ഇഖാമ

(Iqama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിസ്കാരത്തിന്റെ സമയമറിയിച്ചുകൊണ്ട് ബാങ്കുവിളിക്ക് ശേഷം നമസ്ക്കരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തുന്നതാണ് ഇഖാമ (അറബി: إقامة) അഥവാ ഇഖാമത്ത് എന്ന പേരിലറിയപ്പെടുന്നത്. ഇഖാമ എന്ന വാക്കിന് സ്ഥാപിക്കുക, നിലനിർത്തുക എന്നെല്ലാം അർത്ഥങ്ങളുണ്ട്. ബാങ്കുവിളിയുടെ ലഘുരൂപമായ ഇഖാമത്തിന്റെ അവസാനഭാഗത്ത് ഒരു വാചകം കൂടുതലായി ഉണ്ട്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഔദ്യോധികാമായി നൽകപ്പെടുന്ന തിരിച്ചറിയൽ രേഖയും ഇഖാമ എന്ന പേരിലാണ് അറിയപ്പെടുന്നത്.

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇഖാമ&oldid=2858308" എന്ന താളിൽനിന്ന് ശേഖരിച്ചത്