കെ. നാരായണസ്വാമി ബാലാജി
ഒരു ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞനാണ് കെ. നാരായണസ്വാമി ബാലാജി. ബാംഗ്ലൂരിലാണ് അദ്ദേഹം ജനിച്ചത്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ദേഹം ഒരു സ്ഥാനം വഹിക്കുന്നു. 2011 ൽ മെഡിക്കൽ സയൻസസ് വിഭാഗത്തിൽ ഇന്ത്യയിലെ പരമോന്നത ശാസ്ത്ര അവാർഡായ ശാന്തി സ്വരൂപ് ഭട്നഗർ സയൻസ് ആൻഡ് ടെക്നോളജി പുരസ്കാരം ലഭിച്ചു. മൈകോബാക്ടീരിയയെ ഒരു മാതൃകയായി ഉപയോഗിച്ചുകൊണ്ട് രോഗപ്രതിരോധ കോശങ്ങളിലെ സിഗ്നലിംഗ് ട്രാൻസ്‌ഡക്ഷൻ മെക്കാനിസവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിറ്റിയുടെ അടിസ്ഥാന തത്വങ്ങളുടെ സ്വഭാവത്തിന് ഡോ. കെ. നാരായണസ്വാമി ബാലാജി സംഭാവന നൽകി. എന്നാണ് ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം നൽകുന്നതിനായുള്ള ലേഖനത്തിൽ പറയുന്നത്. ബാംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മൈക്രോബയോളജി ആന്റ് സെല്ല് ബയോളജിയിൽ പ്രൊഫസറാണ് ബാലാജി.[1]
2009 ൽ ലഭിച്ച കരിയർ ഡവലപ്മെന്റിനായുള്ള ദേശീയ ബയോസയൻസ് അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പ്രൊഫൈൽ Archived 2021-06-02 at the Wayback Machine.