കെ.എൻ. രാജ്

(KN Raj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു കെ.എൻ . രാജ് (മേയ് 13 1924 - ഫെബ്രുവരി 10 2010). ഇന്ത്യയുടെ ആദ്യപഞ്ചവത്സരപദ്ധതിയുടെ ആമുഖക്കുറിപ്പ് എഴുതിയത് ഇദ്ദേഹമായിരുന്നു[1][2]. 2000 ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു.[3]

കെ.എൻ . രാജ്
ജനനംമേയ് 13 1924
മരണംഫെബ്രുവരി 10 2010
ദേശീയതIndian
പുരസ്കാരങ്ങൾപത്മവിഭൂഷൺ (2000)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംEconomics
സ്ഥാപനങ്ങൾLondon School of Economics (1947)

ജീവിതരേഖ

തിരുത്തുക

1924 മേയ് 13-ന്‌ തൃശൂർ ജില്ലയിലാണ് രാജ് ജനിച്ചത്. മദ്രാസ് സർവകലാശാലയിൽ നിന്ന് 1944-ൽ ബി. എ. ഓണേഴ്‌സും, 1947-ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് പി. എച്ച്. ഡി. ബിരുദവും നേടി. 1950-ൽ ഒന്നാം ധനകാര്യ കമ്മിഷൻ രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി. 18 വർഷക്കാലം ഡൽഹി സർവകലാശാലയിൽ പ്രൊഫസറായിരുന്നു.1969 മുതൽ 1970 വരെ ഡൽഹി സർ‌വ്വകലാശാലയുടെ വൈസ്ചാൻസലറായി പ്രവർത്തിച്ചു. ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്‌സിന്റെ സ്ഥാപകരിലൊരാളായിരുന്നു.

1971-ൽ കേരളത്തിലേക്ക് മടങ്ങിയതിനുശേഷം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന് രൂപം കൊടുക്കുകയും അതിന്റെ സ്ഥാപക മേധാവിയായി തുടരുകയും ചെയ്തു. സി.ഡി.എസ്സിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി നടത്തിയ ഗവേഷണങ്ങൾ 1976-ൽ പ്രബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് കേരള മോഡൽ സാമ്പത്തിക വികസനത്തിന് ഇത് സഹായകരമായി.

ആദ്യത്തെ പഞ്ചവത്സരപദ്ധതിക്ക് ആമുഖക്കുറിപ്പെഴുതിയപ്പോൾ രാജിനു 26 വയസ്സു മാത്രമായിരുന്നു പ്രായം. ജവഹർലാൽ നെഹ്റുവിന്റെ മുതൽ നരസിംഹറാവു വരെയുള്ള മന്ത്രിസഭകളിൽ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.

2010 ഫെബ്രുവരി 10-ന്‌ വൈകീട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചു അന്തരിച്ചു[2]. തിരുവനനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറായിരുന്ന സരസ്വതി ഭാര്യയാണ്‌. ഗോപാൽ ,ദിനേശ് എന്നിവർ മക്കൾ..[3]

  1. "ഡോ.കെ.എൻ രാജ് അന്തരിച്ചു". Mathrubhumi. Archived from the original on 2010-02-13. Retrieved 10 February 2010.
  2. 2.0 2.1 "Eminent economist K N Raj passes away". Press Trust of India. Archived from the original on 2010-02-14. Retrieved 10 February 2010.
  3. 3.0 3.1 "ഡോ. കെ.എൻ രാജ് അന്തരിച്ചു". മാധ്യമം. 2010-02-11. Archived from the original on 2010-05-01. Retrieved 2010-02-11.



"https://ml.wikipedia.org/w/index.php?title=കെ.എൻ._രാജ്&oldid=3839079" എന്ന താളിൽനിന്ന് ശേഖരിച്ചത്