ജയ് ഹിന്ദ്
ഇന്ത്യയിൽ രാജ്യസ്നേഹം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മുദ്രാവാക്യം
(Jai Hind എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയ് ഹിന്ദ് (ഹിന്ദി: जय हिन्द) (ബംഗാളി: জয় হিন্দ) എന്നത് സാധാരണയായി ഇന്ത്യയിൽ രാജ്യസ്നേഹം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വന്ദനം, മുദ്രാവാക്യം, യുദ്ധകാഹളം എന്നിവയാണ്. ഇന്ത്യ ജയിക്കട്ടെ അല്ലെങ്കിൽ ഇന്ത്യ നീണാൽ വാഴട്ടെ എന്നാണിതു കൊണ്ട് അർത്ഥമാക്കുന്നത് [1][2]. ആബിദ് ഹസൻ ആണ് ഈ പദം ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് ഇന്ത്യൻ നാഷണൽ ആർമിയിലെ നേതാജി സുഭാസ് ചന്ദ്രബോസ് ജയ് ഹിന്ദുസ്ഥാൻ കി എന്നതിന്റെ ചുരുക്കരൂപമായി ഇത് ഉപയോഗിച്ചു തുടങ്ങി.
അവലംബങ്ങൾ
തിരുത്തുക- ↑ Chopra, Pram Nath (2003). A comprehensive history of modern India. Sterling Publishing. p. 283. ISBN 81-207-2506-9. Retrieved 17 February 2010.
- ↑ James, Lawrence (1997). The Rise and Fall of the British Empire. Macmillan. p. 548. ISBN 978-0-312-16985-5. Retrieved 17 February 2010.