ജൊഹാൻ റുഡോൾഫ് ഗ്ലൌബർ

(Johann Rudolf Glauber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജൊഹാൻ റുഡോൾഫ് ഗ്ലൌബർ(1604-1670). പതിനേഴാം നൂറ്റാണ്ടിലെ രസതന്ത്രജ്ഞന്മാരിൽ പ്രമുഖനായിരുന്നു ഗ്ലൌബർ.ആൽക്കെമിസ്റ്റുകളിൽനിന്നു രസതന്ത്രജ്ഞനിലേക്കുള്ള മാറ്റത്തിൻറെ കണ്ണിയാണ് ഇദ്ദേഹം.അക്കാലത്തെ ഏറ്റവും നല്ല രസതന്ത്ര ലാബൊറട്ടറി ഗ്ലൌബറുടേതായിരുന്നു.ബെൻസീൻ,അസെറ്റോൺ മുതലായ പല യൌഗികങ്ങളും ഗ്ലൌബർ നിർമ്മിക്കുകയുണ്ടായി. നന്നെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം രാസപരമായ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി.സാധാരണ ഉപ്പിനോട് സൾഫ്യൂറിക് അമ്ലം ചേർക്കുക വഴി സോഡിയം സൾഫേറ്റ് ആദ്യമായി നിർമ്മിച്ചത് ഗ്ലൗബർ ആണ്. ഈ പദാർഥം ഒന്നാന്തരം വിരേചനൗഷധമാണെന്ന് അദ്ദേഹം തെളിയിച്ചു.ഇന്നും ഗ്ലൗബറുടെ ലവണം(Glauber's salt) എന്ന് അതിനു പേരുണ്ട്.

Johann Rudolf Glauber
പ്രമാണം:Johann Rudolf Glauber.jpg
ജനനം1604?
മരണം10 മാർച്ച് 1670(1670-03-10) (പ്രായം 66)
Amsterdam, Netherlands
ദേശീയതGerman-Dutch
അറിയപ്പെടുന്നത്"Glauber's salt"
"https://ml.wikipedia.org/w/index.php?title=ജൊഹാൻ_റുഡോൾഫ്_ഗ്ലൌബർ&oldid=3935941" എന്ന താളിൽനിന്ന് ശേഖരിച്ചത്