ഡൽഹി ജുമാ മസ്ജിദ്
(Jama Masjid, Delhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദില്ലിയിലെ ചാന്ദ്‌നി ചൗക്കിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ മോസ്കാണ് മസ്ജിദ്-ഇ-ജഹാൻ നുമാ (ഹിന്ദി: मस्जिद-ए-जहां नुमा, ഉർദ്ദു: مسجدِ جہاں نما). ജമാ മസ്ജിദ്, ജാമി മസ്ജിദ്, ജാമിയ മസ്ജിദ് എന്നിങ്ങനെയും പൊതുവെ അറിയപ്പെടുന്നു. 1644-56 കാലയളവിൽ മുഗൾ രാജാവ് ഷാ ജഹാനാണ് ഈ പള്ളി പണി തീർത്തത്. ഷാ ജഹാൻ ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനനഗരമായ ഷാജഹാനാബാദിലെ (ഇന്നത്തെ പുരാനാ ദില്ലി) നമസ്കാരപ്പള്ളിയായാണ് ഇത് പണിതത്.[1] ഇന്ത്യയിലെ അറിയപ്പെടുന്ന മുസ്ലിം പള്ളികളിൽ ഒന്നാണിത്. ദില്ലിയിലെത്തന്നെ ഏറ്റവും തിരക്കേറിയ കച്ചവടകേന്ദ്രങ്ങളിലൊന്നായ ചാന്ദ്‌നി ചൗക്കിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
Juma Masjid | |
---|---|
Coordinates: 28°39′03″N 77°14′00″E / 28.6507°N 77.2334°E | |
സ്ഥലം | Delhi, India |
സ്ഥാപിതം | 1656 |
വാസ്തുവിദ്യ വിവരങ്ങൾ | |
ശൈലി | Islamic |
ശേഷി | 25,000 |
നീളം | 80 m |
വീതി | 27 m |
ഖുബ്ബ(കൾ) | 3 |
മിനാരം(ങ്ങൾ) | 2 |
മിനാരത്തിൻ്റെ ഉയരം | 41 m |
നിർമ്മാണ സാമഗ്രികൾ | Sandstone, marble |
ചിത്രശാല
തിരുത്തുക-
ജാമാമസ്ജിദിന്റെ കവാടം
അവലംബം
തിരുത്തുക- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 64, ISBN 81 7450 724