പ്രാഥമിക ഓഹരി വിൽപ്പന
നിലവിൽ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനി പൊതുജനങ്ങൾക്ക് ആദ്യമായി ഓഹരികളുടെ പുതിയ ഇഷ്യൂ ആയോ അല്ലെങ്കിൽ നിലവിലുള്ള ഓഹരികൾ വിൽക്കുന്നതിനായോ അല്ലെങ്കിൽ രണ്ടിനും കൂടിയോ വിൽപ്പന വാഗ്ദാനം നടത്തുന്നതാണ് പ്രാഥമിക ഓഹരി വിൽപ്പന അഥവാ (ഇനിഷ്യൽ പബ്ലിക് ഓഫർ:ഐ.പി.ഒ) എന്ന് പറയുന്നത്. [1]
ഐ.പി.ഒ ഇറക്കുന്നതിന്റെ ലക്ഷ്യം
തിരുത്തുകപൊതുവിപണിയിൽ പ്രവേശിക്കുന്നത് കമ്പനികൾക്ക് ഒരു പ്രൊജക്ടിനു വേണ്ടി പണം സമാഹരിക്കുന്നതിനോ, കമ്പനിയുടെ വൈവിധ്യവത്കരണത്തിന് / വികസനത്തിന് അല്ലെങ്കിൽ പ്രവർത്തനമൂലധനത്തിന് വേണ്ടിയോ, ബാദ്ധ്യതകൾ ഒഴിവാക്കുന്നതിനൊ, ഏറ്റെടുക്കലുകൾക്ക് വേണ്ടി പണം സമാഹരിക്കാനൊ ഐ.പി.ഒ ഇറക്കുന്നതിലൂടെ അവസരം ലഭിക്കുന്നു . ഐ.പി.ഒ വിൽപ്പനയുടെ വരുമാനം കമ്പനിക്കു ലഭിക്കുകയും ചെയ്യും. [2]
നിലവിലുള്ള ഏതെങ്കിലും ഓഹരിയുടമകൾക്കോ വെഞ്ചർ ക്യാപ്പിറ്റലിസ്റ്റുകൾക്കോ പൂർണ്ണമായോ ഭാഗികമായോ കമ്പനിയുടെ ഓഹരിയുടമസ്ഥതയിൽ നിന്നും പുറത്തു പോകുന്നതിനോ പ്രൊമോട്ടർമാർക്ക് തങ്ങളുടെ ഹോൾഡിങ് ഭാഗികമായി കുറയ്ക്കുന്നതിനോ വേണ്ടിയും കമ്പനികൾ പബ്ലിഷ് ഇഷ്യു നടത്താറുണ്ട്. ഇതിനെ സെയിൽ ഓഫർ എന്നു വിളിക്കുന്നു, ഇതിൽ ഇഷ്യുവിൽ നിന്നുള്ള വരുമാനം കമ്പനിക്കു പകരം വിൽക്കുന്ന ഓഹരിയുടമകൾക്കു ലഭിക്കും. [3]
ഐ പി ഓ നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ
തിരുത്തുകസെബി താഴെ വിവരിച്ചിരിക്കുന്ന രീതിയിൽ ഐ പി ഓ നടത്താൻ പദ്ധതിയിടുന്ന കമ്പനികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിർവചിച്ചിരിക്കുന്നു:-
- തുടരെയുള്ള മുമ്പിലത്തെ മൂന്നു വർഷങ്ങളിൽ പൂർണ്ണമായും കുറഞ്ഞത് 3 കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തികൾ.
- കുറഞ്ഞത് തൊട്ടു മുമ്പിലത്തെ അഞ്ച് വർഷങ്ങളിൽ മൂന്നു വർഷങ്ങളിലെങ്കിലും വിതരണം ചെയ്യാൻ സാധിക്കുന്ന ലാഭം.
- മുമ്പിലത്തെ മൂന്നു പൂർണ്ണ വർഷങ്ങളിൽ ഓരോന്നിലും കുറഞ്ഞത് 1 കോടി രൂപയുടെ ആകെ ആസ്തി മൂല്യം.
- ഇഷ്യവിൻറെ വലിപ്പം ഇഷ്യുവിനു മുൻപുള്ള ആകെ അസ്ഥിമൂല്യത്തിൻറെ 5 ഇരട്ടിയിൽ കവിയരുത്.
- കമ്പനിയുടെ പേരിൽ വ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കിൽ, പുതിയ പേര് സൂചിപ്പിക്കുന്ന പുതിയ പ്രവർത്തനത്തിൽ നിന്നും കമ്പനിയുടെ വരുമാനത്തിൻെറ 50% വരുമാനമെങ്കിലും തൊട്ടുമുൻപുള്ള വർഷം ലഭിച്ചിരിക്കണം. [4]