അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ്
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഒരു അന്താരാഷ്ട്ര ഗണിതശാസ്ത്രമത്സരമാണ് അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ് (IMO : International Mathematical Olympiad). 1959-ൽ ഏഴ് രാജ്യങ്ങളുമായി റുമാനിയയിലാണ് ഇത് ആരംഭിച്ചത്. അന്താരാഷ്ട്ര ശാസ്ത്ര ഒളിമ്പ്യാഡുകളിൽ ഏറ്റവും ആദ്യം ആരംഭിച്ച ഒളിമ്പ്യാഡാണിത്. ഇതിനുശേഷം 1980-ൽ ഒഴികെ എല്ലാ വർഷവും ഇത് നടന്നുവരുന്നു. ഇപ്പോൾ നൂറിലേറെ രാജ്യങ്ങൾ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നുണ്ട്[1]. 2009-ലെ ഒളിമ്പ്യാഡ് ജർമ്മനിയിലെ ബ്രമനിലാണ് നടക്കുന്നത്.
രണ്ട് പരീക്ഷാദിനങ്ങളാണ് ഒളിമ്പ്യാഡിലുള്ളത്. ഓരോ ദിവസവും ഏഴു മാർക്ക് വീതമുള്ള മൂന്നു ചോദ്യങ്ങളാണ് നാലര മണിക്കൂർ കൊണ്ട് ചെയ്തു തീർക്കേണ്ടത്. വിജയികൾക്ക് സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളും ഓണറബിൾ മെൻഷനും നൽകുന്നു.
ഓരോ രാജ്യത്തുനിന്നും ആറ് വിദ്യാർത്ഥികൾക്കു വരെ പങ്കെടുക്കാം. ഇവർക്കു പുറമെ ഒരു ടീം ലീഡറും ഒരു ഡെപ്യൂട്ടി ടീം ലീഡറും നിരീക്ഷകരും ടീമിലുണ്ടാകും.
ഇന്ത്യയിൽ
തിരുത്തുക1986 മുതലാണ് ഇന്ത്യ ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ് [2]: റീജ്യണൽ മാത്തമാറ്റികൽ ഒളിമ്പ്യാഡ് (RMO), ഇന്ത്യൻ നാഷണൽ മാത്തമാറ്റികൽ ഒളിമ്പ്യാഡ് (INMO), ഇന്റർനാഷണൽ മാത്തമാറ്റികൽ ഒളിമ്പ്യാഡ് ട്രെയിനിംഗ് കാമ്പ് (IMOTC).
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-12. Retrieved 2009-07-07.
- ↑ http://olympiads.hbcse.tifr.res.in/subjects/mathematics/stages