ജനുവരി 31

തീയതി
(January 31 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 31 വർഷത്തിലെ 31-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 334 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 335).

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1504 – ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു.
  • 1606 - ഗൺപൗഡർ പ്ലോട്ട്: പാർലമെന്റിനും കിങ് ജെയിംസിനുമെതിരായി നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഗൈ ഫോക്സിനെ വധിക്കുന്നു.
  • 1747 - ലണ്ടൻ ലോക്ക് ഹോസ്പിറ്റലിൽ ആദ്യമായി വെനെറൽ ഡിസീസ് ക്ലിനിക്ക് ആരംഭിച്ചു.
  • 1929റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി.
  • 1930 – 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു.
  • 1950അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി.
  • 1953 - നോർത്ത് സീ ഫ്ലഡ് നെതർലൻഡിൽ 1,800 പേര്രും യുണൈറ്റഡ് കിംഗ്ഡത്തിൽ 300 ലധികം പേരും മരണമടഞ്ഞു.
  • 1958 – ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി.
  • 1966 - ലൂണ പരിപാടിയുടെ ഭാഗമായി ആളില്ലാത്ത ലൂണ 9 ബഹിരാകാശവാഹനം സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു.
  • 1968 - ഓസ്ട്രേലിയയിൽ നിന്നും നൗറു സ്വാതന്ത്ര്യം നേടി.
  • 1995 – സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.
  • 2018 - രണ്ട് ബ്ളൂ മൂണും പൂർണ്ണ ചന്ദ്രഗ്രഹണവും സംഭവിച്ചു.


മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജനുവരി_31&oldid=3067565" എന്ന താളിൽനിന്ന് ശേഖരിച്ചത്