ജാക്സൺ പൊള്ളോക്ക്

(Jackson Pollock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോൾ ജാക്സൺ പൊള്ളോക്ക് (ജനുവരി 28, 1912 - ഓഗസ്റ്റ് 11, 19560 ആധുനിക ചിത്രകലയെ സ്വാധീനിച്ച ഒരു അമേരിക്കൻ ചിത്രകാരനും അമൂർത്ത എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന പ്രേരക ശക്തിയുമായിരുന്നു.1956 ഡിസംബറിൽ, അദ്ദേഹത്തിന്റെ മരണത്തിന് നാല് മാസങ്ങൾക്ക് ശേഷം, ന്യൂയോർക്ക് സിറ്റിയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ (MoMA) പൊള്ളോക്കിന് ഒരു സ്മാരക റിട്രോസ്പെക്റ്റീവ് എക്സിബിഷൻ നൽകി. 1967-ൽ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ ഒരു വലിയ, കൂടുതൽ സമഗ്രമായ പ്രദർശനം അവിടെ നടന്നു. 1998 ലും 1999 ലും, MoMA യിലും ലണ്ടനിലെ ടേറ്റിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ വലിയ തോതിലുള്ള റിട്രോസ്പെക്റ്റീവ് എക്സിബിഷനുകൾ നൽകി ആദരിച്ചു.[1][2]

ജാക്സൺ പൊള്ളോക്ക്

Studio portrait at about age 16
ജനനപ്പേര്പോൾ ജാക്സൺ പൊള്ളോക്ക്
ജനനം ജനുവരി 28, 1912
കോഡി, വ്യോമിങ്ങ്
മരണം ഓഗസ്റ്റ് 11, 1956 (പ്രായം: 44)
സ്പ്രിങ്ങ്സ്, ന്യൂയോർക്ക്
പൗരത്വം അമേരിക്കൻ
രംഗം ചിത്രകാരൻ
പ്രസ്ഥാനം അമൂർത്ത എക്സ്പ്രഷനിസം
അഭ്യുദയകാംഷികൾ പെഗ്ഗി ഗുഗ്ഗെൻഹീം
പുരസ്കാരങ്ങൾ ഇല്ല.

ആദ്യകാലം

തിരുത്തുക

അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായ പൊള്ളോക്ക് 1912-ൽ അമേരിക്കയിലെ കോഡി, വ്യോമിങ്ങ് എന്ന സ്ഥലത്ത് ജനിച്ചു. അരിസോണയിലും കാലിഫോർണിയയിലും ആയിരുന്നു ബാല്യം. കാലിഫോർണിയയിലെ മാന്വൽ ആർട്ട്സ് ഹൈ സ്കൂളിൽ ആയിരുന്നു പഠിച്ചത്. 1930-ൽ തന്റെ സഹോദരനായ ചാൾസിനെ പിന്തുടർന്ന് ജാക്സൺ പൊള്ളോക്ക് ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. ഇവർ ഇരുവരും തോമസ് ഹാർട്ട് ബെന്റൺ എന്ന ചിത്രകാരന്റെ കീഴിൽ ആർട്ട്സ് സ്റ്റുഡന്റ്സ് ലീഗിൽ ചിത്രകല പഠിച്ചു. പൊള്ളോക്കിന്റെ ആദ്യകാല ചിത്രങ്ങളിൽ ബെന്റണിന്റെ സ്വാധീനം കാണുവാൻ സാധിക്കും, പ്രത്യേകിച്ച് വളഞ്ഞുപുളഞ്ഞ് തിരമാലകൾ പോലെ താളത്തിലുള്ള വരകളിലും ചിത്രങ്ങൾക്ക് വിഷയമായി ഗ്രാമീണ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും.

 
നമ്പ്ര. 5, 1948 എന്ന ചിത്രം 2006-ൽ 140 ദശലക്ഷം ഡോളറിന് വിറ്റു എന്നതിനെച്ചൊല്ലി ധാരാളം വിവാദങ്ങൾ ഉണ്ടായി

1956ലാണ് മദ്യലഹരിയിൽ കാറോടിച്ചപ്പോഴുണ്ടായ അപകടത്തിൽ മരണമടഞ്ഞു.

2000ൽ അമേരിക്കൻ ചലച്ചിത്രകാരൻ എഡ്ഹാരിസ് തിരക്കഥയെഴുതി പൊള്ളോക്ക് എന്ന ചിത്രം സംവിധാനംചെയ്തു. എഡ് ഹാരിസുതന്നെയാണ് സിനിമയിൽ പൊള്ളോക്കിനെ അവതരിപ്പിച്ചത്.

ചിത്രരചനാശൈലി

തിരുത്തുക

1936-ൽ ഒരു ന്യൂയോർക്ക് സിറ്റിയിൽ നടന്ന പരീക്ഷണ പാഠശാലയിൽ മെക്സിക്കൻ മ്യൂറൽ ചിത്രകാരനായ ഡേവിഡ് അല്ഫാരോ സിക്വീറോസ് പൊള്ളോക്കിന് ആദ്യമായി ദ്രവ പെയിന്റ് പരിചയപ്പെടുത്തി. 1940-കളുടെ തുടക്കത്തിൽ പൊള്ളോക്ക് പെയിന്റ് കോരി ഒഴിക്കുന്നത് തന്റെ കാൻ‌വാസുകളിൽ പല ശൈലികളിൽ ഒന്നായി ഉപയോഗിച്ചു. “മെയിൽ ആന്റ് ഫീമെയിൽ”, “കമ്പോസിഷൻ വിത്ത് പോറിങ്ങ് I“ തുടങ്ങിയ ചിത്രങ്ങളിൽ പൊള്ളോക്ക് ഈ ശൈലി ഉപയോഗിച്ചു. സ്പ്രിങ്ങ്സിലേക്ക് താമസം മാറിയ ശേഷം പൊള്ളോക്ക് കാൻ‌വാസുകളെ നിലത്ത് വിരിച്ച് ചിത്രം വരച്ചു തുടങ്ങി. “ഡ്രിപ്പ് റ്റെക്നിക്ക്” എന്ന് പിൽക്കാലത്ത് അറിയപ്പെട്ട തന്റെ ശൈലി രൂപപ്പെടുത്തി. എങ്കിലും തുളുമ്പുക എന്നതിനെക്കാൾ കോരി ഒഴിക്കുക എന്നതായിരിക്കും കൂടുതൽ യോജിക്കുന്ന വാക്ക്. പൊള്ളോക്ക് കട്ടിപിടിച്ച ബ്രഷുകളും വടികളും കേക്കിനും മറ്റും ഐസിങ്ങ് ഇടാൻ ഉപയോഗിക്കുന്ന തടിച്ച സിറിഞ്ചുകളും വരെ ചിത്രം വരയ്ക്കുന്നതിനുള്ള ഉപകരണങ്ങളായി ഉപയോഗിച്ചുതുടങ്ങി. പൊള്ളോക്കിന്റെ പെയിന്റ് കോരിഒഴിക്കുന്നതും തുളുമ്പുന്നതുമായ ശൈലി ആണ് ആക്ഷൻ പെയിന്റിംഗ് എന്ന പദത്തിന്റെ ഉൽപ്പത്തിക്കു കാരണം എന്ന് വിശ്വസിക്കപ്പെടുന്നു.

ചിത്രനിർമ്മാണത്തിന്റെ പാതയിൽ പൊള്ളോക്ക് രൂപകരമായ പ്രതിനിധാനത്തിൽ നിന്ന് (figurative representation) മാറി, ഈസലും ബ്രഷും ഉപയോഗിക്കുന്ന പാശ്ചാത്യ സമ്പ്രദായത്തെ അദ്ദേഹം വെല്ലുവിളിച്ചു. കൈയും കൈത്തണ്ടയും മാത്രം ചിത്രം വരക്കാൻ ഉപയോഗിക്കുന്നതിനെയും പൊള്ളോക്ക് എതിർത്തു. 1956-ൽ റ്റൈം മാസിക പൊള്ളോക്കിന്റെ സവിശേഷ ചിത്രരചനാശൈലിയുടെ ഭലമായി പൊള്ളോക്കിനെ ജാക്ക് ദ് ഡ്രിപ്പർ എന്ന് വിളിച്ചു.


  1. Varnedoe, Kirk; Karmel, Pepe (1998). Jackson Pollock: Essays, Chronology, and Bibliography. Exhibition catalog. New York: The Museum of Modern Art. pp. 315–329. ISBN 978-0-87070-069-9.
  2. Horsley, Carter B., Mud Pies, Jackson Pollock, Museum of Modern Art, November 1, 1998 to February 2, 1999, The Tate Gallery, London, March 11 to June 6, 1999: "While it is de rigueur to concentrate on the signature works that define an artist's 'style', it is very important to understand its evolution..."

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജാക്സൺ_പൊള്ളോക്ക്&oldid=4070231" എന്ന താളിൽനിന്ന് ശേഖരിച്ചത്