ജഗ്ബീർ സിങ്
ഇന്ത്യൻ നാഷണൽ ഹോക്കി ടീമിന്റെ മുൻ താരമായിരുന്നു ജഗ്ബീർ സിങ് (ജനനം: 1965 ഫെബ്രുവരി 20). 1988, 1992 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കളിച്ചിരുന്നു. 1990 ൽ നടന്ന ലോകകപ്പ് ടൂർണമെന്റിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 1985-95 ഒരു ദശാബ്ദക്കാലയളവിൽ എല്ലാ പ്രമുഖ ടൂർണമെന്റിലെയും ഇന്ത്യൻ ടീമിന്റെ മുൻനിരയിലായിരുന്നു ജഗ്ബീർ.
Personal information | |||
---|---|---|---|
Born |
ആഗ്ര, ഇന്ത്യ | 20 ഫെബ്രുവരി 1965||
Playing position | Centre forward | ||
Senior career | |||
Years | Team | Apps | (Gls) |
എയർ ഇന്ത്യ | |||
HTC Stuttgarter Kickers | |||
National team | |||
1985–1996 | ഇന്ത്യ | 175 | |
Infobox last updated on: 8 ഒക്‌ടോബർ 2018 |
1990 ൽ ഭാരത സർക്കാർ ഹോക്കിക്ക് അർജുന അവാർഡ് അദ്ദേഹത്തിന് നൽകി. 2004 ൽ ലക്ഷ്മൺ അവാർഡും 2015-16 ൽ ഏറ്റവും ഉയർന്ന സിവിൽ സാൽമാൻ, യാഷ് ഭാരതി അവാർഡും ഉത്തർ പ്രദേശ് സർക്കാർ സമ്മാനിച്ചു.[1] 2017 മാർച്ചിൽ കായിക വികസനത്തിനായി യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് മന്ത്രാലയം അദ്ദേഹത്തെ ദേശീയ ഹോക്കി നിരീക്ഷകനായി നിയമിച്ചു.[2][3][4]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഉത്തർപ്രദേശിലെ ആഗ്രയിലാണ് ജഗ്ബീർ സിങ് ജനിച്ചതും വളർന്നതും. അദ്ദേഹത്തിന്റെ അച്ഛൻ ദർഷൻ സിങ്ങും ഹോക്കി കളിച്ചിരുന്നു. അച്ഛൻ അവിടെ പട്ടണത്തിൽ അഖിലേന്ത്യാ ധ്യാൻചന്ദ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.[5] ലക്നൗവിലെ ഗുരു ഗോബിന്ദ് സിങ് സ്പോർട്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് ജഗ്ബീർ.
തൊഴിൽ ജീവിതം
തിരുത്തുക1992-97 കാലയളവിൽ ജർമനിയിൽ ഹോക്കി ബണ്ടെസ്ലിഗ പ്രീമിയർ ലീഗിൽ എച്ച്ടിസി സ്റ്റുട്ഗാർട്ട് കിക്കർസിനായി കളിക്കുന്ന ഏക ഇന്ത്യൻ താരമായിരുന്നു അദ്ദേഹം.[6]
പരിശീലന ജീവിതം
തിരുത്തുക2004 ൽ ഏതൻസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ടീമിലെ പരിശീലകനായിരുന്നു അദ്ദേഹം. 2008 ൽ നേപ്പാളിൽ നടന്ന ഒളിമ്പിക് സോളിഡാരിറ്റി കോച്ചിംഗ് പരിശീലന കോഴ്സ് കണ്ടക്ടർ ആയിരുന്നു അദ്ദേഹം. ഹോക്കി ഇന്ത്യ ലീഗിൽ 2013 ൽ ജെയ്പി പഞ്ചാബ് വാരിയേഴ്സ് ടീമിന്റെ പരിശീലകനായിരുന്നു ജഗ്ബീർ.
കമന്റേറ്റർ
തിരുത്തുകനിരീക്ഷക പദവി
തിരുത്തുക2017 മാർച്ചിൽ കായിക വികസനത്തിനായി ഒളിംപിക്സ് താരങ്ങളെ ഉൾപ്പെടുത്തി ദേശീയ നിരീക്ഷകസംഘത്തെ കേന്ദ്ര കായികമന്ത്രാലയം അദ്ദേഹത്തെ ദേശീയ ഹോക്കി നിരീക്ഷകനായി നിയമിച്ചു. അടുത്ത ഒളിംപിക്സുകൾക്കുള്ള ആക്‌ഷൻ പ്ലാൻ തയ്യാറാക്കുക, താരങ്ങളെ കണ്ടെത്തുക എന്നിവയാണ് ദൗത്യം. ഐ.എം.വിജയൻ (ഫുട്ബോൾ), സഞ്ജീവ് കുമാർ സിങ് (ആർച്ചറി), അപർണ പോപട്ട് (ബാഡ്മിന്റൻ), അഖിൽ കുമാർ (ബോക്സിങ്), സോംദേവ് ദേവ്‌വർമൻ (ടെന്നിസ്), ഖജൻ സിങ് (നീന്തൽ) എന്നിവരാണു മറ്റു നിരീക്ഷകർ.[7]
അവലംബങ്ങൾ
തിരുത്തുക- ↑ "List of Arjuna Award Winners". Ministry of Youth Affairs and Sports, Govt. of India. Archived from the original on 25 December 2007. Retrieved 21 October 2013.
- ↑ "വിജയൻ, ഉഷ, അഞ്ജു നിരീക്ഷകർ". Mathrubhumi. Retrieved 2018-10-09.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഉഷ, അഞ്ജു, വിജയൻ ദേശീയ നിരീക്ഷകർ". ജന്മഭൂമി - Janmabhumi Daily (in അമേരിക്കൻ ഇംഗ്ലീഷ്). 2017-06-12. Archived from the original on 2019-12-21. Retrieved 2018-10-09.
- ↑ "Government designates 12 Olympians as National Observers". PTI. 20 March 2017. Retrieved 30 March 2017.
- ↑ "A sorted assortment". The Hindu. 25 July 2012. Retrieved 27 January 2012.
- ↑ "Jagbir Singh Bio, Stats, and Results | Olympics at". Sports-reference.com. Archived from the original on 21 October 2013. Retrieved 21 October 2013.
- ↑ "അഞ്ജുവും കർണം മല്ലേശ്വരിയും നിരീക്ഷക പദവി ഒഴിയണമെന്ന്". ManoramaOnline. Retrieved 2018-10-09.