ഐറിന ഡ്വോസ്കിന
പാരാലിമ്പിക് അത്‌ലറ്റുകളിൽ പ്രവർത്തിക്കുന്ന ഉക്രെയ്ൻ വംശജയായ ഓസ്‌ട്രേലിയൻ അത്‌ലറ്റിക്‌സ് പരിശീലകയാണ് ഐറിന ഡ്വോസ്‌കിന (ജനനം: ഡിസംബർ 22, 1958).
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | ഓസ്ട്രേലിയ |
താമസം | Canberra, Australia |
Sport | |
കായികയിനം | Paralympic athletics |
ഇപ്പോൾ പരിശീലിപ്പിക്കുന്നത് | AIS Athletics |
ആദ്യകാലജീവിതം
തിരുത്തുകഏകമകളായായതിനാൽ 1996-ൽ ഓസ്‌ട്രേലിയയിൽ എത്തിയ അമ്മ ഫിറയുമായി (ജനനം: സെപ്റ്റംബർ 20, 1934), അടുക്കാൻ 2003-ൽ ഓസ്‌ട്രേലിയയിൽ എത്തി. അമ്മ ന്യൂ സൗത്ത് വെയിൽസിൽ അവരുടെ വിജയകരമായ പരിശീലന ജീവിതം നടത്തി.[1]ഉക്രെയ്നിലെ സർവകലാശാലയിൽ നാലുവർഷത്തെ കോച്ചിംഗ് ബിരുദം നേടി. 1995 മുതൽ 2002 വരെ ഉക്രേനിയൻ പാരാലിമ്പിക് ടീമിനൊപ്പം അത്ലറ്റിക്സ് പരിശീലകയായിരുന്നു. 2003-ൽ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് പാരാലിമ്പിക് ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റുകളുടെ സ്പ്രിന്റ്സ് ആൻഡ് ജമ്പ്സ് കോച്ചായി. 2004-ലെ ഏഥൻസ് പാരാലിമ്പിക്സ് [2], 2008-ലെ ബീജിംഗ് ഗെയിംസ് [3] എന്നീ ഗെയിംസിൽ ഓസ്ട്രേലിയൻ ടീമിനൊപ്പം അത്ലറ്റിക്സ് പരിശീലകയായിരുന്നു. 2004-ലെ സമ്മർ പാരാലിമ്പിക്‌സിൽ മെഡൽ ജേതാക്കളായ ഹീത്ത് ഫ്രാൻസിസ്, ലിസ മക്കിന്റോഷ്, ആമി വിന്റർസ് എന്നിവരെ പരിശീലിപ്പിച്ചു. 2008-ലെ സമ്മർ പാരാലിമ്പിക്‌സിൽ ആകെ പതിമൂന്ന് മെഡലുകൾ നേടിയ അഞ്ച് ഓസ്‌ട്രേലിയൻ അത്‌ലറ്റിക് മത്സരാർത്ഥികളുടെ പരിശീലകയായിരുന്നു. അവർ പരിശീലിപ്പിച്ച അത്‌ലറ്റുകളിൽ ഹീത്ത് ഫ്രാൻസിസ്, ഇവാൻ ഓ ഹാൻലോൺ, ക്രിസ്റ്റിൻ വുൾഫ്, ബ്രാഡ് സ്കോട്ട്, ആരോൺ ചാറ്റ്മാൻ എന്നിവരും ഉൾപ്പെടുന്നു. 2012-ലെ ലണ്ടൻ ഗെയിംസിൽ അവരുടെ അത്‌ലറ്റുകളായ ഇവാൻ ഓ ഹാൻലോൺ, ബ്രാഡ് സ്കോട്ട്, സ്കോട്ട് റെയർഡൺ എന്നിവർ രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി
2016-ലെ റിയോ പാരാലിമ്പിക്‌സിൽ സ്‌കോട്ട് റിയർഡൺ സ്വർണ്ണവും ഇവാൻ ഒ ഹാൻലോൺ വെള്ളിയും ചാഡ് പെറിസും വെങ്കല മെഡലുകൾ നേടി. 2019 ലെ ദുബായിൽ നടന്ന ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജെയിംസ് ടർണറിന് രണ്ട് സ്വർണ്ണവും വനേസ ലോ ഒരു സ്വർണ്ണ മെഡലും ചാർഡ് പെരിസിന് ഒരു വെള്ളി മെഡലും ഇവാൻ ഓ ഹാൻലോൺ വെങ്കല മെഡലും നേടി.
ആഴ്ചയിൽ ആറുദിവസത്തെ കഠിനമായ പരിശീലനം, ശ്രദ്ധാപൂർവ്വമായ ഭക്ഷണരീതി, വിശദമായ ശ്രദ്ധ എന്നിവ കാരണം അവരെ കർശന പരിശീലകയായി കണക്കാക്കുന്നു. [4] അവർ പ്രസ്താവിച്ചു: "[എന്റെ അമ്മ] എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് ... ഒരുപക്ഷേ ചില ജനിതകശാസ്ത്രമുണ്ടാകാം. ഞാൻ എന്റെ ജോലിയെ സ്നേഹിക്കുന്നു, ഞാൻ അത് സ്നേഹത്തോടെയാണ് ചെയ്യുന്നത്. ഞാൻ എന്റെ ആളുകളെ സ്നേഹിക്കുന്നു. "[4]2013 ഡിസംബറിൽ കാൻബെറയിലെ ദേശീയ പരിശീലന കേന്ദ്രത്തിൽ (എൻടിസി) പാരാലിമ്പിക് നീന്തൽ പരിശീലകനായി ഭർത്താവ് യൂറി വോഡോവിച്ചെങ്കോയെ നിയമിച്ചു.[5][6][7]
അംഗീകാരം
തിരുത്തുക- 2008 - Australian Paralympic Committee Coach of the Year.
- 2016 - Australian Paralympic Committee Coach of the Year.[8]
അവലംബം
തിരുത്തുക- ↑ "AA Awards and Coach Fira Dvoskina Profile". Athletics New South Wales News 16 May 2011. Archived from the original on 6 September 2012. Retrieved 23 May 2012.
- ↑ Media Guide - Athens 2004 (PDF). Sydney: Australian Paralympic Committee. 2004. Archived from the original (PDF) on 2012-08-09. Retrieved 2020-07-28.
- ↑ Media Guide - Beijing 2008 (PDF). Sydney: Australian Paralympic Committee. 2008. Archived from the original (PDF) on 2015-12-22.
- ↑ 4.0 4.1 "Iryna tracks golden success for Australia". Australian Paralympic Committee News , 16 September 2008. Archived from the original on 18 May 2012. Retrieved 23 May 2012.
- ↑ "Coach Profile - Yuriy Vdovychenko". Tuggeraning Vikings Swim Club Website. Archived from the original on 17 March 2012. Retrieved 23 May 2012.
- ↑ "Contact Us". Australian Paralympic Committee Website. Archived from the original on 22 May 2012. Retrieved 23 May 2012.
- ↑ "Swimming Australia Hires Yuriy Vdovychenko as National Training Centre Paralympic Coach". Swimming Australia website. Retrieved 8 December 2016.
- ↑ Walsh, Scott (8 December 2016). "Dylan Alcott wins double at Australian Paralympic Awards". The Courier-Mail. Retrieved 9 December 2016.