ഇസ്സിക് കുൾ

(Issyk Kul എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ കിർഗ്ഗിസ്താനിലെ വടക്കൻ ടിയാൻഷാൻ പർവതനിരകളിൽ ഒരു തടാകമാണ് ഇസ്സിക് കുൾ (Issyk-Kul, Ysyk Köl, Issyk-Kol: Kyrgyz: Ысык-Көл [ɯsɯqkœl]; Russian: Иссык-Куль) . ജലവ്യാപ്തമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ തടാകമാണിത്. കാസ്പിയൻ കടലിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലവണജലതടാകവുമാണിത്. മഞ്ഞു മൂടിയ പർവതങ്ങൾക്കിടയിലാണെങ്കിലും തണുത്തുറയാത്തതിനാലാണ് കിർഗ്ഗിസ് ഭാഷയിൽ ചൂടൂള്ള തടാകം എന്ന് അർഥമുള്ള ഇസ്സിക് കുൾ എന്ന പേർ വന്നത് (ചൈനീസ്: 熱海; literally: "ചൂടുള്ള കടൽ" ചൈനീസ് പുസ്തകങ്ങളിൽ).

Issyk-Kul Lake
From space, September 1992
നിർദ്ദേശാങ്കങ്ങൾ42°25′N 77°15′E / 42.417°N 77.250°E / 42.417; 77.250
Lake typeEndorheic
Mountain lake
Monomictic
പ്രാഥമിക അന്തർപ്രവാഹംGlaciers
Primary outflowsEvaporation
Catchment area15,844 ച. �കിലോ�ീ. (6,117 ച മൈ)
Basin countriesKyrgyzstan
പരമാവധി നീളം182 കിലോമീറ്റർ (113 മൈ)
പരമാവധി വീതി60 കിലോമീറ്റർ (37 മൈ)
Surface area6,236 ച. �കിലോ�ീ. (2,408 ച മൈ)
ശരാശരി ആഴം270 മീറ്റർ (890 അടി)
പരമാവധി ആഴം668 മീറ്റർ (2,192 അടി)
Water volume1,738 km³ (416.97 mi³)
തീരത്തിന്റെ നീളം1688 കിലോമീറ്റർ (428 മൈ)
ഉപരിതല ഉയരം1,607 മീറ്റർ (5,272 അടി)
അധിവാസ സ്ഥലങ്ങൾCholpon-Ata, Karakol
1 Shore length is not a well-defined measure.

റാംസർ ഉടമ്പടി പ്രകാരം അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ട ഈ തടാകം ഇസ്സിക് കുൾ ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമാണ്.

ഭൂമിശാസ്ത്രം

തിരുത്തുക
 
Southern shore of Issyk-Kul Lake
 
Map of Kyrgyzstan showing Issyk-Kul in the north

ഈ തടാകത്തിന്റെ നീളം 182 കിലോമീറ്റർ (113 മൈ) വീതി 60 കിലോമീറ്റർ (37 മൈ) വരേയും വിസ്തീർണ്ണം 6,236 ച. �കിലോ�ീ. (2,408 ച മൈ) ആകുന്നു. ദക്ഷിണ അമേരിക്കയിലെ ടിറ്റിക്കാക്ക തടാകം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വത തടാകമാണിത്. സമുദ്രനിരപ്പിൽനിന്നും 1,607 മീറ്റർ (5,272 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ ആഴം 668 മീറ്റർ (2,192 അടി) ആണ്.[1]

118-ഓളം അരുവികളും പുഴകളും ഈ തടാകത്തിലേക്ക് ഒഴുകുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയവ ഡ്ഗൈർഗാലൻ, ട്യുപ് എന്നിവയാണ്. അരുവികളും ചൂടു നീരുറവകളും മഞ്ഞുരുകിയ ജലവുമാണ് പ്രധാന ജല സോതസ്സ്. ബാഹ്യമായി ബഹിർഗമന മാർഗ്ഗമൊന്നുമില്ലെങ്കിലും ചു നദിയിലേക്ക് ഭൗമാന്തരജലപ്രവാഹമുണ്ടെന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു[2]. ഇസ്സിക് കുൾ തടാകത്തിനടിയിൽ മോണോഹൈഡ്രോകാൽസൈറ്റ്(CaCO3·H2O)നിക്ഷേപമുണ്ട്.[3] തെക്കൻ തീരം ടിയാൻഷാൻ പർവതനിരകളുടെ ഭാഗമായ ടെസ്കി അല-ടോ മലനിരകൾ സ്ഥിതി ചെയ്യുന്നു.ടിയാൻഷാന്റെതന്നെ ഭാഗമായ കുൻഗി അല-ടോ വടക്കൻ തീരത്തിനു സമാന്തരമായി കിടക്കുന്നു. ജലത്തിലെ ലവണാംശം 0.6%— ആണ് ( സമുദ്രജലത്തിന്റെ ലവണാംശം 3.5% ) ഓരോ വർഷംതോറും ജലനിരപ്പ് 5 സെന്റീമീറ്റർ കുറയുന്നുണ്ട്.[4]

ചരിത്രം

തിരുത്തുക
 
Nestorian tombstone with inscriptions in Uyghur, found in Issyk-Kul, dated 1312

സിൽക്ക് പാതയിലെ ഒരു ഇടത്താവളമായിരുന്നു ഈ തടാകം. ബ്ലാക്ക് ഡെത്തിന്റെ ഉൽഭവസ്ഥാനം ഇവിടെയായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.[5]


  1. "International Lake Environment Committee Foundation". Archived from the original on 2005-09-06. Retrieved 2015-11-17.
  2. V.V.Romanovsky, "Water level variations and water balance of Lake Issyk Kul", in Jean Klerkx, Beishen Imanackunov (2002), p.52
  3. Sapozhnikov, D. G.; A. I. Tsvetkov (1959). "[Precipitation of hydrous calcium carbonate on the bottom of Lake Issyk-Kul]". Doklady Akademii Nauk SSSR. 24: l3l–133.
  4. Lake Issyk-Kul
  5. The Silk Route - Channel 4
"https://ml.wikipedia.org/w/index.php?title=ഇസ്സിക്_കുൾ&oldid=3959620" എന്ന താളിൽനിന്ന് ശേഖരിച്ചത്