ജഹാംഗീർ ആർട്ട് ഗാലറി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു ആർട്ട് ഗാലറിയാണ് ജഹാംഗീർ ആർട്ട് ഗാലറി. കാലാഘോഡയിൽ മഹാത്മാഗാന്ധി റോഡിൽ എൽഫിൻസ്റ്റൺ കോളേജിന് എതിർവശം സ്ഥിതി ചെയ്യുന്നു.
കെ.കെ. ഹെബ്ബാർ, ഹോമി ഭാഭാ എന്നിവരുടെ പ്രേരണയാൽ സർ കൊവാസ്ജി ജഹാംഗീർ 1952-ൽ സ്ഥാപിച്ചു. ജി.എം. ഭൂട്ടാ ആണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. ആർട്ട് ഗാലറിയുടെ ഭരണച്ചുമതല ബോംബേ ആർട്ട് സൊസൈറ്റി എന്ന സംഘടന വഹിക്കുന്നു.
കലാസൃഷ്ടികളുടെ പ്രദർശനത്തിനായി നാല് ഹാളുകൾ ഇവിടെയുണ്ട്. സമോവാർ എന്ന പേരിൽ ഒരു ഭക്ഷണശാലയും പുരാവസ്തുക്കൾ പ്രദർശനത്തിനും വിൽപ്പനക്കും വച്ചിരിക്കുന്ന മറ്റൊരു ഷോറൂമും ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. പ്രധാനമായും പെയ്ന്റിങ്ങുകളുടെ പ്രദർശനങ്ങളാണ് നടക്കാറുള്ളതെങ്കിലും ടെറാകോട്ടാ മുതലായ ശില്പകലാപ്രദർശനങ്ങളും ഉണ്ടാവാറുണ്ട്. കൂടാതെ വിവിധ കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെയും കേന്ദ്രമായും ജഹാംഗീർ ആർട്ട് ഗാലറി വർത്തിക്കുന്നു.