കക്കോടി
(Kakkodi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കക്കോടി. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് കക്കോടി. ഏലത്തൂർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്ത് ആസ്ഥാനം. ഒരു ഭാഗം കോഴിക്കോട് കോർപ്പറേഷനും മറ്റു അതിർത്തികളിലായി കുരുവട്ടൂർ, ചേളന്നൂർ,തലക്കുളത്തൂർ, എലത്തൂർ എന്നീ പഞ്ചായത്തുകളുമാണുള്ളത്.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 18.59 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് പൂനൂർ പുഴ, ചേളന്നൂർ, കിഴക്ക് കുരുവട്ടൂർ പഞ്ചായത്ത് എന്നിവയും തെക്കും പടിഞ്ഞാറും പൂനൂർ പുഴയും ആണ്.2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30024 ഉം സാക്ഷരത 92.42 ശതമാനവും ആണ്.[1] കക്കോടി പഞ്ചായത്തിൽ 3 തപാലാപ്പീസുകളൂണ്ട്1.മക്കട 2.കക്കോടി 3.കിഴക്കും മുറി(ചാലിൽതാഴം)
കക്കോടി | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kozhikode |
• ആകെ | 18.59 ച.കി.മീ.(7.18 ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673611 |
വാഹന റെജിസ്ട്രേഷൻ | KL-11 |
Coastline | 13 കിലോമീറ്റർ (8.1 മൈ) |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- മക്കട പെരിഞ്ചില എ.എൽ.പി. സ്കൂൾ
- ബദിരൂർ എൽ.പി. സ്കൂൾ
- മദ്രസത്തുൽ ഇസ്ലാമിയ്യ എൽ.പി. സ്കൂൾ (സ്ഥാപിതം: 1924)
- മക്കട എ.എൽ.പി സ്കൂൾ (കോത്തടത്ത്)
- മാതൃബന്ധു യു.പി. സ്കൂൾ
- കക്കോടി പഞ്ചായത്ത് യു.പി. സ്കൂൾ (ഒറ്റത്തെങ്ങ്)
- കക്കോടി ഗവ. ഹൈസ്കൂൾ (അത്താഴക്കുന്ന്)
- ഗവ. യു.പി. സ്കൂൾ പടിഞ്ഞാറ്റുമുറി
- കിരാലൂർ എയുപി സ്കൂൾ (കിരാലൂർ).
ശ്രദ്ധേയരായവർ
തിരുത്തുക- മക്കട ദേവദാസ് : മലയാള ചലചിത്ര-ടെലിവിഷൻ സീരിയൽ പരമ്പരളിലൂടെ ശ്രദ്ധേയനായ കലാ സംവിധായകൻ
- ഉണ്ണിമാരൻ ആചാര്യൻ: പതഞ്ചലി യോഗാ റിസർച്ച് സെന്റർ സ്ഥാപകൻ (ചെറുകുളം) [2]
- പ്രൊഫ. ശോഭിന്ദ്രൻ മാസ്റ്റർ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-27. Retrieved 2016-11-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-17. Retrieved 2016-11-19.
പുറംകണ്ണികൾ
തിരുത്തുക- http://lsgkerala.in/kakkodipanchayat/ Archived 2016-05-27 at the Wayback Machine. /
- http:// lsg.kerala.gov.in/en/PanchayatDirectorate //
- http://www.lsg.kerala.gov.in/en//
- http://www.censusindia.gov.in/