ഇന്നർ മംഗോളിയ
ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് ഇന്നർ മംഗോളിയ (മംഗോളിയൻ: s ᠦᠪᠦᠷ
ᠮᠤᠩᠭᠤᠯ, ഓബർ മംഗോൾ and c Өвөр Монгол, ഓവോർ മംഗോൾ; ചൈനീസ്: 内蒙古; പിൻയിൻ: Nèi Měnggǔ). ഔദ്യോഗിക നാമം ഇന്നർ മംഗോളിയ സ്വയംഭരണപ്രദേശം അല്ലെങ്കിൽ നേയി മംഗോൾ സ്വയംഭരണപ്രദേശം എന്നാണ്. ഇത് ചൈനയുടെ വടക്കുഭാഗത്താണ്. മംഗോളിയ, റഷ്യ എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യയ്ക്ക് അന്താരാഷ്ട്ര അതിർത്തിയുണ്ട്. ഹോഹ്ഹോട്ട് ആണ് തലസ്ഥാനം. ബാവോടൗ, ചിഫെങ്, ഓർഡോസ് എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്.
നേയി മംഗോൾ സ്വയംഭരണപ്രദേശം (ഇന്നർ മംഗോളിയ ഓട്ടോണോമസ് റീജിയൺ | |
---|---|
Name transcription(s) | |
• ചൈനീസ് | 内蒙古自治区 (നേയി മെൻഗ്ഗു സിഷിക്വു) |
• ചുരുക്കെഴുത്ത് | 内蒙 or 内蒙古[1] (പിൻയിൻ: നേയി മെൻഗ് അല്ലെങ്കിൽ നേയി മെൻഗ്ഗു) |
• മംഗോളിയൻ | |
• മംഗോളിയൻ ലിപ്യന്തരം | ഓബുർ മംഗ്യോൾ-ഉൻ ഓബർടെജെൻ സാസാക്വു ഓറുൺ[2] |
ഭൂപടത്തിൽ ഇന്നർ മംഗോളിയയുടെ സ്ഥാനം | |
നാമഹേതു | മംഗോളിയൻ ഭാഷയിലെ ഓബുർ മംഗ്ഗോൾ എന്ന പ്രയോഗത്തിൽ നിന്നും നിഷ്പന്നമായത്. ഓബർ എന്നാൽ പ്രകൃത്യാലുള്ള ഒരു തടസ്സത്തിന്റെ മുൻവശം, സൂര്യപ്രകാശം വീഴുന്ന ഭാഗം എന്നൊക്കെ അർത്ഥമുണ്ട് (പർവ്വതം, പർവ്വതനിരകൾ, തടാകം, മരുഭൂമി എന്നിവയൊക്കെ ഉദാഹരണം). |
തലസ്ഥാനം | ഹോഹ്ഹോട്ട് |
ഏറ്റവും വലിയ പട്ടണം | ബാവോടൗ |
വിഭാഗങ്ങൾ | 12 പ്രിഫെക്ചറുകൾ, 101 കൗണ്ടികൾ, 1425 ടൗൺഷിപ്പുകൾ |
• സെക്രട്ടറി | വാങ് ജൺ |
• ഗവർണർ | ബഗാതൂർ |
• ആകെ | 11,83,000 ച.കി.മീ.(4,57,000 ച മൈ) |
•റാങ്ക് | മൂന്നാം സ്ഥാനം |
(2010)[4] | |
• ആകെ | 24,706,321 |
• റാങ്ക് | ഇരുപത്തിമൂന്നാം സ്ഥാനം |
• ജനസാന്ദ്രത | 20.2/ച.കി.മീ.(52/ച മൈ) |
• സാന്ദ്രതാ റാങ്ക് | ഇരുപത്തെട്ടാം സ്ഥാനം |
• വർഗ്ഗങ്ങളുടേ വിതരണം | ഹാൻ - 79% മംഗോൾ - 17% മഞ്ചു - 2% ഹുയി - 0.9% ഡൗർ - 0.3% |
• ഭാഷകളും ഭാഷാഭേദങ്ങളും | ജിൻ, വടക്കുകിഴക്കൻ മൻഡാരിൻ, ബീജിംഗ് മൻഡാരിൻ, മംഗോളിയൻ, ഓയിറാറ്റ്, ബറിയാറ്റ്, ഡാഗർ, ഇവെൻകി |
ISO കോഡ് | CN-15 |
ജി.ഡി.പി. (2012) | സി.എൻ.വൈ. 1.598 trillion US$ 252,046 billion (15th) |
- പ്രതിശീർഷം | സി.എൻ.വൈ. 64,680 US$ 10,398 (അഞ്ചാമത്) |
എച്ച്.ഡി.ഐ. (2008) | 0.803 (high) (13th) |
വെബ്സൈറ്റ് | http://www.nmg.gov.cn (ലഘൂകരിച്ച ചൈനീസ്) |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ഗാൻസു, നിങ്സിയ എന്നീ പ്രദേശങ്ങളുടെ ഭാഗമായ സൂയിയുവാൻ, ചാഹർ, രെഹേ, ലിയയോബേയ് ക്സിയാങ്'ആൻ എന്നീ പ്രവിശ്യകൾ നിലനിന്ന മേഖലയിൽ റിപ്പബ്ലിക് ഓഫ് ചൈന 1947-ൽ ഈ സ്വയംഭരണപ്രദേശം സ്ഥാപിക്കുകയായിരുന്നു. ചൈനയിലെ മൂന്നാമത്തെ വലിയ ഉപവിഭാഗമാണിത്. 1,200,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഇവിടം രാജ്യത്തിന്റെ 12% വലിപ്പമുള്ളതാണ്. 2010-ലെ സെൻസസ് അനുസരിച്ച് ഇവിടെ 24,706,321 ആൾക്കാരുണ്ട്. ഇത് ചൈനയുടെ വൻകരപ്രദേശത്തെ ജനസംഖ്യയുടെ 1.84% വരും. ജനസംഖ്യാ കണക്കുനോക്കിയാൽ ഈ പ്രദേശത്തിന് ഇരുപത്തിമൂന്നാം സ്ഥാനമാണുള്ളത്.[5] ഹാൻ ചൈനീസ് വംശജരാണ് ഭൂരിപക്ഷം. മംഗോൾ വംശജർ ന്യൂനപക്ഷമാണ്. ചൈനീസ്, മംഗോളിയൻ എന്നിവയാണ് ഔദ്യോഗികഭാഷകൾ. മംഗോളിയയിൽ മംഗോളിയൻ ഭാഷയ്ക്ക് മംഗോളിയൻ സിറിലിക് ലിപിയാണ് ഉപയോഗിക്കുന്നതെങ്കിലും സ്വന്തമായ ലിപി ഈ പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്.
കുറിപ്പുകളും അവലംബങ്ങളും
തിരുത്തുക- ↑ 内蒙古自治区区情
- ↑ The Cyrillic spelling, as used in Mongolia, would be Өвөр Монголын Өөртөө Засах Орон (Övör Mongolyn Öörtöö Zasakh Oron).
In Unicode: ᠦᠪᠦᠷ
ᠮᠣᠩᠭᠤᠯ ᠤᠨ
ᠥᠪᠡᠷᠲᠡᠭᠡᠨ
ᠵᠠᠰᠠᠬᠣ
ᠣᠷᠣᠨ - ↑ "Doing Business in China - Survey". Ministry Of Commerce - People's Republic Of China. Archived from the original on 2013-08-05. Retrieved 5 August 2013.
- ↑ "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census". National Bureau of Statistics of China.
- ↑ 'China NBS: 6th National Population Census - DATA
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Inner Mongolia Government website
- Mongolian edition Archived 2012-03-08 at the Wayback Machine.