കെ.വി. നാരായണസ്വാമി

(K. V. Narayanaswamy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത കേരളീയ സംഗീതജ്ഞനാണു് കെ.വി. നാരായണസ്വാമി.[1] (കൊല്ലങ്കോട് വിശ്വനാഥ നാരായണസ്വാമി)

കൊല്ലങ്കോട് വിശ്വനാഥ നാരായണസ്വാമി
ജനനം(1923-11-15)നവംബർ 15, 1923
മരണംഏപ്രിൽ 4, 2002(2002-04-04) (പ്രായം 78)
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽകർണ്ണാടക സംഗീതജ്ഞൻ
അറിയപ്പെടുന്നത്വായ്പ്പാട്ട്
മാതാപിതാക്ക(ൾ)വിശ്വനാഥ ഭാഗവതർ
ബന്ധുക്കൾനാരായണ ഭാഗവതർ (മുത്തച്ഛൻ)
പുരസ്കാരങ്ങൾ

ജീവിതരേഖ

തിരുത്തുക

1923 നവംബർ 15നു് പാലക്കാട് ജില്ലയിൽ ജനിച്ചു. പ്രശസ്ത വയലിൻ വാദകനായ വിശ്വനാഥ ഭാഗവതരുടെ പുത്രനാണു്. പിതാമഹനായ നാരായണ ഭാഗവതരായിരുന്നു സംഗീതത്തിലെ ആദ്യഗുരു.[1]

1962ൽ പാലക്കാട് സംഗീത കോളജിൽ അധ്യാപകനായി. വെസ്ലിൻ സർവകലാശാലയിലും കർണാടക സംഗീതാധ്യാപകനായിരുന്നു.[2]

2002 ഏപ്രിൽ മാസത്തിൽ ഇദ്ദേഹം അന്തരിച്ചു.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • 1970ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • 1976ൽ പത്മശ്രീ ബഹുമതി
  • 1977ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം
  • 1986ൽ മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം
  1. 1.0 1.1 സ്വാതി പുരസ്കാരം കെ.വി.നാരായണസ്വാമിക്ക്
  2. 2.0 2.1 സർവ്വവിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.വി._നാരായണസ്വാമി&oldid=3629131" എന്ന താളിൽനിന്ന് ശേഖരിച്ചത്