചെയ്തിരുന്ന നീളമുള്ള കൽപേടകങ്ങളും വിലപ്പെട്ട ചില ശില്പങ്ങളും ഏതോ നാട്ടുഭാഷയിലെഴുതിയ ലിഖിതങ്ങളും (വട്ടെഴുത്ത്?) കണ്ടെടുക്കുകവഴി 1300 വർഷത്തെയെങ്കിലും പഴക്കമുള്ള ചരിത്രം ഈ നാടിനുണ്ടെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പിൽക്കാലത്ത് മൺമറയപ്പെട്ട ആ പ്രദേശങ്ങൾ വീണ്ടും വനഭൂമിയായും കാലാന്തരത്തിൽ സർക്കാർഭൂമിയായിത്തീരുകയും ചെയ്തു. പ്രസിദ്ധങ്ങളായ പാറകളും പെരുമ കുറഞ്ഞ പാറകളുംകൊണ്ട് അനുഗ്രഹീതമാണ് നാട്. പക്ഷേ, ഇന്നത്തെ ശ്രീമഹാദേവക്ഷേത്രമുൾപ്പെടെ പല ക്ഷേത്രനിർമ്മാണത്തിനും ഉപയോഗിച്ചിരുന്ന നീളത്തിൽ കീറിയെടുത്ത ടൺ കണക്കിന് പാറകൾ ഈ പ്രദേശത്തുനിന്നുമല്ലാ സംഭരിച്ചിരിക്കുന്നതെന്ന് ഏതൊരു നിരീക്ഷകനും മനസ്സിലാക്കാം. മുസ്ലീം സഹോദരങ്ങളുടെ ആദ്യകാല ആരാധനാലയം കലഞ്ഞൂരിന്റെ തെക്കുള്ള ഇടത്തറ ജമാ അത്തു പള്ളിയും (200 വർഷം പഴക്കം) അതിനുശേഷം കലഞ്ഞൂരിന്റെ കിഴക്കൻ മേഖലയായ പാടം പ്രദേശത്ത് 1945-ൽ അൻപത് സെന്റ് സ്ഥലത്ത് പണികഴിപ്പിച്ച പാടം ജമാ അത്ത് പള്ളിയുമാണ്.
അതിരുകൾ
തിരുത്തുകസ്ഥാനം
തിരുത്തുകജനസംഖ്യ
തിരുത്തുകഗതാഗതം
തിരുത്തുകപ്രധാന സ്ഥലങ്ങൾ
തിരുത്തുകപ്രധാന റോഡുകൾ
തിരുത്തുക- പുനലൂർ-മൂവാറ്റുപുഴ ഹൈവേ റോഡ്
- കലഞ്ഞൂർ-പാടം റോഡ്
ഭാഷകൾ
തിരുത്തുകവിദ്യാഭ്യാസം
തിരുത്തുക- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കലഞ്ഞൂർ