ജിൻ മാവോ ടവർ

(Jin Mao Tower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷാങ്ഹായിലെ പുദോങ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു 88 നില കെട്ടിടമാണ് ജിൻ മാവോ ടവർ (ഇംഗ്ലീഷ്: Jin Mao Tower; ചൈനീസ്: 金茂大厦). നിരവധി ഓഫീസുകളും പ്രസിദ്ധമായ ഷാങ് ഹിയാത് ഹോട്ടലും ഈ ഗോപുരത്തിൽ പ്രവർത്തിക്കുന്നു. 2007-വരെ ചൈനയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു ജിൻ മാവോ ഗോപുരം. 2007 സെപ്റ്റംബർ 14-ന് അയല്പക്കത്തുള്ള ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്ററിന്റെ പണി പൂർത്തിയായപ്പോൾ ജിൻ മാവോ ടവർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ജിൻ മാവോ ടവർ
Jin Mao Tower
金茂大厦
Map
അടിസ്ഥാന വിവരങ്ങൾ
തരംഒഫീസ്, ഹോട്ടൽ, നിരീക്ഷണം, വ്യാപാരം
സ്ഥാനം88 100 സെഞ്ചുറി അവന്യു, പുദോംങ്, ഷാങ്ഹായ്, ചൈന
നിർദ്ദേശാങ്കം31°14′14″N 121°30′05″E / 31.23722°N 121.50139°E / 31.23722; 121.50139
നിർമ്മാണം ആരംഭിച്ച ദിവസം1994
പദ്ധതി അവസാനിച്ച ദിവസം1999
Height
Architectural420.5 മീറ്റർ (1,380 അടി)[1]
Tip420.5 മീറ്റർ (1,380 അടി)
മുകളിലെ നില348.4 മീറ്റർ (1,143 അടി)[1]
Observatory340.1 മീറ്റർ (1,116 അടി)[1]
സാങ്കേതിക വിവരങ്ങൾ
നിലകൾ88 (+3 basement floors)[1]
തറ വിസ്തീർണ്ണം289,500 m2 (3,116,000 sq ft)[1]
Lifts/elevators61[1]
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിഅഡ്രിയാൻ സ്മിത്, SOMലെ
Structural engineerSOM[1]
References
[1][2]

1999ലാണ് ജിൻ മാവോ ടവറിന്റെ പണി പൂർത്തിയായത്. 420.5മീറ്റർ ഉയരമുള്ള ഇത് 2.3 ഹെക്ടർ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത് [3] കെട്ടിടത്തിന്റെ വാസ്തുശില്പി അഡ്രിയാൻ സ്മിതിന്റെ രൂപകല്പനയിൽ പരമ്പരാഗതമായ ചൈനീസ് കലാസ്വാധീനവും, അതോടൊപ്പം തന്നെ ആധുനികതയും ദർശിക്കാം.

ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ഉൾപ്പെടെ ആധുനിക സേവനങ്ങളെല്ലാം ഈ കെട്ടിടത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നു. എക്സിബിഷൻ ഹാളുകൾ, നിരീക്ഷണകേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവയെല്ലാം തന്നെ ഇതിലുണ്ട്. ആദ്യത്തെ രണ്ടുനിലകൾ ബിസിനസ് ആവശ്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. 3മുതൽ 50 വരെയുള്ള നിലകളിൽ ഓഫീസുകൾ പ്രവർത്തിക്കുന്നു. ടവറിലെ ജോലിക്കാർക്കുമാത്രമായി ഈ നിലകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. 51-ആം, 52-ആം നിലകൾ കെട്ടിടത്തിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആവശ്യങ്ങൾക്കായുള്ളതാണ്. 53-മുതൽ 87-വരെയുള്ള നിലകളിലാണ് ഗ്രാൻഡ് ഹിയാത് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. 86-ആം നിലയിൽ ഹോട്ടലിലെ അതിഥികൾക്കുമാത്രമായുള്ള ഒരു ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. 87-ആം നിലയിലാണ് ഹോട്ടലിന്റെ ഭക്ഷണശാല പ്രവർത്തിക്കുന്നത്. ഏറ്റവും മുകളിലെ 88ആം നില നിരീക്ഷണകേന്ദ്രമാണ്. ഒരേ സമയം 1000 ആളുകളെ ഈ നിരീക്ഷണകേന്ദ്രത്തിന് ഉൾക്കൊള്ളാൻ സാധിക്കും

ലിഫ്റ്റ്

തിരുത്തുക

ലഭ്യമായ ഏറ്റവും മികച്ച ലിഫ്റ്റുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സെക്കന്റിൽ 9.1മീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് കേവലം 45 സെക്കന്റുകൾ കൊണ്ട് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നും 88ആമത്തെ നിലയിൽ എത്തിച്ചേരാൻ സാധിക്കും. കൂടാതെ ഓരോ 10 നിലകൾക്കുമായി 5-6 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുമുണ്ട്.

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Jin Mao Building - The Skyscraper Center". Council on Tall Buildings and Urban Habitat. Archived from the original on 2012-05-24. Retrieved 2013-07-24.
  2. ജിൻ മാവോ ടവർ at SkyscraperPage
  3. http://www.travelchinaguide.com/attraction/shanghai/jinmao.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജിൻ_മാവോ_ടവർ&oldid=3950803" എന്ന താളിൽനിന്ന് ശേഖരിച്ചത്