ജോസഫീൻ കൊക്രെയ്ൻ
വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ ആദ്യത്തെ ഓട്ടോമാറ്റിക് ഡിഷ്‌വാഷറിന്റെ ഉപജ്ഞാതാവായിരുന്നു ജോസഫീൻ ഗാരിസ് കോക്രാൻ (Josephine Garis Cochran പിന്നീട് കോക്രൺ, Cochrane) (ജനനം:മാർച്ച് 8, 1839 മരണം:ഓഗസ്റ്റ് 3, 1913 (വയസ്സ് 74). തന്റെ വീട്ടിനു പുറകിലെ ഷെഡിൽ രൂപകൽപ്പന ചെയ്ത ഉപകരണം ഒരു മെക്കാനിക്കായിരുന്ന ജോർജ്ജ് ബട്ടേഴ്സിന്റെ സഹായത്തോടെ നിർമ്മിക്കുകയും അയാൾ ജോസഫീന്റെ കമ്പനിയിലെ ആദ്യത്തെ ജീവക്കാരിൽ ഒരാളായി മാറുകയും ചെയ്തു.[1]
1886 ഡിസംബർ 28-ന് തന്റെ കണ്ടുപിടുത്തത്തിനു പേറ്റന്റ് ലഭിച്ചതിനുശേഷം അവർ തന്റെ യന്ത്രം നിർമ്മിക്കാനായി ഗാരിസ്-കോക്രൺ മാനുഫാക്ചറിംഗ് കമ്പനി(Garis-Cochrane Manufacturing Company) [2] സ്ഥാപിച്ചു. 1893-ൽ ചിക്കാഗോയിൽ നടന്ന വേൾഡ്സ് കൊളംബിയൻ എക്‌സ്‌പോസിഷനിൽ കൊക്രെയ്ൻ തന്റെ പുതിയ യന്ത്രം പ്രദർശിപ്പിക്കുകയുണ്ടായി. മേളയിൽ ഈ കണ്ടുപിടുത്തത്തിനു അവർക്ക് സമ്മാനം ലഭിക്കുകയുണ്ടായി. ഡിഷ്‌വാഷറുകൾ നിർമ്മിക്കുന്ന ഗാരിസ്-കോക്രാൻ മാനുഫാക്ചറിംഗ് കമ്പനി ഹോട്ടലുകളെയും മറ്റ് വാണിജ്യ ഉപഭോക്താക്കളെയും കേന്ദ്രീകരിച്ച് വളർന്നു, 1897 ൽ കോക്രന്റെ ക്രസന്റ് വാഷിംഗ് മെഷീൻ കമ്പനി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു..[3] 1913 ൽ കൊക്രാന്റെ മരണശേഷം ഹൊബാർട്ട് മാനുഫാക്ചറിംഗ് കമ്പനി ഏറ്റെടുത്തതിനുശേഷം കൊക്രാന്റെ ക്രസന്റ് വാഷിംഗ് മെഷീൻ കമ്പനി കിച്ചൻ എയ്ഡിന്റെ ഭാഗമായി. 1949 ൽ കൊക്രന്റെ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ കിച്ചൻ എയ്ഡ് ഡിഷ്‌വാഷർ പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങി. നേരത്തെ പരിമിതമായിരുന്നുവെങ്കിലും ,1950-കളോടെ, മിക്ക വീടുകളിലും ചൂടുവെള്ളം ലഭ്യമായിരുന്നു. 1950-കളിൽ ഭവന ഉപഭോക്തൃ വിപണി ഡിഷ്‌വാഷറുകൾക്കായി തുറന്നു. ഡിഷ്‌വാഷർ കണ്ടുപിടിച്ചതിന് 1886 ഡിസംബർ 28 ന് നൽകിയ പേറ്റന്റ് 355,139 കൊക്രാനെ 2006 ൽ നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.
അവലംബം
തിരുത്തുക- ↑ David John Cole; Eve Browning; Fred E. H. Schroeder (2003). Encyclopedia of Modern Everyday Inventions. Greenwood Publishing Group. pp. 100–. ISBN 978-0-313-31345-5.
- ↑ "Woman Invents Dishwasher: Patent For First Practical Dish Washing Machine Issued December 28, 1886 - Josephine Cochrane". USPTO. United States Patent Office. 2001. Archived from the original on 2020-06-15. Retrieved 19 October 2019.
- ↑ "Dishwasher Woman". mirage world of women. Mirage. 18 July 2018. Retrieved 20 October 2019.