ജാസ് (ചലച്ചിത്രം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
1975 ൽ പുറത്തിറങ്ങിയ അമേരിക്കൻ ത്രില്ലർ സിനിമയാണ് ജൗസ്. പീറ്റർ ബെൻചിലിയുടെ ഇതേ പേരിലുള്ള നോവലാണ് സിനിമയാക്കി മാറ്റിയത്. നരഭോജിയായ ഒരു കൂറ്റൻ സ്രാവിനെ പോലീസ് മേധാവി, മറൈൻ ബയോളജിസ്റ്റ്, സ്രാവ് വേട്ടക്കാരൻ എന്നിവർ ചേർന്ന് വേട്ടയാടുന്നതാണ് ഇതിവൃത്തം.
Jaws | |
---|---|
സംവിധാനം | Steven Spielberg |
നിർമ്മാണം | |
തിരക്കഥ | |
ആസ്പദമാക്കിയത് | Jaws by Peter Benchley |
അഭിനേതാക്കൾ | |
സംഗീതം | John Williams |
ഛായാഗ്രഹണം | Bill Butler |
ചിത്രസംയോജനം | Verna Fields |
വിതരണം | Universal Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $8 million |
സമയദൈർഘ്യം | 124 minutes |
ആകെ | $470,653,000 |
ഇതിവൃത്തം
തിരുത്തുകഅമിറ്റി ദ്വീപിലെ ബീച്ചിൽ സായാഹ്ന പാർട്ടി കഴിഞ്ഞ് ക്രിസി വാറ്കിൻസ് എന്ന യുവതി നഗ്നയായി പൊങ്ങുതടിയിൽ നീന്തിക്കുളിക്കുന്നതിനിടെ കടലിന് അടിയിൽ നിന്ന് ആരോ അവരെ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടു പോകുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ക്രിസിയെ കാണാതായെന്ന പരാതിയെ തുടർന്ന് പോലീസ് ചീഫ് മാർട്ടിൻ ബ്രോഡി നടത്തിയ അന്വേഷണത്തിൽ അവരുടെ ശരീരഭാഗങ്ങൾ കണ്ടെത്തുന്നു. ക്രിസിയെ സ്രാവ് ആക്രമിച്ചു കൊന്നതാണെന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മാർട്ടിൻ ബ്രോഡിയെ അറിയിക്കുന്നു. അദ്ദേഹം ബീച്ച് അടച്ചിടുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നതിനിടെ എതിർപ്പുമായി നഗരത്തിന്റെ മേയർ ലാറി വോൺ എത്തുന്നു. ടൂറിസ്റ്റ് സീസൺ തുടങ്ങിയ സമയത്ത് ബീച്ച് അടച്ചിടുന്ന് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന കാരണം പറഞ്ഞ് അവർ മാർട്ടിന്റെ ആവശ്യം നിരസിക്കുന്നു. ബീച്ചിൽ നീന്തിക്കളിച്ചിരുന്ന ഒരു കുട്ടിയെക്കൂടി സ്രാവ് തിന്നുന്നു. അവന്റെ അമ്മ സ്രാവിനെ വേട്ടയാടി കൊല്ലുന്നതിന് പ്രഫഷണൽ സ്രാവ് വേട്ടക്കാരനായ ക്വിന്റിന് രഹസ്യമായി ക്വട്ടേഷൻ കൊടുക്കുന്നു. 10000 ഡോളറായിരുന്നു പ്രതിഫലം. ഇതിനിടെ മറൈൻ ബയോളജിസ്റ്റായ മാറ്റ് ഹൂപ്പറും ബീച്ചിൽ നരഭോജി സ്രാവുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഇതിനിടെ ഒരു വലിയ കടുവാ സ്രാവിനെ മീൻപിടുത്തക്കാർ പിടികൂടി. ഇതാണ് നരഭോജി സ്രാവെന്ന് തെറ്റിദ്ധരിച്ച് ജനങ്ങൾ വീണ്ടും പേടി കൂടാതെ ബീച്ചിലേക്ക് വന്നു തുടങ്ങി. ഹൂപ്പർ സ്രാവിന്റെ വയർ കീറി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മേയർ വോൺ വഴങ്ങുന്നില്ല. പോലീസ് ചീഫ് മാർട്ടിനും ഹൂപ്പറും ചേർന്ന് രഹസ്യമായി സ്രാവിന്റെ വയർ കീറി പരിശോധിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ആ രഹസ്യം അറിഞ്ഞത്. ഇതു നരഭോജി സ്രാവല്ല. അവർ സ്രാവിനെ തേടി കടലിലേക്ക് പോയി. എന്നാൽ സ്രാവിന് പകരം അതു തകർത്ത ഒരു മീൻപിടുത്ത ബോട്ടാണ് അവർ കണ്ടത്. ബെൻ ഗാർഡ്‌നർ എന്ന മീൻപിടുത്തക്കാരന്റേതായിരുന്നു ബോട്ട്. സ്രാവ് തിന്ന ഗാർഡ്‌നറുടെ ശരീരവും ഇവർ കാണുന്നു. ജൂ4ൈ. ടൂറിസ്റ്റുകൾ ബീച്ചിൽ തടിച്ചു കൂടിയ ദിവസം. അഴിമുഖത്ത് നിന്ന ഒരാളെ സ്രാവ് വിഴുങ്ങി. മാർട്ടിന്റെ മകൻ കഷ്ടിച്ചാണ് സ്രാവിന്റെ പല്ലിനിടയിൽ നിന്ന് രക്ഷപെടുന്നത്. ഇതോടെ മാർട്ടിൻ വോണിനെ സമീപിച്ച് സ്രാവ് വേട്ടയ്ക്ക് ക്വിന്റിനെ നിയോഗിക്കാൻ ആവശ്യപ്പെട്ടു. പിന്നെ മൂന്നുപേരും ചേർന്ന് സ്രാവു വേട്ടയ്ക്ക് പുറപ്പെട്ടു. സ്രാവിന് 25 അടി നീളവും മൂന്നുടൺ ഭാരവുമുണ്ടെന്ന് ക്വിന്റ് അനുമാനിച്ചു. ഒരു ബാരലിന് മുകളിൽ നിന്ന് ക്വിന്റ് സ്രാവിനെ ചാട്ടുളി എറിയുന്നുണ്ടെങ്കിലും ആ ശ്രമം സ്രാവ് തന്നെ പരാജയപ്പെടുത്തുന്നു. പിന്നീട് മൂന്നുപേരും സ്രാവും തമ്മിൽ കടുത്ത പോരാട്ടം തന്നെ നടക്കുന്നു. സ്രാവിന്റെ പല്ലുകൾക്കിടയിൽ നിന്നും സ്വയംരക്ഷപ്പെടാനും അതിനെ വകവരുത്താനും മൂവരും ശ്രമിക്കുന്നതിനിടെ ക്വിന്റ് സ്രാവിന്റെ വായിൽ അകപ്പെടുന്നു. ഒടുക്കം മാർട്ടിനും ഹൂപ്പറും ചേർന്ന് സ്രാവിനെ വകവരുത്തുന്നിടത്താണ് സിനിമ തീരുന്നത്.
നിർമ്മാണം
തിരുത്തുകയൂണിവേഴ്സൽ പിക്‌ചേഴ്‌സിന് വേണ്ടി റിച്ചാർഡ് ഡി. സാനകും ഡേവിഡ് ബ്രൗണും ചേർന്നാണ് ചിത്രം നിർമിച്ചത്. നോവലിസ്റ്റ് പീറ്റർ ബെൻചിലിയും കാൾ ഗോട്ടിലെബും ചേർന്ന് തിരക്കഥ രചിച്ചു. റോയ് ഷിഡർ, റോബർട്ട് ഷോ, റിച്ചാർഡ് ഡ്രെഫ്യൂസ് എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോൺ വില്യംസ് സംഗീതമൊരുക്കി. ബിൽ ബട്‌ലറായിരുന്നു ഛായാഗ്രഹണം. വേർണ ഫീൽഡ്‌സ് ചിത്രസംയോജനം നടത്തി. എട്ടുമില്യൻ ഡോളറായിരുന്നു നിർമ്മാണ ചെലവ്. 470,653,000 ഡോളറാണ് ബോക്‌സ് ഓഫീസിൽ നിന്ന് ഈ ചിത്രം കലക്ട് ചെയ്തത്.
അവാർഡുകൾ
തിരുത്തുകഎഡിറ്റിംഗ്, ശബ്ദലേഖനം, പശ്ചാത്തലസംഗീതം എന്നിവയിൽ മൂന്ന് അക്കാദമി അവാർഡ് ചിത്രം നേടി. മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ഉണ്ടായിരുന്നെങ്കിലും വൺ ഫ്‌ളൂ ഓവർ കുക്കൂസ് നെസ്റ്റിന് പിന്നിലായിപ്പോയി. ജോൺ വില്യംസിന്റെ പശ്ചാത്തല സംഗീതത്തിന് ഗ്രാമി അവാർഡും ലഭിച്ചു. ബാഫ്റ്റ്, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും ചിത്രം നേടി. ഇതു കൂടാതെയും നിരവധി അവാർഡുകൾ ചിത്രത്തിന് ലഭിച്ചു.
ഗ്രന്ഥസൂചി
തിരുത്തുക- Adamson, John E.; Morrison, Amanda (2011). Law for Business and Personal Use. Stamford, Connecticut: Cengage Learning. ISBN 0-538-49690-8.
{{cite book}}
: Invalid|ref=harv
(help) - Andrews, Nigel (1999). Nigel Andrews on Jaws. London: Bloomsbury Publishing. ISBN 0-7475-3975-8.
{{cite book}}
: Invalid|ref=harv
(help) - Baer, William (2008). Classic American Films: Conversations with the Screenwriters. Westport, Connecticut: Greenwood. ISBN 0-313-34898-7.
{{cite book}}
: Invalid|ref=harv
(help) - Biskind, Peter (1998). Easy Riders, Raging Bulls. New York: Simon and Schuster. ISBN 0-684-85708-1.
{{cite book}}
: Invalid|ref=harv
(help) - Bowker's Complete Video Directory 1994. New York: R.R. Bowker. 1994. ISBN 978-0-8352-3391-0.
- Britton, Andrew (1979). "Jaws". In Grant, Barry Keith (ed.). Britton on Film: The Complete Film Criticism of Andrew Britton. (2009). Detroit: Wayne State University Press. ISBN 0-8143-3363-X.
{{cite book}}
: Invalid|ref=harv
(help)CS1 maint: location (link)